- Trending Now:
കുളമാവിൽ പ്രവർത്തിക്കുന്ന ജവഹർ നവോദയ വിദ്യാലയത്തിൽ പി.ജി.ടി ഗണിതം താത്ക്കാലിക ഒഴിവിലേക്ക് ജുലൈ 25 ന് രാവിലെ 10 മണിക്ക് അഭിമുഖം നടത്തുന്നു. അപേക്ഷാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പിയും ആധാർ കാർഡും ഫോട്ടോയും സഹിതം അഭിമുഖത്തിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 04862 259916.
ആലപ്പുഴ: കഞ്ഞിക്കുഴി ഐ.സി.ഡി.എസ്. പ്രോജക്ടിലെ തണ്ണീർമുക്കം പഞ്ചായത്തിൽ അങ്കണവാടി ഹെൽപ്പർ തസ്തികയിൽ നിയമനം നടത്തുന്നതിന് ജൂലൈ 18-ന് നടത്താനിരുന്ന അഭിമുഖം ജൂലൈ 25-ന് രാവിലെ 10 മുതൽ നടത്തും.
ഭക്ഷ്യസംസ്കരണ സംരംഭങ്ങൾ ആരംഭിക്കുന്നതിനും വിപുലീകരിക്കുന്നതിനും ബാങ്ക് വായ്പാബന്ധിതമായി സാമ്പത്തിക സഹായം നൽകുന്ന പദ്ധതി പി.എം.എഫ്.എം.ഇ നടപ്പിലാക്കുന്നതിനായി റിസോഴ്സ് പേഴ്സണായി ജോലി ചെയ്യുന്നതിന് താൽപര്യമുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഓൺലൈൻ അപേക്ഷ തയാറാക്കുന്നതിനും ബാങ്ക് വായ്പ, അനുമതികൾ എന്നിവ ലഭ്യമാക്കുന്നതിനും സംരംഭകരെ സഹായിക്കുകയാണ് ചുമതല. ബിരുദം യോഗ്യതയുള്ള ഇടുക്കി ജില്ലയിൽ താമസിക്കുന്നവർക്ക് അപേക്ഷിക്കാം. പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കുന്നതിൽ പ്രവർത്തി പരിചയം അനിവാര്യം. വിശദവിവരത്തിന് ജില്ലാ വ്യവസായ കേന്ദ്രവുമായി ബന്ധപ്പെടാം. ജൂലൈ 31 നകം gmdicidk@gmail.com എന്ന വിലാസത്തിൽ ബയോഡാറ്റ സഹിതം അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04862-235207/235410.
ഗവ. മെഡിക്കൽ കോളേജ്, മാതൃശിശു സംരക്ഷണ കേന്ദ്രം കാസ്പിന് ( KASP) കീഴിൽ നഴ്സിംഗ് അസിസ്റ്റന്റിനെ നിയമിക്കുന്നു. 65 വയസ്സിനു താഴെ പ്രായമുള്ള ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും നഴ്സിംഗ് അസിസ്റ്റന്റുമാരായി വിരമിച്ചവർക്ക് അപേക്ഷിക്കാം. ദിവസക്കൂലി അടിസ്ഥാനത്തിൽ താൽക്കാലികമായാണ് നിയമനം. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂലൈ 25ന് രാവിലെ 11.30ന് ഐഎംസിഎച്ച് സൂപ്രണ്ട് ഓഫീസിൽ നടത്തുന്ന ഇന്റർവ്യൂവിന് നേരിട്ട് ഹാജരാകേണ്ടതാണെന്ന് സൂപ്രണ്ട് അറിയിച്ചു.
കേരള സർക്കാർ നിയന്ത്രണത്തിലുള്ള ആറന്മുള എഞ്ചിനീയറിംഗ് കോളജിൽ സിവിൽ എഞ്ചിനീയറിംഗ് വിഭാഗത്തിൽ ഒഴിവുള്ള അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി ജൂലൈ 25 ന് രാവിലെ 10 ന് കോളജിൽ അഭിമുഖത്തിന് എത്തണം. ഫോൺ: 9446382096, 9846399026.
ചെന്നീർക്കര കേന്ദ്രീയ വിദ്യാലയത്തിൽ 2023-24 വർഷത്തേക്ക് പ്രീ പ്രൈമറി അധ്യാപകരെ (ബാലവാടിക) കരാർ അടിസ്ഥാനത്തിൽ നിയമിക്കാനുളള കൂടിക്കാഴ്ച ജൂലൈ 24 ന് രാവിലെ ഒൻപത് മുതൽ സ്കൂൾ ഓഫീസിൽ നടക്കും.അസൽ സർട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരാകണം.വെബ് സൈറ്റ് : https://chenneerkara.kvs.ac.in
ഫോൺ : 0468 2256000
ആലപ്പുഴ: ജില്ലാ മാനസികാരോഗ്യ പദ്ധതിയിൽ സൈക്യാട്രിക് തസ്തികയിൽ നിയമിക്കുന്നതിന് വാക്ക്-ഇൻ-ഇന്റർവ്യൂവിന് നടത്തുന്നതിലേക്ക് അപേക്ഷ ക്ഷണിച്ചു. സൈക്യാട്രിയിൽ പി.ജി/ബിരുദം/ഡിപ്ലോമയോ എം.ബി.ബി.എസും സൈക്യാട്രിയിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയവും ഉള്ളവർക്കാണ് അവസരം. അപേക്ഷകർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ഓഗസ്റ്റ് 10ന് വൈകിട്ട് അഞ്ച് മണിവരെ ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം), കൊട്ടാരം ബിൽഡിംഗ്, ജനറൽ ആശുപത്രിക്കു സമീപം, ആലപ്പുഴ-688012 എന്ന വിലാസത്തിലോ dmohalppy@yahoo.co.in എന്ന് ഇ-മെയിലിലോ നൽകണം. ഫോൺ: 0477-2251650, 2252329.
