- Trending Now:
ആനയറ കടകംപള്ളി മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന തിരുവനന്തപുരം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനു കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിൽ വിവിധ തസ്തികകളിലേക്ക് നാളെ (ജനുവരി 20 ശനിയാഴ്ച ) രാവിലെ 10 മണിക്ക് അഭിമുഖം നടത്തുന്നു.
കസ്റ്റമർ റിലേഷൻഷിപ്പ് ഓഫീസർ (യോഗ്യത :പ്ലസ് ടു /ഐ ടി ഐ /ഡിപ്ലോമ /ബിരുദം), സി സി ടി വി ട്രെയിനർ (യോഗ്യത :ഡിപ്ലോമ /ഡിഗ്രി ഇൻ ഇലക്ട്രോണിക്സ് ), മൊബൈൽ ഫോൺ ഹാർഡ് വെയർ റിപ്പയർ ടെക്നിഷ്യൻ (യോഗ്യത :ഡിപ്ലോമ /ഡിഗ്രി ഇൻ മൊബൈൽ ഫോൺ ഹാർഡ് വെയർ), ആർട്ടിഫിഷ്യൽ ഇന്റെലിജൻസ് ട്രെയിനർ (യോഗ്യത :ബി ഇ /ബിടെക് ഇൻ എ ഐ ,ഡിഗ്രി ഇൻ ഡേറ്റ മാനേജ്മെന്റ്/അനലിറ്റിക്സ് ), ഐ ഓ ടി ട്രെയിനർ (യോഗ്യത :ബി ഇ /ബിടെക് ഇൻ സി എസ് ഇ /ഇ സി ഇ /ഐ ടി), നെറ്റ്വർക്ക് ടെക്നിഷ്യൻ (യോഗ്യത :ബിടെക് സി എസ് / ഐ ടി), ലോജിസ്റ്റിക് ട്രെയിനർ (യോഗ്യത :ബിരുദം /ടെക്നിക്കൽ), സ്മാർട്ട് ഫോൺ ട്രെയിനർ /ഇലക്ട്രിക്ക് വെഹിക്കിൾ ട്രെയിനർ /ഡിജിറ്റൽ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് (യോഗ്യത :പ്ലസ് ടു /ടെക്നിക്കൽ), ബിസിനസ് ഡവലപ്മെന്റ് എക്സിക്യൂട്ടീവ്/ അക്കാഡമിക്ക് കൗൺസിലർ (യോഗ്യത :പ്ലസ് ടു /ഡിഗ്രി) എന്നീ തസ്തികകളിലാണ് അഭിമുഖം.
35 വയസ് വരെയുള്ളവർക്ക് അപേക്ഷിക്കാം. പ്രവർത്തി പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാവുന്നതാണ്. എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്യാത്തവർ ഓഫീസുമായി ബന്ധപ്പെട്ട് മുൻകൂട്ടി രജിസ്ട്രേഷൻ ഉറപ്പ് വരുത്തണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471-2992609.
തൊഴിൽ മേളകളെക്കുറിച്ചുള്ള അപ്ഡേഷനുകൾ നിരന്തരം ലഭിക്കുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.