Sections

തൊഴിൽ മേള മാർച്ച് 5 ന്

Tuesday, Feb 07, 2023
Reported By Admin
Job Fair

'റസലിയൻസ് 23' എന്ന പേരിൽ തൊഴിൽ മേള സംഘടിപ്പിക്കുന്നു


ജില്ലാ കുടുംബശ്രീ ജില്ലാമിഷനും കൊണ്ടോട്ടി നഗരസഭയും, സംയുക്തമായി കൊണ്ടോട്ടി തിരൂരങ്ങാടി ബ്ലോക്കുകളുടെ നേതൃത്വത്തിൽ മാർച്ച് 5 ന് കൊണ്ടോട്ടി മേലങ്ങാടി ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് രാവിലെ 9 മണി മുതൽ 4 മണി വരെ 'റസലിയൻസ് 23' എന്ന പേരിൽ തൊഴിൽ മേള സംഘടിപ്പിക്കുന്നു. പത്താം ക്ലാസ് യോഗ്യത മുതലുള്ള എല്ലാ തൊഴിലന്വേഷകർക്കും മേളയിൽ പങ്കെടുക്കാം.ഒരു ഉദ്യോഗാർത്ഥിക്ക് പരമാവധി 3 കമ്പനികളുടെ ഇന്റർവ്യൂ മാത്രമേ അനുവദിക്കുകയുള്ളൂ. ഉദ്യോഗാർത്ഥികൾ ബയോഡാറ്റയുടെ മൂന്ന് പകർപ്പുകൾ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫക്കറ്റുകളുടെ പകർപ്പുകൾ, 3 കോപ്പി പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവയുമായി എത്തണം.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.