Sections

Job Alert: വിവിധ താത്കാലിക ഒഴിവുകളിലേക്ക് നിയമനങ്ങൾക്കായി അപേക്ഷിക്കാം

Thursday, Aug 10, 2023
Reported By Admin
Job Offer

ടൈലറിങ് ഇൻസ്ട്രക്ടർ നിയമനം

ഷൊർണൂർ ടെക്നിക്കൽ ഹൈസ്കൂളിനു കീഴിൽ പ്രവർത്തിക്കുന്ന ഗവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ് മണ്ണാർക്കാട് സെന്ററിൽ ടൈലറിങ് ഇൻസ്ട്രക്ടർ തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. കെ.ജി.ടി.ഇ ഫാഷൻ ഡിസൈനിങ് ആൻഡ് ഗാർമെന്റ് ടെക്നോളജി (രണ്ട് വർഷ കോഴ്സ്)/ ഐ.ടി.ഐയാണ് യോഗ്യത. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി ആഗസ്റ്റ് 16 ന് രാവിലെ 11 ന് ഷൊർണൂർ ടെക്നിക്കൽ ഹൈസ്കൂളിൽ നടത്തുന്ന അഭിമുഖത്തിന് എത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു.

പുരാരേഖ വകുപ്പിൽ ഡയറക്ടർ ഡെപ്യൂട്ടേഷൻ ഒഴിവ്

സംസ്ഥാന പുരാരേഖാവകുപ്പിന്റെ ഡയറക്ടർ തസ്തികയിൽ ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സർവകലാശാലയിൽ നിന്ന് ഫസ്റ്റ് ക്ലാസ്/സെക്കൻസ് ക്ലാസോടെ ഹിസ്റ്ററിയിൽ മാസ്റ്റർ ബിരുദം. നാഷണൽ ആർക്കൈവ്സ് ഓഫ് ഇന്ത്യയിൽ നിന്നോ ഏതെങ്കിലും സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്നോ ഉള്ള ഒരു വർഷത്തെ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ആർക്കൈവൽ സ്റ്റഡീസ്. ഹിസ്റ്ററി/ആർക്കൈവ്സ് മേഖലയിൽ പ്രമുഖ സ്ഥാപനത്തിൽ നിന്നുള്ള ഗവേഷണ പ്രസിദ്ധീകരണം എന്നിവയുള്ളവർക്ക് അപേക്ഷിക്കാം. കേരളത്തിന്റെ പുരാതന ലിപികളെക്കുറിച്ചുള്ള അറിവ്, ചരിത്രത്തിൽ പി.എച്ച്.ഡി എന്നിവ അഭിലഷണീയം. അപേക്ഷ സെക്രട്ടറി, സാംസ്കാരിക കാര്യ വകുപ്പ്, മെയിൻ ബ്ലോക്ക്, സെക്രട്ടേറിയറ്റ്, തിരുവനന്തപുരം 695 001 എന്ന വിലാസത്തിൽ 26നകം നൽകണം.

വാക് ഇൻ ഇന്റർവ്യൂ

കാഞ്ചിയാർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഈവനിംഗ് ഒ പി യിലേക്ക് ഡോക്ടറുടെ താൽക്കാലിക ഒഴിവിൽ ഇന്റർവ്യൂ നടത്തുന്നു. ആഗസ്റ്റ് 16ന് രാവിലെ 10.30 ന് കാഞ്ചിയാർ കുടുംബാരോഗ്യ കേന്ദ്രത്തി അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഉദ്യോഗാർത്ഥികൾക്ക് പങ്കെടുക്കാം .

