- Trending Now:
എംപ്ലോയബിലിറ്റി സെന്റർ, ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് പാലക്കാടിന്റെ ആഭിമുഖ്യത്തിൽ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകൾ നികത്തുന്നതിനായി പാലക്കാട് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ സെപ്റ്റംബർ 30 ന് രാവിലെ 10.30 ന് അഭിമുഖം നടക്കും. ഇൻഷുറൻസ് അഡൈ്വസർ, ദേശസാത്കൃത ബാങ്കുകളിൽ ക്രെഡിറ്റ് കാർഡ് സെയിൽസ് എക്സിക്യൂട്ടീവ്സ് എന്നീ തസ്തികകളിലാണ് ഒഴിവുള്ളത്. ഇൻഷുറൻസ് അഡൈ്വസറിന് എസ്.എസ്.എൽ.സിയും അതിനുമുകളിലും യോഗ്യതയുള്ളവർക്കും പങ്കെടുക്കാം. പ്രായപരിധി 18-70. ക്രെഡിറ്റ് കാർഡ് സെയിൽസ് എക്സിക്യൂട്ടീവ്സിന് ഏതെങ്കിലും ബിരുദമാണ് യോഗ്യത. പ്രായപരിധി 22-30.
എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾക്ക് മാത്രമാണ് മേളയിൽ പ്രവേശനം. താത്പര്യമുള്ളവർ ഏതെങ്കിലും തിരിച്ചറിയൽ രേഖയുടെ പകർപ്പും, വൺ ടൈം രജിസ്ട്രേഷൻ ഫീസായി 250 രൂപയും സഹിതം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ടെത്തണം. മുൻപ് രജിസ്റ്റർ ചെയ്തിട്ടുള്ളവർ രശീതി, ബയോഡാറ്റയുടെരണ്ട് പകർപ്പ് എന്നിവ കാണിച്ചാൽ മതിയാകുമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ അറിയിച്ചു. ഫോൺ: 0491 2505435.
തൊഴിൽ മേളകളെക്കുറിച്ചുള്ള അപ്ഡേഷനുകൾ നിരന്തരം ലഭിക്കുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.