Sections

തൊഴിൽ മേള: വിവിധ ജില്ലകളിലെ സ്വകാര്യ സ്ഥപനങ്ങളിലെ ഒഴിവുകളിലേക്ക് അവസരം

Tuesday, Nov 21, 2023
Reported By Admin
Job Fair

സ്വകാര്യ സ്ഥാപനങ്ങളിലേക്ക് നിയമനം: അഭിമുഖം 23ന്

ആലപ്പുഴ: എപ്ലോയബിലിറ്റി സെന്റർ മുഖേന സ്വകാര്യ സ്ഥാപനങ്ങളിലേക്ക് നിയമനം നടത്തുന്നു. 50ലധികം ഒഴിവുകളുണ്ട്. പ്ലസ് ടു, ഡിഗ്രി, കമ്പ്യൂട്ടർ ഹാർഡ് വെയർ, എം.കോം, ബി.കോം+ടാലി, കംമ്പ്യൂട്ടറുമായി ബന്ധപ്പെട്ട ബിരുദം/ഡിപ്ലോമ/പിജി, ഐ.ടി.ഐ. ഓട്ടോമൊബൈൽ/മെക്കാനിക്കൽ, ഓട്ടോമൊബൈൽ ഡിപ്ലോമ യോഗ്യതയുള്ളവർക്കാണ് അവസരം. 18നും 35നും ഇടയിൽ പ്രായമുള്ളവർ നവംബർ 23ന് രാവിലെ 10ന് എപ്ലോയബിലിറ്റി സെന്ററിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. ഫോൺ: 0477-2230624, 8304057735

ജോബ് ഫെയർ 25 ന്

പാലക്കാട്: ചിറ്റൂർ ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ എവർ ജോബ്സ് പാലക്കാട് എന്ന സ്ഥാപനത്തിന്റെ സഹകരണത്തോടെ നവംബർ 25 ന് രാവിലെ ഒൻപതിന് ഉച്ചയ്ക്ക് രണ്ടിന് നാട്ടുകല്ലിലുള്ള ചിറ്റൂർ ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ ജോബ് ഫെയർ സംഘടിപ്പിക്കുന്നു. എസ്.എസ്.എൽ.സി., പ്ലസ് ടു, ഐ.ടി.ഐ, ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദം, എം.ബി.എ., എം.സി.എ, ബി.ടെക് യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. താത്പര്യമുള്ളവർ ബയോഡാറ്റയുടെ ആറ് സെറ്റ്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകൾ എന്നിവ സഹിതം എത്തണം. സ്പോട്ട് രജിസ്ട്രേഷൻ ഉണ്ടാകും. നാൽപ്പതിലധികം പ്രമുഖ കമ്പനികൾ പങ്കെടുക്കുന്ന ജോബ് ഫെയറിൽ മൂവായിരത്തിലധികം ഒഴിവുകളാണുള്ളതെന്ന് വ്യവസായ വികസന ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: https://www.everjoins.com/ejgrp/joingrpchtr.html, 9544822056, 6282729180.

നിലമ്പൂർ തൊഴിൽമേള

മലപ്പുറം: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന നിലമ്പൂർ തൊഴിൽമേള നവംബർ 25ന് രാവിലെ 10.30ന് ലിറ്റിൽ ഫ്ലവർ ഇംഗ്ലീഷ് ഹയർസെക്കൻഡറി സ്കൂളിൽ നടക്കും. പി.വി അൻവർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. മുപ്പതോളം കമ്പനികൾ പങ്കെടുക്കുന്ന തൊഴിൽമേളയിൽ ആയിരത്തിലധികം ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തൊഴിൽമേളയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർഥികൾ ബയോഡാറ്റ സഹിതം രാവിലെ 10.30ന് ലിറ്റിൽ ഫ്ലവർ ഇംഗ്ലീഷ് ഹയർ സെക്കൻഡറി സ്കൂളിൽ ഹാജരാകേണ്ടതാണെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ അറിയിച്ചു. മുൻകൂട്ടി രജിസ്റ്റർ ചെയ്യാൻ സാധിക്കാത്ത ഉദ്യോഗാർഥികൾക്ക് സ്പോട്ട് രജിസ്ട്രേഷൻ സൗകര്യം ഉണ്ടായിരിക്കും. ഫോൺ: 0483 2734737, 8078 428 570.



തൊഴിൽ മേളകളെക്കുറിച്ചുള്ള അപ്ഡേഷനുകൾ നിരന്തരം ലഭിക്കുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.