ഒരു സംസ്ഥാന അർധ സർക്കാർ സ്ഥാപനത്തിൽ ഫീൽഡ് മാൻ (ഫിഷറീസ്) തസ്തികയിൽ രണ്ട് താത്കാലിക ഒഴിവുകൾ നിലവിലുണ്ട്. താൽപര്യമുള്ള ഉദ്യോഗാർഥികൾ ആഗസ്റ്റ് രണ്ടിനകം യോഗ്യത/പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് സഹിതം സമീപത്തുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരാകണം. യോഗ്യത: എസ്.എസ്.എൽ.സി/തത്തുല്യ യോഗ്യത, സർക്കാർ അർധ സർക്കാർ സ്ഥാപനങ്ങളിൽ ഫിഷർമാൻ തസ്തികയിൽ രണ്ട് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം. പ്രായം 18-36. സംവരണ വിഭാഗങ്ങൾക്ക് നിയമാനുസൃത വയസിളവ് ബാധകം. കൂടുതൽ വിവരങ്ങൾക്ക് 0484 2422458 എന്ന നമ്പറിൽ ബന്ധപ്പെടുക.
തിരുവനന്തപുരം വികാസ്ഭവൻ നാലാം നിലയിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റിൽ ഇൻഫർമേഷൻ കം റിസർച്ച് ഓഫീസർ തസ്തികയിൽ കരാറടിസ്ഥാനത്തിൽ ഒരു ഒഴിവുണ്ട്. 36,000 രൂപ സമാഹൃത വേതനത്തിൽ ഒരു വർഷത്തേക്കുള്ള താൽക്കാലിക നിയമനമാണ്. സോഷ്യൽ വർക്ക്/ സോഷ്യോളജി/ സോഷ്യൽ സയൻസ് സ്ട്രീം സബ്ജക്ട് ഇവയിലേതെങ്കിലും ബിരുദാനന്തര ബിരുദം, ന്യൂനപക്ഷ വിഭാഗങ്ങൾക്കോ അല്ലെങ്കിൽ മറ്റേതെങ്കിലും വിഭാഗങ്ങൾക്കോ വേണ്ടിയുളള കേന്ദ്ര/സംസ്ഥാന പ്രോജക്ടുകൾ ചെയ്തുളള കുറഞ്ഞത് അഞ്ച് വർഷത്തെ പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത. പ്രായപരിധി 18 നും 36 നും ഇടയിൽ (സംവരണ വിഭാഗങ്ങൾക്ക് നിയമാനുസൃത ഇളവുണ്ട്). ഉദ്യോഗാർഥികൾ പൂർണ്ണമായ ബയോഡേറ്റ, യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർഫിക്കറ്റുകളുടെ പകർപ്പുകൾ, ബന്ധപ്പെടേണ്ട ഫോൺ നമ്പർ, ഇമെയിൽ ഐഡി എന്നിവ സഹിതമുള്ള അപേക്ഷ ജൂലൈ 31 ന് മുമ്പായി ഡയറക്ടർ, ന്യൂനപക്ഷക്ഷേമ ഡയറക്ടറേറ്റ്, വികാസ്ഭവൻ നാലാംനില, തിരുവനന്തപുരം 695033 എന്ന വിലാസത്തിൽ ലഭ്യമാക്കണം. കൂടുതൽ വിവരങ്ങൾ ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റിന്റെ വെബ്സൈറ്റിൽ (www.minoritywelfare.kerala.gov.in) ലഭ്യമാണ്.
ആലപ്പുഴ: കായംകുളം താലൂക്കാശുപത്രിയിൽ ഉച്ചയ്ക്ക് മൂന്നു മുതൽ രാത്രി 10 വരെ സായാഹ്ന ഒ.പി. കൈകാര്യം ചെയ്യുന്നതിന് താത്കാലികമായി ഡോക്ടർമാരെ നിയമിക്കുന്നു. എം.ബി.ബി.എസും രജിസ്ട്രേഷനുമുള്ളവർ ജൂലൈ 25-ന് രാവിലെ 11ന് യോഗ്യത, പ്രവൃത്തി പരിചയം, പ്രായം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം വാക്ക് ഇൻ ഇന്റർവ്യൂവിനായി സൂപ്രണ്ടിന്റെ ഓഫീസിൽ എത്തണം. ഫോൺ: 0479- 2447274.
