Sections

വർക്കലയിൽ തൊഴിൽ സംഗമവും തൊഴിൽ മേളയും

Friday, Oct 27, 2023
Reported By Admin
Job Fair

  • 160 ലധികം തസ്തികളിലേക്കുള്ള അഭിമുഖങ്ങൾ ഒക്ടോബർ 29 ന്
  • 2500ലധികം ഒഴിവുകൾ

അഭ്യസ്തവിദ്യരായ തൊഴിലന്വേഷകർക്ക് വിജ്ഞാന തൊഴിലവസരങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന കേരള നോളെജ് ഇക്കോണമി മിഷന്റെ ആഭിമുഖ്യത്തിൽ വർക്കല നിയോജക മണ്ഡലത്തിൽ തൊഴിൽ സംഗമവും തൊഴിൽ മേളയും സംഘടിപ്പിക്കുന്നു.

വർക്കല ഗവൺമെന്റ് മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ ഒക്ടോബർ 29, (ഞായറാഴ്ച) ന് രാവിലെ 8.30 ന് വി ജോയ് എം എൽ എ പരിപാടി ഉദ്ഘാടനം ചെയ്യും. കുടുംബശ്രീ ജില്ലാമിഷൻ, ഐ.സി.ടി അക്കാദമി, കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസ് എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി നടത്തുന്നത്

തൊഴിൽ മേളയിൽ 160 ലധികം തസ്തികളിലേക്ക് അഭിമുഖങ്ങൾ നടക്കും. നിലവിൽ 2500 ലധികം ഒഴിവുകളാണ് വിവിധ സ്ഥാപനങ്ങളിൽ നിന്ന് റിപ്പോട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. തൊഴിൽ സംഗമത്തിന്റെ ഭാഗമായി വിവിധ നൈപുണ്യ പരിശീലന പരിപാടികളെ കുറിച്ചുള്ള ഓറിയന്റേഷനും ഉണ്ടായിരിക്കുന്നതാണ്.

2026നകം 20 ലക്ഷം പേർക്ക് തൊഴിലവസരം എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ തുടക്കം കുറിച്ച കേരള നോളജ് ഇക്കോണമി മിഷൻ ഉദ്യോഗാർഥികളുടെ അഭിരുചിക്കും താല്പര്യത്തിനുമനുസരിച്ചുള്ള തൊഴിൽ സ്വന്തമാക്കാനുള്ള അവസരമൊരുക്കുന്നു. ഐ ടി ഐ / ഡിപ്ലോമ / പ്ലസ്ടുവോ അതിനു മുകളിലോ യോഗ്യതയുള്ള ഡി.ഡബ്ല്യൂ.എം.എസിൽ രജിസ്റ്റർ ചെയ്തവരെയാണ് പരിശീലനം നൽകി തൊഴിൽ സജ്ജരാക്കുന്നത്. കരിയർ കൗൺസിലിങ്, പേഴ്സണാലിറ്റി ഡെവലപ്മെന്റ് ട്രെയിനിങ്, വർക്ക് റെഡിനസ് പ്രോഗ്രാം, റോബോട്ടിക് ഇന്റർവ്യൂ, ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം അളക്കുന്നതിനുള്ള ഇംഗ്ലീഷ് സ്കോർ ടെസ്റ്റ് തുടങ്ങിയ സൗജന്യസേവനങ്ങൾ നൽകി തൊഴിൽ മേളകളിലും ഇന്റർവ്യൂകളിലും പങ്കെടുപ്പിച്ച് ഓഫർ ലെറ്റർ ലഭ്യമാക്കുന്നതുവരെയുള്ള പ്രവർത്തനങ്ങളാണ് മിഷൻ നടത്തുക.

റിമോർട്ട് വർക്കുകൾ, ഫ്രീലാൻസ് ജോലികൾ, വർക്ക് ഓൺ ഡിമാൻഡ് ജോലികൾ, പാർട്ട് ടൈം ജോലികൾ ഉൾപ്പെടെ നവലോക തൊഴിലുകൾ നേടുന്നതിനാവശ്യമായ പരിശീലനങ്ങൾ തൊഴിലന്വേഷകർക്ക് നൽകും. തൊഴിൽ സംഗമത്തിലും തൊഴിൽ മേളയിലും പങ്കെടുക്കാൻ ആഗ്രഹിക്കുന്ന തൊഴിൽ അന്വേഷകർ നോളെജ് മിഷൻ വെബ് സൈറ്റായ ഡി.ഡബ്ല്യൂ.എം.എസ് വഴി രജിസ്റ്റർ ചെയ്യേണ്ടതാണ്. തൊഴിൽ മേളയിൽ പങ്കെടുക്കുന്ന തൊഴിൽ ദാതാക്കളുടെ വിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്.



തൊഴിൽ മേളകളെക്കുറിച്ചുള്ള അപ്ഡേഷനുകൾ നിരന്തരം ലഭിക്കുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.