Sections

Job New: നിരവധി ഒഴിവുകളിലേക്ക് നിയമനങ്ങൽ നടത്തുന്നു

Saturday, Aug 05, 2023
Reported By Admin
Job Offer

അതിഥി അധ്യാപക നിയമനം

മലപ്പുറം എം.എസ്.പി ഹയർസെക്കൻഡറി സ്കൂളിൽ എച്ച്.എസ്.എസ്.ടി കൊമേഴ്സ് തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. താത്പര്യമുള്ളവർ ആഗസ്റ്റ് 14ന് രാവിലെ 9.30ന് അസ്സൽ രേഖകൾ സഹിതം എം.എസ്.പി ഹയർസെക്കൻഡറി സ്കൂളിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാവണം. ഫോൺ: 0483 2736234.

മലപ്പുറം ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്ക്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ഫിസിക്സ് (ജൂനിയർ), ഇംഗ്ലീഷ് (ജൂനിയർ), സോഷ്യോളജി (ജൂനിയർ) എന്നീ അധ്യാപക തസ്തികകളിൽ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ആഗസ്റ്റ് ഏഴിന് രാവിലെ 11.30ന് സ്കൂൾ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാവണം. ഫോൺ: 04832731684.

മെഡിക്കൽ കോളേജിൽ വാക് ഇൻ ഇന്റർവ്യു

ഇടുക്കി ഗവ. മെഡിക്കൽ കോളേജിൽ കരാർ അടിസ്ഥാനത്തിൽ സീനിയർ റസിഡന്റുമാരെ നിയമിക്കുന്നതിന് ആഗസ്റ്റ് ഒമ്പതിന് വാക് ഇൻ ഇന്റർവ്യു നടത്തും. അനാട്ടമി, ഫിസിയോളജി, ബയോകെമിസ്ട്രി, കമ്മ്യൂണിറ്റി മെഡിസിൻ, മൈക്രോബയോളജി, പതോളജി, ഫാർമക്കോളജി, അനസ്ത്യേഷ്യോളജി, ജനറൽ മെഡിസിൻ, ജനറൽ സർജറി, ഒപ്താൽമോളജി, ഇഎൻടി, പൾമണറി മെഡിസിൻ, ഫോറൻസിക് മെഡിസിൻ, ഒ ആന്റ് ജി, പീഡിയാട്രിക്സ്, റേഡിയോ ഡയഗ്നോസിസ്, ഡെർമറ്റോളജി ആന്ററ് വെനീറോളജി, ഓർത്തോപീഡിക്സ് ആന്റ് എമർജൻസി മെഡിസിൻ എന്നീ വിഭാഗങ്ങളിലാണ് നിയമനം. എം.ബി.ബിഎസ്, ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദം, ഒരു വർഷത്തെ ഇന്റേൺഷിപ്പ്, ടി.സി.എംസി, കെ.എസ്.എം.സി രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് എന്നിവയാണ് യോഗ്യത. 70000 രൂപയായിരിക്കും റമ്യൂണറേഷൻ. യോഗ്യരായ ഉദ്യോഗാർഥികൾ എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ്, പ്ലസ് ടു സർട്ടിഫിക്കറ്റ്, എം.ബി.ബി.എസ് മാർക്ക്ലിസ്റ്റുകൾ, പി.ജി മാർക്ക്ലിസ്റ്റ്, എം.ബി.ബി.എസ്-പി.ജി സർട്ടിഫിക്കറ്റ്, ടി.സി.എം.സി രജിസ്ട്രേഷൻ അല്ലെങ്കിൽ കെ.എസ്.എം.സി രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് എന്നിവയുടെ ഒറിജിനലും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും തിരിച്ചറിയൽ രേഖകളും (ആധാർ അല്ലെങ്കിൽ പാൻ കാർഡ്) സഹിതം ആഗസ്റ്റ് ഒമ്പതിന് രാവിലെ 11 ന് ഇടുക്കി ഗവ. മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ ഓഫീസിൽ നടക്കുന്ന വാക് ഇൻ ഇന്റർവ്യവിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04862 233076.

