Sections

Job Alert: വിവിധ ഒഴിവുകളിലേക്ക് നിയമനങ്ങൾക്കായി അപേക്ഷിക്കാം

Monday, Jul 03, 2023
Reported By Admin
Job Offers

അതിഥി അധ്യാപക നിയമനം

താനൂർ സി.എച്ച്.എം.കെ.എം. ഗവ ആർട്സ് ആൻഡ് സയൻസ് കോളേജിൽ 2023-24 അധ്യയന വർഷത്തേക്ക് കോമേഴ്സ്, കമ്പ്യൂട്ടർ അപ്ലിക്കേഷൻ വിഷയങ്ങളിൽ അതിഥി അധ്യാപകരെ നിയമിക്കുന്നു. യു.ജി.സി നിഷ്‌കർഷിച്ചിട്ടുള്ള യോഗ്യതയുള്ളവരും കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ പേര് രജിസ്റ്റർ ചെയ്തിട്ടള്ളവരുമായ ഉദ്യോഗാർഥികൾ യോഗ്യതകൾ, മുൻപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂലൈ 11 ന് രാവിലെ 10 മണിക്ക് അഭിമുഖത്തിനായി കോളേജിൽ ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തിൽ പി.ജി.യോഗ്യതയുള്ളവരെയും (55 ശതമാനം) പരിഗണിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് : gctanur.ac.in ഫോൺ : 0494 2582800.

പട്ടികവർഗ വികസന വകുപ്പിന് കീഴിൽ ശ്രീകാര്യം കട്ടേലയിൽ പ്രവർത്തിക്കുന്ന ഡോ. അംബേദ്കർ മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ ദിവസവേതനാടിസ്ഥാനത്തിൽ ഹയർ സെക്കന്ററി ഇംഗ്ലീഷ് ജൂനിയർ അധ്യാപക ഒഴിവ്. അഭിമുഖം ജൂലൈ 5 ബുധനാഴ്ച രാവിലെ 10 മണിക്ക് സ്‌കൂളിൽ വച്ച് നടക്കും.ഹയർ സെക്കണ്ടറി ഇംഗ്ലീഷ് ജൂനിയർ അധ്യാപകന്റെ അടിസ്ഥാന യോഗ്യതയുള്ള (എം എ ഇംഗ്ലീഷ് , ബി.എഡ്, സെറ്റ്/ തതുല്യ യോഗ്യതകൾ) ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഇന്റർവ്യൂവിന് ഹാജരാകേണ്ടതാണ്. വിവരങ്ങൾക്ക് 0471 2597900. mrskattela@gmail.com.

കൂടിക്കാഴ്ച

ഗവ. മെഡിക്കൽ കോളേജിൽ ശ്രുതിതരംഗം പദ്ധതിക്ക് കീഴിൽ ഒഴിവുള്ള സ്പീച്ച് തെറാപ്പിസ്റ്റ് തസ്തികയിൽ ഒരു വർഷ കാലയളവിലേക്ക് നിയമനം നടത്തുന്നു. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ വയസ്സ്, യോഗ്യത, ഐഡന്റിറ്റി ഇവ തെളിയിക്കുന്ന രേഖകളുടെ അസലും പകർപ്പുകളും സഹിതം ജൂലൈ 12ന് രാവിലെ 10.30ന് മെഡിക്കൽ കോളേജ് ഓഫീസിൽ കൂടിക്കാഴ്ചയ്ക്കായി ഹാജരാകേണ്ടതാണെന്ന് പ്രിൻസിപ്പൽ അറിയിച്ചു. യോഗ്യത: ബി എ എസ് എൽ പി അല്ലെങ്കിൽ പിജി ഡിപ്ലോമ ഇൻ ഓഡിറ്ററി വെർബൽ തെറാപ്പി, ആർ സി ഐ റജിസ്‌ട്രേഷൻ. പ്രതിമാസ വേതനം: മൊത്ത വേതനം 22,290 രൂപ. പ്രായപരിധി : 18-36. നിയമാനുസൃതമായ ഇളവുകൾ അനുവദനീയമാണ്.

ദേശീയ ആരോഗ്യ ദൗത്യത്തിൽ ഒഴിവുകൾ

ദേശീയ ആരോഗ്യദൗത്യം (എൻ.എച്ച്.എം) പദ്ധതിക്ക് കീഴിൽ ജില്ലയിൽ പീഡിയാട്രീഷ്യൻ, ഗൈനക്കോളജിസ്റ്റ്, അനെസ്തെറ്റിസ്റ്റ് എന്നീ സ്പെഷലിസ്റ്റ് ഡോക്ടേഴ്സ് തസ്തികകളിലേക്കും ജില്ലയിലെ അനുയാത്ര പദ്ധതിയിലേക്കായി ഓഡിയോളജിസ്റ്റ്, സ്പെഷ്യൽ എജ്യുക്കേറ്റർ, ഡെവലപ്പ്മെന്റ് തെറാപ്പിസ്റ്റ്, സ്റ്റാഫ്നഴ്സ് തസ്തികകളിലേക്കും നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. https://arogyakeralam.gov.in/2020/04/07/malappuram-2/ എന്ന ലിങ്ക് വഴി ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. ജൂലൈ 12 നുള്ളിൽ അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾ 8589009377, 8589009577 എന്നീ ഫോൺനമ്പറുകളിലും www.arogyakeralam.gov.in എന്ന വെബ്സൈറ്റിലും ലഭിക്കും.