ആലപ്പുഴ: ഭരണിക്കാവ് ബ്ലോക്കിൽ സ്റ്റാർട്ട് അപ്പ് വില്ലേജ് എന്റർപ്രണർഷിപ്പ് പ്രോഗ്രോം(എസ്.വി.ഇ.പി) നടപ്പാക്കുന്നതിന്റെ ഭാഗമായി എം.ഇ.സി.മാരുടെ (മൈക്രോ എന്റർപ്രൈസസ് കൺസൽട്ടന്റ്) ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. വിദ്യാഭ്യാസ യോഗ്യത: പ്ലസ് ടു. പ്രായപരിധി: 25-45. അപേക്ഷിക്കുന്ന വ്യക്തി അയൽക്കൂട്ട അംഗമോ അയൽക്കൂട്ട കുടുംബാംഗമോ ഓക്സിലറി ഗ്രൂപ്പ് അംഗമോ ആയിരിക്കണം. സ്ത്രീകൾക്ക് മുൻഗണന. ഭരണിക്കാവ് ബ്ലോക്കിൽ സ്ഥിരതാമസമുള്ളവരായിരിക്കണം. വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേ ക്ഷ, പാസ്പോർട്ട് സൈസ് ഫോട്ടോ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ കോപ്പി, ആധാർ കോപ്പി, സി.ഡി.എസ്. ചെയർപേഴ്സന്റെ സാക്ഷ്യപത്രം എന്നിവ സഹിതം ജൂലൈ 31 ന് വൈകിട്ട് അഞ്ചിനകം ജില്ല മിഷൻ കോ-ഓർഡിനേറ്റർ, കുടുംബശ്രീ ജില്ല മിഷൻ, വലിയകുളം, ആലപ്പുഴ- 688001 എന്ന വിലാസത്തിൽ നൽകണം. അപേക്ഷയുടെ പുറത്ത് എസ്.വി.ഇ.പി ഭരണിക്കാവ് ബ്ലോക്ക് എം.ഇ.സി. അപേക്ഷ എന്ന് ചേർക്കണം. വിവരങ്ങൾക്ക് അതാത് സി.ഡി.എസ് ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 9400920199
വനിതാ ശിശുവികസന വകുപ്പിന് കീഴിൽ വിധവാ സംഘം എന്ന സന്നദ്ധ സംഘടനയുടെ കീഴിൽ പ്രവർത്തിക്കുന്ന ഷെൽട്ടർ ഹോമിൽ ഓഫീസ് അസിസ്റ്റന്റ് കം ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്ക് കരാർ നിയമനത്തിന് ജൂലൈ 25 ന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. ഏതെങ്കിലും വിഷയത്തിൽ ബിരുദം, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ഡിപ്ലോമ എന്നിവയാണ് യോഗ്യത. രണ്ട് വർഷത്തിൽ കുറയാത്ത പ്രവർത്തി പരിചയം വേണം. സ്ത്രീകൾക്കാണ് അവസരം. പ്രായപരിധി 25-45. ശമ്പളം 8500 രൂപ. അപേക്ഷകർ വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയം, വയസ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസൽ സഹിതം 25 ന് രാവിലെ 10 ന് സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന വനിതാ പ്രൊട്ടക്ഷൻ ഓഫീസിൽ നേരിട്ടെത്തണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോൺ: 9846517514. ഇ-മെയിൽ vijayammakr9@gmail.com.
കൊടുവള്ളി സി എച്ച് എം കെ എം ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജിൽ, 2023-24 അധ്യയന വർഷത്തേക്ക് ഇംഗ്ലീഷ് ബിരുദ കോഴ്സിലേക്ക് അതിഥി അധ്യാപക നിയമനം നടത്തുന്നു. കോഴിക്കോട് മേഖലാ കോളേജ് വിദ്യാഭ്യാസ ഉപ ഡയറക്ടറേറ്റിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂലൈ 24ന് രാവിലെ 10 മണി മുതൽ കോളേജിൽ കൂടിക്കാഴ്ചക്ക് ഹാജരാക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് : 0495-2214033, 9447741033
കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന സി ഡി എം സി പദ്ധതിയിലേക്ക് ഒളവണ്ണ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിൽ ഓഡിയോളോജിസ്റ്റ് ആൻഡ് സ്പീച് ലാംഗ്വേജ് പാത്തോളജിസ്റ്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നു. യോഗ്യത: ആർ സി ഐ റജിസ്ട്രേഷനോട് കൂടിയ ബി എ എസ് എൽ പി. യോഗ്യരായ ഉദ്യോഗാർത്ഥികൾ ഐഡന്റിഫിക്കേഷൻ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുമായി ജൂലൈ 27ന് രാവിലെ 11 മണിക്ക് ആശുപത്രി ഓഫീസിൽ ഇന്റർവ്യൂവിനു ഹാജരാകേണ്ടതാണെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 0495 2430074.
തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.