ട്രൈബൽ പാരാമെഡിക്സ് ട്രെയിനി നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

ട്രൈബൽ പാരാമെഡിക്സ് ട്രെയിനി നിയമനത്തിന് പട്ടികവർഗ യുവതീ യുവാക്കളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. പട്ടികവർഗവിഭാഗത്തിൽ നിന്ന് നഴ്സിംഗ് ഉൾപ്പടെയുള്ള വിവിധ പാരാമെഡിക്കൽ കോഴ്സുകൾ വിജയകരമായി പൂർത്തിയാക്കിയവരെ പട്ടികവർഗ മേഖലയിൽ കൂടുതൽ ശ്രദ്ധ നൽകേണ്ട പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളേജ് വരെയുള്ള ആരോഗ്യകേന്ദ്രങ്ങളിൽ താൽക്കാലികാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് പട്ടികവർഗ വികസന വകുപ്പ് ആരോഗ്യവകുപ്പുമായി ചേർന്ന് നടപ്പിലാക്കുന്ന നൂതനപദ്ധതിയാണ് ട്രൈബൽ പാരാമെഡിക്സ് ട്രെയിനി പദ്ധതി. ട്രെയിനി നിയമനം പൂർണ്ണമായും പരിശീലനപദ്ധതിയാണ്. നഴ്സിംഗ് ഉൾപ്പടെ പാരാമെഡിക്കൽ യോഗ്യതയുള്ള പട്ടികവർഗ ഉദ്യോഗാർഥികളെ മികച്ച ജോലികൾ കരസ്ഥമാക്കുവാൻ പ്രാപ്തരാക്കുന്നതിന് പ്രവൃത്തിപരിചയം നൽകുക, ആരോഗ്യകേന്ദ്രങ്ങളെ ട്രൈബൽ സൗഹ്യദമാക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം. ഉദ്യോഗാർഥികൾ പട്ടികവർഗ വിഭാഗത്തിൽ നിന്നുള്ളവരായിരിക്കണം. സംസ്ഥാനത്തെ ആകെ ഒഴിവുകൾ 250. വിദ്യാഭ്യാസയോഗ്യത നഴ്സിംഗ്, ഫാർമസി, മറ്റു പാരാമെഡിക്കൽ കോഴ്സ് ബിരുദം അല്ലെങ്കിൽ ഡിപ്ലോമ. പ്രായപരിധി 21-35 വയസ്സ്. ആരോഗ്യവകുപ്പിന്റെ കീഴിലുള്ള പി.എച്ച്.സി മുതൽ മെഡിക്കൽ കോളേജ് വരെയുള്ള ആശുപത്രികളിലായിരിക്കും നിയമനം. നിയമനം ലഭിക്കുന്നവർക്ക് സ്ഥിരനിയമനത്തിന് അർഹത ഉണ്ടായിരിക്കില്ല. നിയമന കാലാവധി ഒരു വർഷമായിരിക്കും. നിശ്ചിത മാതൃകയിലുള്ള അപേക്ഷ ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ (ഇടുക്കി, കട്ടപ്പന, പൂമാല, പീരുമേട്) മുഖേനയോ നേരിട്ടോ തപാൽ മാർഗമോ ആഗസ്റ്റ് 16 ന് വൈകിട്ട് 5 മണിക്ക് മുൻപ് തൊടുപുഴ മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ഇടുക്കി ഐ.റ്റി.ഡി. പ്രോജക്ട് ഓഫീസിൽ സമർപ്പിക്കണം. ഒരാൾ ഒന്നിലധികം ജില്ലകളിൽ അപേക്ഷ സമർപ്പിക്കുവാൻ പാടില്ല. നഴ്സിംഗ്, ഫാർമസി, മറ്റു പാരാമെഡിക്കൽ കോഴ്സ് ബിരുദ യോഗ്യതയുള്ളവർക്ക് പ്രതിമാസ ഓണറേറിയമായി 18,000 രൂപ ലഭിക്കും. നഴ്സിംഗ്, ഫാർമസി, മറ്റു പാരാമെഡിക്കൽ കോഴ്സ് ഡിപ്ലോമ യോഗ്യതയുള്ളവർക്ക് 15,000 രൂപയും ലഭിക്കും. കൂടുതൽ വിവരങ്ങളും അപേക്ഷ ഫോമിന്റെ മാതൃകയും ജില്ലയിലെ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളിൽ നിന്നും www.stdkerala.gov.in എന്ന വെബ്സൈറ്ററിൽ നിന്നും ലഭിക്കും. ഫോൺ: 04862 222399.

