Sections

സംരംഭക വർഷം 2.0: കൊല്ലം ജില്ലയിൽ 11,985 തൊഴിലവസരങ്ങൾ സൃഷ്ടിച്ചു

Tuesday, Jan 23, 2024
Reported By Admin
Entrepreneur Year 2.0

വ്യവസായ വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലയിൽ 2022-23 സാമ്പത്തിക വർഷം 11,985 പുതിയ എംഎസ്എംഇകൾ വഴി 24,449 തൊഴിലവസരങ്ങൾ സൃഷ്ടിച്ചു. ഇതോടെ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ട് ജില്ലയിൽ 7900 സംരംഭങ്ങൾ ആരംഭിക്കുകയെന്ന 100 ശതമാനം ലക്ഷ്യം കൈവരിച്ചു. ഇവയിൽ ഉത്പാദന മേഖലയിൽ 771 സംരംഭങ്ങളും സേവന മേഖലയിൽ 3019 സംരംഭങ്ങളും ഉൾപ്പെടെ 433 കോടി രൂപ മൂലധന നിക്ഷേപത്തോടെ 15562 തൊഴിലവസരങ്ങൾ സൃഷ്ടിച്ചൂത്. വ്യവസായ വകുപ്പിന്റെ നേതൃത്വത്തിൽ ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ ആരംഭിക്കുകയെന്ന ലക്ഷ്യം കൈവരിക്കുന്നതിന് ജില്ലയിലെ 73 തദ്ദേശ സ്ഥാപനങ്ങളിൽ 79 എന്റർപ്രണേർസ് ഡെവലപ്പ്മെന്റ് എക്സിക്യൂട്ടീവുകളെ കരാർ അടിസ്ഥാനത്തിൽ നിയമിച്ചു. പുതിയ പദ്ധതികൾ Dashboard https://yearofenterprises.kerala.gov.in/ എന്ന വെബ്സൈറ്റിൽ നിന്നും ലഭ്യമാണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.