- Trending Now:
കാലടി: അഭ്യസ്തവിദ്യരായ വനിതകൾക്ക് സ്വകാര്യ മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിനായി കേരള നോളജ് ഇക്കോണമി മിഷൻ ജില്ലാ പഞ്ചായത്തുമായും കുടുംബശ്രീയുമായും സഹകരിച്ച് തൊഴിൽ മേള സംഘടിപ്പിക്കുന്നു. വെള്ളിയാഴ്ച (17-02-2023 ) രാവിലെ എട്ട് മുതൽ കാലടി ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിംഗ് ആന്റ് ടെക്നോളജിയിലാണ് തൊഴിൽ മേള നടക്കുന്നത്.
നോളജ് മിഷന്റെ ഡിജിറ്റൽ വർക്ക് ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റം പോർട്ടൽ വഴി രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥി കൾക്ക് പങ്കെടുക്കാം. ഇതുവരെ രജിസ്റ്റർ ചെയ്യാത്തവർക്കും രജിസ്റ്റർ ചെയ്ത് മേളയിൽ പങ്കെടുക്കാം. തൊഴിൽ മേള വേദിയിൽ സ്പോട്ട് രജിസ്ട്രേഷനും ഉണ്ടായിരിക്കും. ജില്ലയ്ക്കകത്തും പുറത്തുമുള്ള തൊഴിൽ ദാതാക്കൾ മേളയിൽ പങ്കെടുക്കുമെന്ന് കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓഡിനേറ്റർ ടി.എം. റെജീന അറിയിച്ചു. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ഡി ഡബ്ല്യു എം എസ് (DWMS - Digital Workforce Management System) ആപ്പ് ഇൻസ്റ്റാൾ ചെയ്ത് രജിസ്ട്രേഷൻ പൂർത്തിയാക്കാം.
മേളയിൽ പങ്കെടുക്കുന്ന തൊഴിൽ ദാതാക്കളും ഡി ഡബ്ല്യു എം എസ് പോർട്ടലിൽ / ആപ്പിൽ രജിസ്റ്റർ ചെയ്യണം. മേളയിൽ പങ്കെടുക്കാൻ താത്പര്യമുള്ള തൊഴിൽ ദാതാക്കൾക്ക് കൂടുതൽ വിവരങ്ങൾക്ക് kshreekdisc.ekm@gmail.com എന്ന ഇമെയിൽ വഴി ആശയവിനിമയം നടത്താം. ഡി ഡബ്ല്യു എം എസ് പോർട്ടൽ വഴി സോഫ്റ്റ് സ്കിൽ പരിശീലനം നേടിയ ഉദ്യോഗാർഥികളെ പ്രാദേശികാടി സ്ഥാനത്തിൽ തൊഴിൽ ദാതാക്കൾക്ക് ലഭ്യമാകും.
ഉദ്യോഗാർഥികൾക്ക് തൊഴിൽ മേളയെക്കുറിച്ചും രജിസ്ട്രേഷനെ ക്കുറിച്ചുമുള്ള കൂടുതൽ വിവരങ്ങൾക്ക് കാക്കനാട് സിവിൽ സ്റ്റേഷനിലെ കുടുംബശ്രീ ജില്ലാ മിഷൻ ഓഫീസുമായോ അതത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ കുടുംബശ്രീ സി.ഡി.എസ് ഓഫീസിലെ കമ്മ്യൂണിറ്റി അംബാസിഡർമാരുമായോ ബന്ധപ്പെടുക. കൂടുതൽ വിവരങ്ങൾക്ക് നോളജ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജറുമായി ബന്ധപ്പെടുക - 8848591103
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.