വോക്ക്-ഇൻ-ഇന്റർവ്യൂ 16ന്

ഭിന്നശേഷിക്കാർക്ക് നൽകുന്ന യു ഡി ഐ ഡി കാർഡ് വിതരണത്തിനായി മൂന്ന് മാസത്തേക്ക് ദിവസവേതനാടിസ്ഥാനത്തിൽ രണ്ട് ഡേറ്റാ എൻട്രി ഓപ്പറേറ്ററെ നിയമിക്കുന്നു. ഓഗസ്റ്റ് 16ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്നുവരെ ജില്ലാ ടി ബി സെന്ററിൽ വോക്ക്-ഇൻ-ഇന്റർവ്യൂ നടത്തും. യോഗ്യത: ഡേറ്റാ എൻട്രി സർട്ടിഫിക്കറ്റ് കോഴ്സുകൾ അല്ലെങ്കിൽ മറ്റു കംപ്യൂട്ടർ പരിജ്ഞാന കോഴ്സുകളുടെ സർട്ടിഫിക്കറ്റും രണ്ടു വർഷത്തെ പ്രവർത്തിപരിചയവും. യു ഡി ഐ ഡിയുടെ ജോലികൾ നിർവഹിച്ചവർക്ക് മുൻഗണന. അസൽ സർട്ടിഫിക്കറ്റും പകർപ്പും സഹിതം പങ്കെടുക്കാം. ഫോൺ: 0474 2795017.

നിഷിൽ വിവിധ ഒഴിവുകൾ

തിരുവനന്തപുരം നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗിൽ (നിഷ്) കോളജ് ഓക്കുപേഷണൽ തെറാപ്പി, സെന്റർ ഫോർ കമ്മ്യൂണിക്കേഷൻ ആൻഡ് മീഡിയാ ഡെവലപ്മെന്റ് എന്നീ വിഭാഗങ്ങളിലെ വിവിധ തസ്തികകളിലേക്കും, കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിൽ അസിസ്റ്റന്റ്ഷിപ്പിലേക്കും അപേക്ഷ ക്ഷണിച്ചു. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 16. കൂടുതൽ വിവരങ്ങൾ http://nish.ac.in/others/career ൽ.

പ്രോഗ്രാമിംഗ് ഓഫീസർ ഒഴിവ്

തിരുവനന്തപുരം, പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഓഫീസിൽ ഒഴിവുള്ള പ്രോഗ്രാമിംഗ് ഓഫീസർ തസ്തികയിലേക്ക് കരാർ വ്യവസ്ഥയിൽ അപേക്ഷ ക്ഷണിച്ചു. ബി.ടെക/ബി.ഇ,/എം.ടെക്/എം.ഇ (കമ്പ്യൂട്ടർ സയൻസിന് മുൻഗണന) അല്ലെങ്കിൽ എം.സി.എ ആണ് യോഗ്യത. HTML, CSS, Javascript (JQuery, Familiarity with React JS is desirable), PHP (Knowledge of Laravel framework is desirable) എന്നീ സാങ്കേതിക പരിജ്ഞാനം വേണം. ബയോഡേറ്റയും രേഖകളുടെ പകർപ്പും ഓഗസ്റ്റ് 14 ന് വൈകുന്നേരം 4 ന് മുൻപായി പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഔദ്യോഗിക ഇ-മെയിലിൽ (ceekinfo.cee@kerala.gov.in) ലഭിക്കണം. തപാൽ മാർഗം അയക്കേണ്ടതില്ല.

ട്രേഡ് ടെക്നിഷ്യൻ ഇന്റർവ്യു 11ന്

തിരുവനന്തപുരം ബാർട്ടൺഹിൽ എൻജിനിയറിങ് കോളജിലെ മെക്കാനിക്കൽ എൻജിനിയറിങ് വിഭാഗത്തിൽ സ്മിത്ത് ട്രേഡിൽ ദിവസവേതനാടിസ്ഥാനത്തിൽ ട്രേഡ് ടെക്നിഷ്യൻ (ട്രേഡ്സ്മാൻ) തസ്തികയിൽ ഒരു ഒഴിവുണ്ട്. ടി.എച്ച്.എൽ.സി, ഐ.ടി.ഐ, കെ.ജി.സി.ഇ, മെക്കാനിക്കൽ എൻജിനിയറിങ്ങിൽ വി.എച്ച്.എസ്.ഇ (സ്മിത്തി) ആണ് യോഗ്യത. താത്പര്യമുള്ളവർ അഭിമുഖത്തിൽ പങ്കെടുക്കാൻ ഓഗസ്റ്റ് 11ന് രാവിലെ പത്തിന് അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി ബാർട്ടൺഹിൽ കോളജിലെ മെക്കാനിക്കൽ എൻജിനിയറിങ് വിഭാഗത്തിലെത്തണം. കൂടുതൽ വിവരങ്ങൾക്ക്: 0471 - 2300484.

