Sections

Job Alert: നിരവധി ഒഴിവുകൾ ഉടൻ അപേക്ഷിക്കാം

Saturday, Aug 12, 2023
Reported By Admin
Job Offer

കിറ്റ്സിൽ ഗസ്റ്റ് ഫാക്കൽറ്റി

ടൂറിസം വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിൽ (കിറ്റ്സ്) ടൂറിസം മാർക്കറ്റിംഗ് /ഹോട്ടൽ -ഹോസ്പിറ്റാലിറ്റി വിഷയങ്ങളിൽ കൈകാര്യം ചെയ്യുന്നതിന് ഗസ്റ്റ് ഫാക്കൽറ്റി തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അഞ്ച് ഒഴിവുകളുണ്ട്. ടൂറിസം മാർക്കറ്റിംഗിൽ തിരുവനന്തപുരത്തും തലശ്ശേരിയിലും ഓരോ ഒഴിവുണ്ട്. യോഗ്യത 60 ശതമാനം മാർക്കോടെ എം.ബി.എ (ട്രാവൽ ആൻഡ് ടൂറിസം)/എം.ടി.ടി.എം യു.ജി.സി നെറ്റ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഹോട്ടൽ-ഹോസ്പിറ്റാലിറ്റി മാനേജ്മെന്റിൽ തിരുവനന്തപുരം, എറണാകുളം/മലയാറ്റൂർ, തലശ്ശേരി എന്നിവിടങ്ങളിൽ ഓരോ ഒഴിവുണ്ട്. യോഗ്യത 60 ശതമാനം മാർക്കോടെ ഹോട്ടൽ മാനേജ്മെന്റ് ബിരുദം, (NCHMCT) /യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 01.01.2023ന് 50 കഴിയാൻ പാടില്ല. പ്രതിമാസ വേതനം 24,00 രൂപ. യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ കോപ്പികൾ സഹിതമുള്ള വിശദമായ അപേക്ഷ ഡയറക്ടർ, കിറ്റ്സ്, തൈക്കാട്, തിരുവനന്തപുരം-14 എന്ന വിലാസത്തിൽ ഓഗസ്റ്റ് 18നു മുമ്പായി അയക്കണം. വിശദവിവരങ്ങൾക്ക്: www.kittsedu.org / 0471 2327707/2329468.

വാക് ഇൻ ഇന്റർവ്യൂ

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജിൽ എൻഡോക്രൈനോളജി അസി. പ്രൊഫസർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് 18ന് രാവിലെ 11ന് വാക്-ഇൻ-ഇന്റർവ്യൂ നടത്തും. രണ്ട് ഒഴിവുകളാണുള്ളത്. എൻഡോക്രൈനോളജിയിൽ ഡി.എം, ടി.സി.എം.സി രജിസ്ട്രേഷൻ എന്നിവ വേണം. 70,000 രൂപയാണ് പ്രതിമാസ വേതനം. തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജ് പ്രിൻസിപ്പാളിന്റെ ഓഫീസിലാണ് ഇന്റർവ്യൂ. വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം, മേൽവിലാസം, ജനനതീയതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, ബയോഡേറ്റ എന്നിവ സഹിതം അഭിമുഖത്തിനെത്തണം.

ജൂനിയർ റിസർച്ച് ഫെല്ലോ

സി.ഇ.ടിയും നേത്ര സെമി പ്രൈ. ലിമിറ്റഡും സംയുക്തമായി നടത്തുന്ന കേന്ദ്ര സർക്കാർ പദ്ധതിയായ ചിപ്പ് ടു സ്റ്റാർട്ട് അപ്പ് പ്രോജെക്ടിലുള്ള ജൂനിയർ റിസർച്ച് ഫെല്ലോ ഒഴിവുകളിൽ അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ 30നകം ലഭിക്കണം. വിശദ വിവരങ്ങൾക്ക്: www.cet.ac.in.