നേഴ്സ് നിയമനം

തൃശൂർ കോർപ്പറേഷന്റെ പാലിയേറ്റീവ് പരിചരണ പദ്ധതിയുടെ ഭാഗമായി പാലിയേറ്റീവ് പരിചരണ വിഭാഗത്തിൽ നാലു ഒഴിവുകളിലേക്ക് താൽക്കാലികമായി കമ്മ്യൂണിറ്റി നേഴ്സുമാരെ (പ്രൈമറി തലം) നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർത്ഥികൾ ഓഗസ്റ്റ് 16ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് ഒല്ലൂർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ ഹാജരാകണം. ഉദ്യോഗാർത്ഥികൾ ആരോഗ്യവകുപ്പിന്റെ അംഗീകാരമുള്ള സ്ഥാപനത്തിൽ നിന്ന് ഒന്നര വർഷത്തെ ഓക്സിലറി നഴ്സിംഗ് ആൻഡ് മിഡ് വൈഫറി കോഴ്സ് / ജനറൽ നേഴ്സിങ് ആൻഡ് മിഡ് വൈഫറി കോഴ്സ്/ ബിഎസ്സി നഴ്സിംഗ് പാസായിരിക്കണം. കൂടാതെ ആരോഗ്യവകുപ്പിന്റെ അംഗീകാരമുള്ള സ്ഥാപനത്തിൽ നിന്ന് മൂന്നു മാസത്തെ ബി സി സി പി എ എൻ / സി സി സി പി എൻ കോഴ്സ് പാസായിരിക്കണം. ഉദ്യോഗാർത്ഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യതകൾ, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ, പ്രസ്തുത സർട്ടിഫിക്കറ്റുകളുടെ ഒരു ശരി പകർപ്പ് എന്നിവ കൂടികാഴ്ചയ്ക്ക് വരുമ്പോൾ ഹാജരാക്കേണ്ടതാണ്. ഫോൺ : 0487 2356052.

പ്രീ പ്രൈമറി ആയയെ നിയമിക്കുന്നു

തൃശൂർ ഗവ. മോഡൽ ഗേൾസ് ഹൈസ്കൂളിൽ പ്രവർത്തിക്കുന്ന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള ഗവ. മോഡൽ നഴ്സറി സ്കൂളിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ പ്രീ പ്രൈമറി ആയയെ നിയമിക്കുന്നു. കേരള പി എസ് സി അംഗീകരിച്ച മാനദണ്ഡങ്ങൾക്കനുസരിച്ച് ആയിരിക്കും നിയമനം. ആയയായി ഒരു വർഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റുകളുടെ ഒറിജിനൽ കോപ്പികളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും സഹിതം ഓഗസ്റ്റ് 7ന് രാവിലെ 10 മണിക്ക് സ്കൂൾ ഓഫീസിൽ എത്തിച്ചേരണം. ഫോൺ : 8593073379.

