- Trending Now:
മൂന്ന് സ്വകാര്യ സ്ഥാപനങ്ങളിലേക്കുള്ള, സോഫ്റ്റ് വെയർ കൺസൽട്ടന്റ്, അഡ്മിൻ, ക്വാളിറ്റി കൺട്രോളർ, ഏജൻസി ബിസിനസ് മാനേജർ, അക്കൗണ്ടന്റ്, ബിസിനസ്സ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവ്, ഡിജിറ്റൽ മാർക്കറ്റിങ് സ്റ്റാഫ്, മാർക്കറ്റിങ് സ്റ്റാഫ്, എന്നീ ഒഴിവുകൾ നികത്തുന്നതിനായി ഫെബ്രുവരി 22ന് രാവിലെ 10 ന് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ വെച്ച് അഭിമുഖം സംഘടിപ്പിക്കുന്നു. പാലക്കാട് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്/എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി. പ്ലസ് ടു, ഡിഗ്രി, ബി.കോം, ബി.എസ്.സി കെമിസ്ട്രി യോഗ്യതയുള്ള, എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾക്ക് മാത്രമാണ് മേളയിൽ പ്രവേശനം. രജിസ്റ്റർ ചെയ്യാൻ താല്പര്യമുള്ളവർ ഏതെങ്കിലും തിരിച്ചറിയൽ രേഖയുടെ പകർപ്പും, ഒറ്റതവണ രജിസ്ട്രേഷൻ ഫീസായി 250 രൂപയും സഹിതം പാലക്കാട് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരാവണം. മുമ്പ് രജിസ്റ്റർ ചെയ്തിട്ടുള്ളവർ രശീതി, ബയോഡാറ്റ കോപ്പി ഹാജരാക്കിയാൽ മതിയാവും. ഫോൺ: 0491 2505435, 8289847817.
തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.