ജെൻഡർ സ്പെഷ്യലിസ്റ്റ് തസ്തികയിൽ ഒഴിവ്

കേന്ദ്രാവിഷ്കൃത പദ്ധതിയായ മിഷൻ ശക്തിയുമായി ബന്ധപ്പെട്ട് ജില്ലാ വനിതാ ശിശുവികസന ഓഫീസിനു കീഴിൽ രൂപീകരിക്കുന്ന ഹബ് ഫോർ എംപവ്വർമെന്റ് ഓഫ് വുമണിലെ ജെൻഡർ സ്പെഷ്യലിസ്റ്റ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ആകെ 2 ഒഴിവുകൾ. ശമ്പളം പ്രതിമാസം 27500 രൂപ, പ്രായം 18 നും 40 നും മദ്ധ്യേ. സോഷ്യൽ വർക്ക്/ മറ്റു സാമൂഹ്യ വിഷയങ്ങളിലുള്ള ബിരുദം ( പോസ്റ്റ് ഗ്രാജുവേറ്റിന് പരിഗണന നൽകും) യോഗ്യതയുളളവർക്ക് അപേക്ഷിക്കാം. സർക്കാർ / സർക്കാർ ഇതര സ്ഥാപനത്തിൽ, ലിംഗാധിഷ്ഠിതമേഖലകളിലുള്ള 3 വർഷത്തിൽ കുറയാതെയുള്ള പ്രവൃത്തിപരിചയമുളളവർക്ക് മുൻഗണന. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകർപ്പും സഹിതം നേരിട്ടോ തപാൽ മുഖേനയോ അപേക്ഷ സമർപ്പിക്കേണ്ടതാണ്. അവസാന തീയതി ആഗസ്റ്റ് 19 വൈകുന്നേരം 5 മണി. വിലാസം ജില്ലാ വനിതാ ശിശുവികസന ഓഫീസർ, ജില്ലാ വനിതാ ശിശുവികസന ഓഫീസ് ഇടുക്കി, പൈനാവ് പി ഒ, ഇടുക്കി പിൻ 685603, ഫോൺ-04862 299475

മേട്രൺ നിയമനം

ഇടുക്കി എൻജിനീയറിംഗ് കോളേജിലെ വനിതാ ഹോസ്റ്റലിൽ മേട്രൺ തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു. ആഗസ്റ്റ് 22 ന് അഭിമുഖം നടക്കും . എസ്.എസ്.എൽ.സി യും അക്കൗണ്ടിങ്ങിൽ മുൻപരിചയവുമുളള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ, ആധാർ കാർഡ്, സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ എന്നിവ സഹിതം 22 ചൊവ്വാഴ്ച്ച രാവിലെ 10 ന് കോളേജ് ഓഫീസിൽ അഭിമുഖത്തിനായി ഹാജരാകണം.

സൈക്കോളജിസ്റ്റ് തസ്തികയിലേക്ക് കരാർ നിയമനം

മഹിള സമഖ്യ സൊസൈറ്റിയുടെ തൊടുപുഴ കുമാരമംഗലത്തെ എൻട്രി ഹോം ഫോർ ഗേൾസിലെ സൈക്കോളജിസ്റ്റ് തസ്തികയിലേക്ക് മാസത്തിൽ കുറഞ്ഞത് 8 ദിവസം എന്ന രീതിയിൽ പാർട്ട് ടൈം ജീവനക്കാരെ നിയമിക്കുന്നു. എം.എസ്.സി/ എം.എ സൈക്കോളജി വിദ്യാഭ്യാസ യോഗ്യതയുളള സ്ത്രീകൾക്ക് അപേക്ഷിക്കാവുന്നതാണ്. ഒരു വർഷത്തേക്ക് കരാറടിസ്ഥാനത്തിലാണ് നിയമനം. അപേക്ഷകർക്ക് കുറഞ്ഞത് 25 വയസ്സ് പൂർത്തിയാകണം, 30-45 പ്രായപരിധിയിലുളളവർക്ക് മുൻഗണന നൽകുന്നതാണ്. യോഗ്യരായ ഉദ്യോഗാർത്ഥികൾ 23 ന് വൈകിട്ട് 5 മണിക്ക് മുമ്പായി സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ,കേരള മഹിള സമഖ്യ സൊസൈറ്റി,റ്റി.സി. 201652, കല്പന കുഞ്ചാലുംമീട്, കരമന പി.ഒ തിരുവനന്തപുരം എന്ന വിലാസത്തിൽ അപേക്ഷിക്കേണ്ടതാണ്. ബയോഡാറ്റ, യോഗ്യത, പ്രവൃത്തി പരിചയം, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 04712348666.

ഗസ്റ്റ് അസിസ്റ്റന്റ് പ്രൊഫസർ

വെണ്ണിക്കുളം സർക്കാർ പോളിടെക്നിക്ക് കോളേജിൽ ഫിസിക്സ് വിഭാഗത്തിൽ ഗസ്റ്റ് അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലെ ഒരു താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ആഗസ്റ്റ് 16 ന് രാവിലെ 11 ന് നടക്കുന്ന കൂടിക്കാഴ്ചയിൽ ഉദ്യോഗാർഥികൾക്ക് അസൽ സർട്ടിഫിക്കറ്റുകളുമായി പങ്കെടുക്കാം. ബന്ധപ്പെട്ട വിഷയത്തിലുള്ള എം.എസ്.സി ബിരുദവും (55ശതമാനം മാർക്കാടെ പാസ് ആയിരിക്കണം) നെറ്റുമാണ് യോഗ്യത.