ഡോക്ടർമാരെ നിയമിക്കുന്നു

തൃശൂർ ഗവ.മെഡിക്കൽ കോളേജിൽ ജനറൽ മെഡിസിൻ, ഫോറൻസിക് മെഡിസിൻ എന്നീ വിഭാഗങ്ങളിൽ ഡോക്ടർമാരെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. യോഗ്യരായവരെ തെരഞ്ഞെടുക്കുന്നതിനുള്ള കൂടിക്കാഴ്ച്ച ആഗസ്റ്റ് 8ന് രാവിലെ 11 മണിക്ക് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ നടക്കും. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത മേല്പറഞ്ഞ വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം. പ്രതിമാസ വേതനം 70,000 രൂപ. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത സർട്ടിഫിക്കറ്റുകൾ, ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിലിന്റെ സ്ഥിരം രജിസ്ട്രേഷൻ, പ്രവൃത്തിപരിചയം, പ്രായം എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പുകളും സഹിതം അന്നേ ദിവസം രാവിലെ 10 മണിക്ക് മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ മുളങ്കുന്നത്തുകാവിലുള്ള കാര്യാലയത്തിൽ ഹാജരാകേണ്ടതാണ്.

മെഡിക്കൽ കോളേജിൽ വാക് ഇൻ ഇന്റർവ്യു

ഇടുക്കി ഗവ. മെഡിക്കൽ കോളേജിൽ കരാർ അടിസ്ഥാനത്തിൽ സീനിയർ റസിഡന്റുമാരെ നിയമിക്കുന്നതിന് ആഗസ്റ്റ് ഒമ്പതിന് വാക് ഇൻ ഇന്റർവ്യു നടത്തും. അനാട്ടമി, ഫിസിയോളജി, ബയോകെമിസ്ട്രി, കമ്മ്യൂണിറ്റി മെഡിസിൻ, മൈക്രോബയോളജി, പതോളജി, ഫാർമക്കോളജി, അനസ്ത്യേഷ്യോളജി, ജനറൽ മെഡിസിൻ, ജനറൽ സർജറി, ഒപ്താൽമോളജി, ഇഎൻടി, പൾമണറി മെഡിസിൻ, ഫോറൻസിക് മെഡിസിൻ, ഒ ആന്റ് ജി, പീഡിയാട്രിക്സ്, റേഡിയോ ഡയഗ്നോസിസ്, ഡെർമറ്റോളജി ആന്ററ് വെനീറോളജി, ഓർത്തോപീഡിക്സ് ആന്റ് എമർജൻസി മെഡിസിൻ എന്നീ വിഭാഗങ്ങളിലാണ് നിയമനം. എം.ബി.ബിഎസ്, ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദം, ഒരു വർഷത്തെ ഇന്റേൺഷിപ്പ്, ടി.സി.എംസി, കെ.എസ്.എം.സി രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് എന്നിവയാണ് യോഗ്യത. 70000 രൂപയായിരിക്കും റമ്യൂണറേഷൻ. യോഗ്യരായ ഉദ്യോഗാർഥികൾ എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ്, പ്ലസ് ടു സർട്ടിഫിക്കറ്റ്, എം.ബി.ബി.എസ് മാർക്ക്ലിസ്റ്റുകൾ, പി.ജി മാർക്ക്ലിസ്റ്റ്, എം.ബി.ബി.എസ്-പി.ജി സർട്ടിഫിക്കറ്റ്, ടി.സി.എം.സി രജിസ്ട്രേഷൻ അല്ലെങ്കിൽ കെ.എസ്.എം.സി രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് എന്നിവയുടെ ഒറിജിനലും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും തിരിച്ചറിയൽ രേഖകളും (ആധാർ അല്ലെങ്കിൽ പാൻ കാർഡ്) സഹിതം ആഗസ്റ്റ് ഒമ്പതിന് രാവിലെ 11 ന് ഇടുക്കി ഗവ. മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ ഓഫീസിൽ നടക്കുന്ന വാക് ഇൻ ഇന്റർവ്യവിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04862 233076.

