- Trending Now:
അഴുത, കട്ടപ്പന ബ്ലോക്കുകളിലെ അഭ്യസ്ത വിദ്യരായ യുവതീയുവാക്കൾക്ക് വേണ്ടി മാർച്ച് 11 ശനിയാഴ്ച രാവിലെ 9.30 മുതൽ ബ്ലോക്ക്തല തൊഴിൽ മേള പെരുവന്താനം സെന്റ് ആന്റണീസ് കോളേജ് അങ്കണത്തിൽ വച്ച് നടക്കും . കുടുംബശ്രീ ഇടുക്കി ജില്ലാമിഷന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന തൊഴിൽ മേള ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.റ്റി ബിനു ഉദ്ഘാടനം ചെയ്യും.
മാർക്കറ്റിംഗ്, ഹ്യൂമൻ റിസോഴ്സ്, സെയിൽസ്, എഞ്ചിനിയറിംഗ്, ഫാർമസി, ഇൻഷ്യുറൻസ്, ഓഫീസ് അഡ്മിനിസ്ട്രേഷൻ, ഹോട്ടൽ, ഫാഷൻ ഡിസൈനിംഗ്, ഐ.റ്റി തുടങ്ങിയ മേഖലകളിൽ നിന്നായി 25-ലധികം കമ്പനികൾ മേളയിൽ പങ്കെടുക്കും. 700 ലധികം തൊഴിലവസരങ്ങളാണ് ഇതിലൂടെ ലഭിക്കുക. തൊഴിൽ അന്വേഷകരായ യുവതീയുവാക്കൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. ജോബ് ഫെയർ പ്രവേശനം സൗജന്യമായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് : 8606679525, 9746712239
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.