കൂടിക്കാഴ്ച 16 ന്

പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് എച്ച്എംസി മുഖേന ദിവസ വേതന അടിസ്ഥാനത്തിൽ താത്കാലികമായി ഫാർമസിസ്റ്റിനെ നിയമിക്കുന്നു. യോഗ്യത: ഡിപ്ലോമ ഇൻ ഫാർമസി അല്ലെങ്കിൽ ഡിഫാം/ബിഫാം (കേരള ഫാർമസി കൗൺസിൽ രജിസ്ട്രേഷൻ ഉണ്ടായിരിക്കണം). പ്രായപരിധി 40 വയസ്. അഭിമുഖം : ആഗസ്റ്റ് 16 ന് രാവിലെ 10.30 ന് ആശുപത്രി സൂപ്രണ്ടിന്റെ ചേംബറിൽ. അന്നേ ദിവസം എഴുത്തു പരീക്ഷയും ഉണ്ടായിരിക്കും. ഫോൺ : 0468 2222364.

അക്കൗണ്ടന്റ് നിയമനം

കുടുംബശ്രീ മിഷൻ മുഖാന്തിരം വണ്ടൂർ ബ്ലോക്കിൽ നടപ്പിലാക്കുന്ന മൈക്രോ എന്റർപ്രൈസ് റിസോഴ്സ് സെന്റർ പദ്ധതിയുടെ ഭാഗമായുള്ള എം.ഇ.ആർ.സി സെന്ററിലേക്ക് താത്കാലികാടിസ്ഥാനത്തിൽ അക്കൗണ്ടന്റിനെ നിയമിക്കുന്നു. വണ്ടൂർ ബ്ലോക്കിലെ ഗ്രാമപഞ്ചായത്തുകളിൽ സ്ഥിര താമസക്കാരായ കുടുംബശ്രീ അംഗങ്ങൾ, കുടുംബാംഗങ്ങൾ , ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾ എന്നിവർക്ക് അപേക്ഷിക്കാം. അപേക്ഷകർക്ക് എം.കോമും , ടാലി യോഗ്യതയും ഉണ്ടായിരിക്കണം. വെള്ള പേപ്പറിൽ എഴുതി തയ്യാറാക്കിയ അപേക്ഷ, ബയോഡാറ്റ, വിദ്യാഭ്യാസയോഗ്യത, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് എന്നിവ ആഗസ്റ്റ് 18 ന് വൈകിട്ട് അഞ്ചിന് മുമ്പായി അതാത് പഞ്ചായത്തിലെ കുടുംബശ്രീ സി.ഡി.എസ് ഓഫീസിൽ നൽകണം.

അധ്യാപക ഒഴിവ്

മലപ്പുറം എം.എസ്.പി ഹയർസെക്കൻഡറി സ്കൂളിൽ ഒഴിവുള്ള എച്ച്.എസ്.എസ്.ടി കൊമേഴ്സ് തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിലുള്ള നിയമനത്തിനായി ആഗസ്റ്റ് 14 (തിങ്കൾ) രാവിലെ 9.30 ന് ഓഫീസിൽ വെച്ച് കൂടിക്കാഴ്ച നടക്കും. ഫോൺ: 04832734921.

മൾട്ടി ടാസ്ക് കെയർ പ്രൊവൈഡർ നിയമനം

മലപ്പുറം ജില്ലയിൽ തവനൂരിൽ പ്രവർത്തിക്കുന്ന വൃദ്ധമന്ദിരത്തിലേക്ക് മൾട്ടി ടാസ്ക് കെയർ പ്രൊവൈഡർ (എം.ടി.സി.പി) തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാർഥികൾ ആഗസ്റ്റ് 23ന് രാവിലെ 11ന് തവനൂർ വൃദ്ധമന്ദിരം ഓഫീസിൽ ഹാജരാവണം. ഉദ്യോഗാർത്ഥികൾ എട്ടാം ക്ലാസ് പാസ് ആയിരിക്കണം. 50 വയസ് കവിയരുത്. ജെറിയാട്രിക് കെയർ പരിശീലനം ലഭിച്ചവർ, ജോലിയിൽ മുൻപരിചയമുള്ളവർ എന്നിവർക്ക് മുൻഗണനയുണ്ട്. ഫോൺ: 0494 2698822.

