- Trending Now:
കൊച്ചി: യുവാക്കളുടെ തൊഴിൽ അന്വേഷണത്തെ കൂടുതൽ മെച്ചപ്പെടുത്തും വിധം നൗക്രി ഗ്രൂപ്പിൻറെ ഭാഗമായ മുൻനിര ബ്ലൂകോളർ റിക്രൂട്ട്മെൻറ് സംവിധാനമായ ജോബ് ഹേയും മുൻനിര ടെലികോം സേവന ദാതാവായ വിയും സഹകരിക്കും. വി ആപ്പിലുള്ള വി ജോബ്സ് & എജ്യൂക്കേഷനുമായി ജോബ് ഹേ സംയോജിപ്പിച്ചാവും ഇത്. യുവാക്കൾക്ക് ഗുണമേൻമയുള്ള കൂടുതൽ തൊഴിലവസരങ്ങൾ ഇതിലൂടെ ലഭ്യമാകും.
ഡൽഹിയും ബെംഗളൂരുവും കൊച്ചിയും, മുംബൈയും ചെന്നൈയും അടക്കമുള്ള മുൻ നിര നഗരങ്ങളിലായി ലക്ഷക്കണക്കിനു തൊഴിലവസരങ്ങളാണ് ജോബ് ഹേ ഇപ്പോൾ ലിസ്റ്റു ചെയ്തിട്ടുള്ളത്. 50ൽ ഏറെ നഗരങ്ങളിലായി 45-ൽ ഏറെ വിപുലമായ വിഭാഗങ്ങളിലെ പ്രാദേശിക ജോലികളാണ് ജോബ് ഹേ ലഭ്യമാക്കുന്നത്.
ആക്സിസ് ഇന്ത്യ മാനുഫാക്ചറിങ് ഫണ്ട് അവതരിപ്പിച്ചു... Read More
ടെലികോളർ, സെയിൽസ്, ബിസിനസ് ഡെവലപമെൻറ്, ബാക്ക് ഓഫിസ്, ഗ്രാഫിക് ഡിസൈനർ, ഡെലിവറി, സെക്യൂരിറ്റി ഗാർഡ് തുടങ്ങിയ വിവിധ വിഭാഗങ്ങളിലാണ് ജോലികൾ. 10 പ്രാദേശിക ഭാഷകളിൽ ജോബ് ഹേയുടെ സേവനം ലഭിക്കും. സഹകരണത്തിൻറെ ഭാഗമായി വി ഉപഭോക്താക്കൾക്ക് പുതുതായി ലിസ്റ്റു ചെയ്യുന്ന ജോലികൾ 30 മിനിറ്റ് നേരത്തെ ദൃശ്യമാകും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.