Sections

വടക്കഞ്ചേരിയിൽ തൊഴിൽമേള: 62 പേർക്ക് തൊഴിൽ

Monday, Sep 18, 2023
Reported By Admin

നാഷണൽ എംപ്ലോയ്മെന്റ് സർവീസ്, ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ വടക്കഞ്ചേരി സെന്റ് മേരീസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസ് കോളെജിൽ ജോബ് ഫെയർ സംഘടിപ്പിച്ചു.

മേളയിൽ 62 പേരെ വിവിധ ഒഴിവുകളിലേക്ക് തെരഞ്ഞെടുത്തതായും 154 പേരെ ഷോർട്ട് ലിസ്റ്റ് ചെയ്തതായും ഉദ്യോഗദായകർ അറിയിച്ചു. വിവിധ മേഖലകളിലെ 22 ഉദ്യോഗദായകർ എത്തിയ തൊഴിൽമേളയിൽ 443 ഉദ്യോഗാർഥികൾ പങ്കെടുത്തു.

പരിപാടി വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസി സുരേഷ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തംഗം എ.എം സേതുമാധവൻ അധ്യക്ഷനായി. ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ എം. സുനിത, കോളെജ് പ്രിൻസിപ്പാൾ റയിമോൻ പി. ഫ്രാൻസിസ്, എംപ്ലോയ്മെന്റ് ഓഫീസർ(വി.ജി) ജി. ഹേമ തുടങ്ങിയവർ പങ്കെടുത്തു.



തൊഴിൽ മേളകളെക്കുറിച്ചുള്ള അപ്ഡേഷനുകൾ നിരന്തരം ലഭിക്കുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.