ക്ലർക്ക് കം അക്കൗണ്ടന്റ് നിയമനം

പരപ്പനങ്ങാടി ഉള്ളണം ഫിഷ് സീഡ് ഫാമിൽ ക്ലർക്ക് കം അക്കൗണ്ടന്റ് തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ബി.കോം ബിരുദം, എം.എസ് ഓഫീസ്, ടാലി, ടൈപ്പ് റൈറ്റിങ് ഇംഗ്ലീഷ് ആന്റ് മലയാളം ലോവർ എന്നിവയാണ് യോഗ്യത. ആഗസ്റ്റ് 11 ന് രാവിലെ 9.30 ന് ഓഫീസിൽ വെച്ച് കൂടിക്കാഴ്ച നടക്കും. യോഗ്യരായ ഉദ്യോഗാർത്ഥികൾ നിശ്ചിത സമയത്ത് ഒറിജിനൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ഫിഷ് സീഡ് ഫാമിൽ ഹാജരാവണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0494-2961018 .

ലാബ് അറ്റൻഡർ താൽക്കാലിക നിയമനം

എറണാകുളം ജില്ലയിലെ സർക്കാർ ഹോമിയോ ആശുപത്രികളിൽ നിലവിലുള്ള ലാബ് അറ്റൻഡർ തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ താൽകാലികമായി നിയമനം നടത്തുന്നതിനായി ഓഗസ്റ്റ് 11 ന് രാവിലെ 10ന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. പ്രായപരിധി 18 മുതൽ 41 വരെ. അർഹരായ ഉദ്യോഗാർത്ഥികൾ യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ (എസ്എസ്എൽസി, എംഎൽടിT) ഒറിജിനലും, പകർപകളും, തിരിച്ചറിയൽ രേഖകളും സഹിതം ഹോമിയോ ജില്ലാ മെഡിക്കൽ ഓഫീസ്, കാക്കനാട് (ഷാപ്പുപടി ബസ്റ്റോപ്പിന് സമീപം) ഹാജരാകണം. . ഫോൺ: . 0484 2955687.

അങ്കണവാടി വർക്കർ/ ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷിക്കാം

ആലപ്പുഴ: വനിതാ ശിശു വികസന വകുപ്പിന്റെ മുതുകുളം അഡീഷണൽ പ്രൊജക്ടിന് പരിധിയിലുള്ള ദേവികുളങ്ങര ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളിൽ നിലവിലുള്ളതും അടുത്ത മൂന്ന് വർഷങ്ങളിൽ ഉണ്ടാവുന്നതുമായ അങ്കണവാടി വർക്കർ/ ഹെൽപ്പർ തസ്തികകളിലെ ഒഴിവുകളിലേക്ക് വനിതകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
ദേവികുളങ്ങര പഞ്ചായത്തിൽ സ്ഥിര താമസമുള്ള 18-നും 46-നും ഇടയിൽ പ്രായമുള്ളവർക്കാണ് അവസരം. ഓഗസ്റ്റ് 16ന് വൈകിട്ട് അഞ്ചു വരെ അപേക്ഷ നൽകാം. നേരത്തെ അപേക്ഷ നൽകിയവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല. അപേക്ഷ ഫോറത്തിനും വിശദവിവരങ്ങൾക്കും കായംകുളം മിനി സിവിൽ സ്റ്റേഷനിലെ ഐ.സി.ഡി.എസ്. ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 0479 2442059

ഗസ്റ്റ് ലക്ച്ചറർ നിയമനം

ഷൊർണൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്രിന്റിങ് ടെക്നോളജി ആൻഡ് ഗവ പോളിടെക്നിക്ക് കോളെജിൽ കമ്പ്യൂട്ടർ വിഭാഗം ഗസ്റ്റ് ലക്ച്ചറർ തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. താത്പര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത സർട്ടിഫിക്കറ്റുകൾ, പകർപ്പുകൾ, ഫോട്ടോ എന്നിവ സഹിതം ഓഗസ്റ്റ് ഏഴിന് രാവിലെ 11 ന് കോളെജിൽ എത്തണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. ഫോൺ: 04662220450

