Sections

സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകൾ നികത്തുന്നതിനായി ഒക്ടോബർ 20 ന് ജോബ് ഡ്രൈവ്

Wednesday, Oct 18, 2023
Reported By Admin
Job Drive

ജോബ് ഡ്രൈവ് 20 ന്


എംപ്ലോയബിലിറ്റി സെന്റർ, പാലക്കാട് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകൾ നികത്തുന്നതിനായി ഒക്ടോബർ 20 ന് രാവിലെ 10.30 ന് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ അഭിമുഖം സംഘടിപ്പിക്കുന്നു. സെയിൽസ് എക്സിക്യൂട്ടീവ്, സൂപ്പർവൈസർ, ബില്ലിങ് എക്സിക്യൂട്ടീവ്, കസ്റ്റമർ റിലേഷൻ എക്സിക്യൂട്ടീവ്, സ്റ്റോർ മാനേജർ, ടെക്നിക്കൽ അസിസ്റ്റന്റ്, പ്രൊഡക്ഷൻ സൂപ്പർവൈസർ എന്നീ തസ്തികകളിലാണ് ഒഴിവുള്ളത്.

സെയിൽസ് എക്സിക്യൂട്ടീവ് തസ്തികയിൽ പ്ലസ് ടു അല്ലെങ്കിൽ ഡിഗ്രി ആണ് യോഗ്യത. പ്രായപരിധി 18-30. സൂപ്പർവൈസർ തസ്തികയിൽ പ്ലസ് ടു അല്ലെങ്കിൽ ഡിഗ്രി ആണ് യോഗ്യത. പ്രായപരിധി 25-32. ബില്ലിങ് എക്സിക്യൂട്ടീവ് തസ്തികയിലേക്ക് പ്ലസ് ടു അല്ലെങ്കിൽ ഡിഗ്രി ആണ് യോഗ്യത. പ്രായപരിധി 20-28. കസ്റ്റമർ റിലേഷൻ എക്സിക്യൂട്ടീവ് തസ്തികയിൽ പ്ലസ് ടു അല്ലെങ്കിൽ ഡിഗ്രി ആണ് യോഗ്യത. പ്രായപരിധി 20-25. സ്റ്റോർ മാനേജർ തസ്തികയിലേക്ക് ഡിഗ്രിയാണ് യോഗ്യത. പ്രായപരിധി 28-40. ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികയിൽ ഡിപ്ലോമ അല്ലെങ്കിൽ ഐ.ടി.ഐ ആണ് യോഗ്യത. പ്രായപരിധി 23-35. പ്രൊഡക്ഷൻ സൂപ്പർവൈസർ തസ്തികയിൽ ഡിപ്ലോമ അല്ലെങ്കിൽ ബി.ടെക് ആണ് യോഗ്യത. പ്രായപരിധി 23-35.

എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾക്ക് മാത്രമാണ് പ്രവേശനം. താത്പര്യമുള്ളവർ ഏതെങ്കിലും തിരിച്ചറിയൽ രേഖയുടെ പകർപ്പും വൺ ടൈം രജിസ്ട്രേഷൻ ഫീസായി 250 രൂപയും സഹിതം പാലക്കാട് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ടെത്തണം. മുൻപ് രജിസ്റ്റർ ചെയ്തിട്ടുള്ളവർ ബയോഡാറ്റയുടെ രണ്ട് പകർപ്പ് കൈവശം കരുതണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ അറിയിച്ചു. ഫോൺ: 0491 2505435.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.