- Trending Now:
കേരള നോളജ് ഇക്കോണമി മിഷൻ നടപ്പിലാക്കുന്ന 'എന്റെ തൊഴിൽ എന്റെ അഭിമാനം' പദ്ധതിയുടെ ഭാഗമായി അഭ്യസ്തവിദ്യരായ എല്ലാവർക്കും തൊഴിലുറപ്പാക്കുക എന്ന ലക്ഷ്യത്തോടെ പി.പി സുമോദ് എം.എൽ.എയുടെ നേതൃത്വത്തിൽ നടത്തിയ മെഗാ തൊഴിൽ മേളയിൽ 300 ഓളം ഉദ്യോഗാർത്ഥികൾക്ക് നിയമനം ലഭിച്ചു.
കുടുംബശ്രീ മിഷൻ, കോൺഫിഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസ് എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച തൊഴിൽമേളയിൽ 500 ൽ അധികം ഉദ്യോഗാർത്ഥികൾ പങ്കെടുത്തു. കേരളത്തിനകത്തും പുറത്തുമുള്ള 25 തൊഴിൽദായകർ പങ്കെടുത്തു.
വടക്കഞ്ചേരി മദർ തെരേസ സ്കൂളിൽ നടന്ന പരിപാടി പി.പി സുമോദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പാലക്കാട് ഡി.ഡി.യു ഡി.പി.എം പ്രിയങ്ക അധ്യക്ഷയായി. സി.ഐ.ഐ പ്ലേസ്മെന്റ് കോർഡിനേറ്റർ സായി ധനേഷ് തുടങ്ങിയവർ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.