Sections

കോട്ടയം  ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിൽ വെച്ച് തൊഴിൽ മേള നടത്തുന്നു

Tuesday, May 23, 2023
Reported By Admin
Job Fair

തൊഴിൽ മേള


കോട്ടയം: സ്വകാര്യ മേഖലകളിലെ തൊഴിൽ അന്വേഷിക്കുന്ന ഉദ്യോഗാർത്ഥികൾക്കായി മേയ് 23,24,25 തീയതികളിൽ രാവിലെ 10 മണി മുതൽ 1 മണി വരെ വിവിധ കമ്പനികളിലെ ഒഴിവുകളിലേക്ക് കോട്ടയം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിൽ വെച്ച് തൊഴിൽ മേള നടത്തുന്നു. ബ്രാഞ്ച് ഹെഡ്, ടീം ലീഡർ, വെഹിക്കിൾ മാനേജർ, കോൾ സെന്റർ എക്സിക്യൂട്ടീവ്, അസിസ്റ്റന്റ് വെഹിക്കിൾ മാനേജർ, എ.ടി.എം ക്യാഷ് ലോഡർ, ക്യാഷ് വാൻ ഡ്രൈവർ, അക്കൗണ്ട്സ് എക്സിക്യൂട്ടീവ്, സി.സി.ടി.വി ടെക്നിഷ്യൻ, മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്, സി.സി.ടി.വി മോണിറ്ററിങ് എക്സിക്യൂട്ടീവ്, സെയിൽസ് അസ്സോസിയേറ്റ്, അസിസ്റ്റന്റ് ബ്രാഞ്ച് മാനേജർ, റൂട്ട് ഡവലപ്മെന്റ് ഓഫീസർ, സ്കിൽ ഡവലപ്പ്മെന്റ് ഫാക്കൽറ്റി , അക്കൗണ്ടന്റ്, റസ്റ്റാറന്റ് ക്യാപ്റ്റൻ, വെയ്റ്റർ, സി.ഡി.പി ഫോർ റസ്റ്റോറന്റ്, കുക്ക്, ഫ്രണ്ട് ഓഫീസ് സ്റ്റാഫ് എക്സിക്യൂട്ടീവ് എന്നീ തസ്തികയിലേക്ക് മേയ് 23,24,25 ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ കോട്ടയം എംപ്ലോയബിലിറ്റി സെന്റർ -ൽ തൊഴിൽ മേള നടത്തുന്നു. എസ്.എസ്.എൽ.സി മുതൽ ബിരുദാനന്തര ബിരുദ യോഗ്യതയുള്ള യുവതീ യുവാക്കൾക്ക് പങ്കെടുക്കാം. പ്രായപരിധി 18-40 വയസ്സുവരെ. എക്സ്പീരിയൻസ് ഉള്ളവർക്കും ഇല്ലാത്തവർക്കും ഇന്റർവ്യൂവിൽ പങ്കെടുക്കാം.

എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്യാത്തവർക്ക് അന്നേ ദിവസം രജിസ്റ്റർ ചെയ്യാനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്. രജിസ്ട്രേഷൻ, ഒഴിവുകളെക്കുറിച്ചു കൂടുതൽ വിവരങ്ങൾക്ക് ''എംപ്ലോയബിലിറ്റി സെന്റർ കോട്ടയം'' എന്ന ഫേസ് ബുക്ക് പേജ് സന്ദർശിക്കുക. ഫോൺ: 0481-2563451 / 2565452


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.