ട്രേഡ് ഇൻസ്ട്രക്ടർ നിയമനം

ഷൊർണൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്രിന്റിങ് ടെക്നോളജി ആൻഡ് ഗവ പോളിടെക്നിക് കോളെജിൽ കമ്പ്യൂട്ടർ വിഭാഗം ട്രേഡ് ഇൻസ്ട്രക്ടർ തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. താത്പര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത സർട്ടിഫിക്കറ്റുകൾ, പകർപ്പുകൾ, ഫോട്ടോ എന്നിവ സഹിതം ഓഗസ്റ്റ് ഏഴിന് ഉച്ചയ്ക്ക് 1.30 ന് കോളെജിൽ എത്തണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. ഫോൺ: 04662220450

ഗസ്റ്റ് അധ്യാപക നിയമനം: കൂടിക്കാഴ്ച ഏഴിന്

തൃത്താല ഗവ ആർട്സ് ആൻഡ് സയൻസ് കോളെജിൽ ഇംഗ്ലീഷ് വിഷയത്തിൽ ഗസ്റ്റ് അധ്യാപക നിയമനം. യു.ജി.സി മാനദണ്ഡങ്ങൾ അനുസരിച്ചുള്ള യോഗ്യതയുള്ള കോളെജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ വിശദമായ ബയോഡാറ്റ, വയസ്, പ്രവർത്തി പരിചയം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ഓഗസ്റ്റ് ഏഴിന് രാവിലെ 10 ന് കോളെജിൽ കൂടിക്കാഴ്ചയ്ക്ക് നേരിട്ടെത്തണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. ഫോൺ: 0466 2270353.

താത്കാലിക നിയമനം

കൊടുവള്ളി നഗരസഭയിൽ വസ്തു നികുതി പരിഷ്കരണത്തിന്റെ ഭാഗമായി ഫീൽഡ്തല പരിശോധന നടത്തുന്നതിലേക്കായി വിവര ശേഖരണത്തിനും ഡാറ്റാ എൻട്രി നടത്തുന്നതിനുമായി സിവിൽ എഞ്ചിനിയറിംഗ്, ഐ.ടി.ഐ ഡ്രാഫ്റ്റ്മാൻ സിവിൽ, ഐ.ടി.ഐ എന്നീ യോഗ്യതയുള്ള ഉദ്യോഗാർത്ഥികളെ താൽക്കാലികമായി നിയമിക്കുന്നു. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ബന്ധപ്പെട്ട രേഖകളുമായി ആഗസ്റ്റ് 16ന് രാവിലെ 11 മണിക്ക് നഗരസഭ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാകേണ്ടതെന്ന് സെക്രട്ടറി അറിയിച്ചു.

നിയമനം നടത്തുന്നു

ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിന് കീഴിൽ എസ്.സി പ്രയോറിറ്റി, ഇ.ടി.ബി പ്രയോറിറ്റി, ഓപ്പൺ പ്രയോറിറ്റി, ഓപ്പൺ നോൺ പ്രയോറിറ്റി വിഭാഗങ്ങൾക്കായി സംവരണം ചെയ്ത ബ്ലോക്ക് കോർഡിനേറ്റർ തസ്തികയിൽ താത്കാലിക ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. യോഗ്യത : അംഗീകൃത സർവകലാശാല ബിരുദം. പ്രാദേശിക ഭാഷയിൽ എഴുതാനും വായിക്കാനുമുളള കഴിവ്. കമ്പ്യൂട്ടർ സാങ്കേതിക വിദ്യയിലും സോഫ്റ്റ്വെയർ മേഖലയിലുമുളള രണ്ട് വർഷത്തെ പ്രവൃത്തി പരിചയം. പ്രായം: 35 വയസ്സ് കവിയരുത്. ശമ്പളം : 20,000 രൂപ. യോഗ്യരായ ഉദ്യോഗാർത്ഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുളള അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ആഗസ്റ്റ് 21നകം അടുത്തുളള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരായി പേര് രജിസ്റ്റർ ചെയ്യേണ്ടതാണെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ അറിയിച്ചു.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.