ഗസ്റ്റ് ലക്ച്ചറർ നിയമനം

കണ്ണൂർ ഗവ.പോളിടെക്നിക് കോളേജിൽ ഈ അധ്യയനവർഷം മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, ഇംഗ്ലീഷ് വിഷയങ്ങളിൽ ഗസ്റ്റ് ലക്ചറർമാരെ നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയങ്ങളിൽ 55 ശതമാനം മാർക്കോടുകൂടിയ ബിരുദാനന്തര ബിരുദവും നെറ്റ്/ പി എച്ച് ഡി അധിക യോഗ്യതയുള്ളവർക്കും കോളേജിൽ നടക്കുന്ന എഴുത്തുപരീക്ഷക്കും കൂടിക്കാഴ്ചക്കും പങ്കെടുക്കാം. ആഗസ്റ്റ് 14ന് രാവിലെ 10 മണിക്ക് മാത്തമാറ്റിക്സ്, 16ന് രാവിലെ 10 മണിക്ക് ഫിസിക്സ്, 17ന് രാവിലെ 10 മണിക്ക് ഇംഗ്ലീഷ്, 21ന് രാവിലെ 10 മണിക്ക് കെമിസ്ട്രി എന്നിങ്ങനെയാണ് കൂടിക്കാഴ്ച. ഫോൺ. 0497 2835106.

അധ്യാപക ഒഴിവുകൾ

ചേലക്കര സർക്കാർ പോളിടെക്നിക് കോളേജിൽ കരാർ അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. സിവിൽ എഞ്ചിനീയറിംഗ് വിഭാഗം, മെക്കാനിക്കൽ എഞ്ചിനീയറിംഗ്/ജനറൽ വർക്ക്ഷോപ്പ് വിവിധ തസ്തികകളിലാണ് നിയമനം. താത്പര്യമുള്ളവർ സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതം 14 ന് രാവിലെ 10 മണിക്ക് നടത്തുന്ന എഴുത്ത് പരീക്ഷ, അഭിമുഖത്തിനും ഹാജരാകുക. ഫോൺ : 04884 254484.

റിസർച്ച് ഫെലോ താൽക്കാലിക ഒഴിവിലേക്ക് അപേക്ഷിക്കാം

കേരള വന ഗവേഷണ സ്ഥാപനത്തിൽ ഒരു വർഷം കാലാവധിയുള്ള സമയബന്ധിത ഗവേഷണ പദ്ധതിയിലേക്ക് താത്കാലിക റിസർച്ച് ഫെലോ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ബോട്ടണി / ഫോറസ്റ്റ്ട്രി ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദമുള്ള 36 വയസിന് താഴെയുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. ഉദ്യോഗാർത്ഥികൾ ഓഗസ്റ്റ് 21ന് രാവിലെ 10 മണിക്ക് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂർ പീച്ചിയിലുള്ള ഓഫീസിൽ അഭിമുഖത്തിൽ പങ്കെടുക്കണം. ഫോൺ : 0487 2690100.

പീഡിയാട്രീഷൻ, ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഒഴിവ്

ദേശീയ ആരോഗ്യ ദൗത്യത്തിന്റെ കീഴിൽ വിവിധ ആരോഗ്യ സ്ഥാപനങ്ങളിലേക്ക് പീഡിയാട്രീഷൻ, ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഒഴിവുകളിലേക്ക് താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പീഡിയാട്രീഷൻ തസ്തികയിൽ എം ബി ബി എസ്, ഡിപ്ലോമ, എം ഡി ഇൻ പീഡിയാട്രിക്സ്, ടി സി എം സി രജിസ്ട്രേഷൻ പെർമനന്റ് യോഗ്യതയുള്ള 62 വയസ്സുവരെയുള്ളവർക്ക് അപേക്ഷിക്കാം. ക്ലിനിക്കൽ സൈക്കോളജിസ്റ്റ് തസ്തികയിൽ എംഫിൽ ക്ലിനിക്കൽ സൈക്കോളജി, പ്രൊഫഷണൽ ഡിപ്ലോമ ഇൻ സൈക്കോളജി, ആർ സി ഐ രജിസ്ട്രേഷൻ യോഗ്യതയുള്ള 40 വയസ്സുവരെയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകർ അസൽ രേഖകളുടെ പകർപ്പും ബയോഡാറ്റയും സഹിതം ആഗസ്റ്റ് 17ന് വൈകിട്ട് 5 മണിക്ക് മുൻപായി ആരോഗ്യ കേരളം തൃശൂർ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. ഫോൺ: 0487 2325824.