ക്ലർക്ക് ടൈപ്പിസ്റ്റ് താത്കാലിക നിയമനം

വനിത ശിശുവികസന വകുപ്പിനു കീഴിലുള്ള സംസ്ഥാന ജെൻഡർ കൗൺസിലിലെ ജെൻഡർ കൺസൾട്ടന്റിനെ സഹായിക്കുന്നതിലേക്കായി ക്ലർക്ക് ടൈപ്പിസ്റ്റ് തസ്തികയിൽ താത്കാലിക നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാർഥികളെ കണ്ടെത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു. 21,175 രൂപ പ്രതിമാസ ശമ്പളത്തിലായിരിക്കും നിയമനം. തസ്തികയുടെ എണ്ണം ഒന്ന്. ഏതെങ്കിലും വിഷയത്തിലുള്ള അംഗീകൃത സർവകലാശാല ബിരുദം, ഒരു അംഗീകൃത സർക്കാർ സ്ഥാപനത്തിൽ നിന്നും ലഭിക്കുന്ന ഡാറ്റാ എൻട്രി ഓപ്പറേറ്റർ സർട്ടിഫിക്കറ്റുമാണ് യോഗ്യത. സർക്കാർ/പൊതുമേഖല സ്ഥാപനങ്ങളിൽ ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയമുണ്ടാകണം. ഉയർന്ന പ്രായപരിധി 45 വയസ്. അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ജൂലൈ 14 വൈകിട്ട് അഞ്ചുമണി. സ്വന്തം കൈപ്പടയിൽ തയാറാക്കിയ അപേക്ഷയും അനുബന്ധ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ ഉൾപ്പെടെ വനിത ശിശുവികസന ഡയറക്ടർ, വനിതാ ശിശുവികസന ഡയറക്ടറേറ്റ്, പൂജപ്പുര, തിരുവനന്തപുരം - 695 012 എന്ന വിലാസത്തിൽ സമർപ്പിക്കണം.

ക്ലാർക്ക് കരാർ നിയമനം

എറണാകുളത്തുള്ള കേരള ആന്റി സോഷ്യൽ ആക്ടിവിറ്റീസ് (പ്രിവൻഷൻ) ആക്ട് അഡൈ്വസറി ബോർഡ് ഓഫീസിൽ ഒഴിവു വരുന്ന ക്ലാർക്ക് തസ്തികയിലേക്ക് കരാർ വ്യവസ്ഥയിൽ നിയമിക്കപ്പെടുന്നതിന് വിവിധ സർക്കാർ വകുപ്പുകളിൽ സമാന തസ്തികയിൽ നിന്നു പെൻഷൻ ആയവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകർക്ക് ഡി.റ്റി.പി പരിജ്ഞാനം ഉണ്ടായിരിക്കണം. സാലറി സോഫ്റ്റ് വെയർ (SPARK, BIMS & BAMS) ൽ പരിചയം ഉള്ളവർക്ക് മുൻഗണന. അപേക്ഷ 15 ദിവസത്തിനകം ചെയർമാൻ, അഡൈ്വസറി ബോർഡ്, കേരള ആന്റി സോഷ്യൽ ആക്ടിവിറ്റീസ് (പ്രിവൻഷൻ) ആക്ട്, പാടം റോഡ്, എളമക്കര കൊച്ചി -682 026, എറണാകുളം (ഫോൺ: 0484 2537411) എന്ന വിലാസത്തിൽ ലഭിക്കണം.

സ്‌പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർ കരാർ നിയമനം

തിരുവനന്തപുരം പള്ളിപ്പുറം സി ആർ പി എഫ് കോമ്പോസിറ്റ് ആശുപത്രിയിൽ സ്‌പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർ തസ്തികയിൽ ഒരു ഒഴിവിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. 2023 ജൂലൈ 10 (തിങ്കളാഴ്ച) രാവിലെ 9 മണിക്കാണ് അഭിമുഖം. ജനറൽ മെഡിസിൻ വിഭാഗത്തിലാണ് ഒഴിവ്. അഭിമുഖത്തിന്റെ തീയതി കണക്കാക്കുമ്പോൾ അപേക്ഷകൻ 70 വയസ്സിന് താഴെയായിരിക്കണം പ്രായം. യോഗ്യത, പ്രായം, പ്രവൃത്തി പരിചയം, തുടങ്ങിയവ സംബന്ധിച്ച അസൽ സർട്ടിഫിക്കറ്റും അഞ്ച് പാസ്‌പോർട്ട് സൈസ് ഫോട്ടയും, വെള്ള കടലാസിൽ തയ്യാറാക്കിയ അപേക്ഷയും അഭിമുഖത്തിന് എത്തുമ്പോൾ കൈയിൽ കരുതണം. കൂടുതൽ വിവരങ്ങൾക്ക് 0471- 2750380, 2754242 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.