ഡോക്ടർ നിയമനം

കൊടുവായൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ താത്ക്കാലിക ഡോക്ടർ നിയമനം. അംഗീകൃത യൂണിവേഴ്സിറ്റിയിൽനിന്നും എം.ബി.ബി.എസ് ബിരുദവും കേരള മെഡിക്കൽ കൗൺസിൽ/ ട്രാവൻകൂർ മെഡിക്കൽ കൗൺസിലിന്റെ രജിസ്ട്രേഷനുമാണ് യോഗ്യത. പ്രായപരിധി 59. കൊല്ലങ്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രൊജക്ട് മുഖേന നാഷണൽ ഹെൽത്ത് മിഷൻ മാനദണ്ഡ പ്രകാരമുള്ള വേതനം (45000 രൂപ) ലഭിക്കും. അപേക്ഷകർ ബയോഡാറ്റ (ഫോൺ നമ്പർ ഉൾപ്പെടെ) സഹിതമുള്ള അപേക്ഷ തപാൽ മുഖേനയോ നേരിട്ടോ ആഗസ്റ്റ് 16 ന് വൈകിട്ട് അഞ്ചിനകം കൊടുവായൂർ ആശുപത്രി ഓഫീസിൽ എത്തിക്കണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോൺ: 04923 252930.

നീന്തൽ പരിശീലകരാകാൻ അവസരം

നീന്തൽ അറിയാവുന്നവർക്ക് സ്പോർട്സ് കൗൺസിൽ അംഗീകാരമുള്ള നീന്തൽ പരിശീലകരാകാൻ അവസരം. ഇതിനായി അഞ്ച് ദിവസത്തെ പരിശീലന പരിപാടിയിൽ പങ്കെടുക്കുന്നതിന് അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷകർ വിശദമായ ബയോഡാറ്റ സഹിതം ആഗസ്റ്റ് 24ന് മുമ്പ് ഇ-മെയിൽ ആയോ നേരിട്ടോ അപേക്ഷിക്കേണ്ടതാണ്. ഫോൺ: 9495243423 ഇ മെയിൽ: scmalappuram@gmail.com.

അക്കൗണ്ടന്റ് നിയമനം

കുടുംബശ്രീ മിഷൻ മുഖാന്തിരം വണ്ടൂർ ബ്ലോക്കിൽ നടപ്പിലാക്കുന്ന മൈക്രോ എന്റർപ്രൈസ് റിസോഴ്സ് സെന്റർ പദ്ധതിയുടെ ഭാഗമായുള്ള എം.ഇ.ആർ.സി സെന്ററിലേക്ക് താത്കാലികാടിസ്ഥാനത്തിൽ അക്കൗണ്ടന്റിനെ നിയമിക്കുന്നു. വണ്ടൂർ ബ്ലോക്കിലെ ഗ്രാമപഞ്ചായത്തുകളിൽ സ്ഥിര താമസക്കാരായ കുടുംബശ്രീ അംഗങ്ങൾ, കുടുംബാംഗങ്ങൾ , ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾ എന്നിവർക്ക് അപേക്ഷിക്കാം. അപേക്ഷകർക്ക് എം.കോമും , ടാലി യോഗ്യതയും ഉണ്ടായിരിക്കണം. വെള്ള പേപ്പറിൽ എഴുതി തയ്യാറാക്കിയ അപേക്ഷ, ബയോഡാറ്റ, വിദ്യാഭ്യാസയോഗ്യത, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് എന്നിവ ആഗസ്റ്റ് 18 ന് വൈകിട്ട് അഞ്ചിന് മുമ്പായി അതാത് പഞ്ചായത്തിലെ കുടുംബശ്രീ സി.ഡി.എസ് ഓഫീസിൽ നൽകണം.

സ്റ്റാഫ് നഴ്സ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

ജില്ലാ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിലെ ആശുപത്രി വികസന സൊസൈറ്റിയിലേക്ക് സ്റ്റാഫ് നഴ്സ് തസ്തികയിൽ 13 താത്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 18നും 41നും ഇടയിൽ പ്രായമുള്ള ജനറൽ നഴ്സിങ് മിഡൈ്വഫറി /ബി എസ് സി നഴ്സിങ് നഴ്സിങ് കൗൺസിൽ രജിസ്ട്രേഷൻ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഓഗസ്റ്റ് 19ന് വൈകിട്ട് അഞ്ചിനകം gmchkollam@gmail.com മെയിലിലോ, തപാൽ മുഖേനയോ നേരിട്ടോ അപേക്ഷ സമർപ്പിക്കണം. അഭിമുഖം ഓഗസ്റ്റ് 23ന് രാവിലെ 11ന് സർക്കാർ മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ടിന്റെ കാര്യാലയത്തിൽ നടത്തും. ഫോൺ 0471 2575050.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.