വർക്കർ/ഹെൽപ്പർ നിയമനത്തിന് അപേക്ഷിക്കാം

കൊല്ലങ്കോട് ഐ.സി.ഡി.എസ് പ്രൊജക്ട് പരിധിയിലെ കൊടുവായൂർ, പുതുനഗരം, പെരുവെമ്പ്, പട്ടഞ്ചേരി, വടവന്നൂർ, കൊല്ലങ്കോട്, മുതലമട പഞ്ചായത്തുകളിലെ അങ്കണവാടികളിൽ വർക്കർ/ഹെൽപ്പർ നിയമനം. ഈ പഞ്ചായത്തുകളിൽ സ്ഥിരതാമസമുള്ള 18 നും 46 നും മധ്യേ പ്രായമുള്ള വനിതകൾക്ക് അപേക്ഷിക്കാം. വർക്കർ തസ്തികയിലേക്ക് എസ്.എസ്.എൽ.സി പാസായവർക്കും ഹെൽപ്പർ തസ്തികയിലേക്ക് പാസാകാത്തവർക്കും എഴുത്തും വായനയും അറിയുന്നവർക്കും അപേക്ഷിക്കാം. എസ്.സി/എസ്.ടി വിഭാഗക്കാർക്ക് മൂന്ന് വർഷത്തെ വയസിളവ് അനുവദിക്കും. വടവന്നൂർ പഞ്ചായത്തിലെ അപേക്ഷകൾ പ്രവർത്തി ദിവസങ്ങളിൽ ആഗസ്റ്റ് 10 ന് രാവിലെ 10 മുതൽ 25 ന് വൈകിട്ട് അഞ്ച് വരെയും മറ്റ് പഞ്ചായത്തിലെ അപേക്ഷകൾ ആഗസ്റ്റ് 20 ന് വൈകിട്ട് അഞ്ച് വരെയും നൽകാം. അപേക്ഷയുടെ മാതൃക കൊല്ലങ്കോട് ശിശു വികസന പദ്ധതി ഓഫീസറുടെ ഓഫീസിലും ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ലഭിക്കും. മുൻ വർഷങ്ങളിൽ അപേക്ഷിച്ചവർക്ക് വീണ്ടും അപേക്ഷിക്കാം. അപേക്ഷകൾ ശിശു വികസന പദ്ധതി ഓഫീസർ, ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസ്, പുതുനഗരം പി.ഒ എന്ന വിലാസത്തിൽ നൽകണമെന്ന് ശിശു വികസന പദ്ധതി ഓഫീസർ അറിയിച്ചു. ഫോൺ: 04923254647

എ സി മെക്കാനിക്ക് താത്ക്കാലിക നിയമനം

കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രം എച്ച്ഡിഎസിന് കീഴിൽ എ സി മെക്കാനിക്ക് തസ്തികയിൽ 690 രൂപ ദിവസ വേതനാടിസ്ഥാനത്തിൽ താത്ക്കാലിക നിയമനം നടത്തുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ആഗസ്റ്റ് 14-ന് 11.30ന് ഐഎംസിഎച്ച് എച്ച്ഡിഎസ് ഓഫീസിൽ നടത്തുന്ന അഭിമുഖത്തിന് നേരിട്ട് ഹാജരാക്കണം. പ്രായപരിധി: 18 വയസ്സിനും 40 വയസ്സിനും മധ്യേ. സർക്കാർ അംഗീകൃത ഐടിഐ/ എൻസിവിടി സർട്ടിഫിക്കറ്റ് ഇൻ എ സി ആന്റ് റഫ്രിജറേഷൻ മെക്കാനിക് ടെക്നോളജിയും എ സി ആന്റ് റഫ്രിജറേഷൻ ഇൻ മൾട്ടി സ്റ്റോർഡ് ബിൽഡിംഗിലുള്ള ആറ് മാസത്തെ പ്രവൃത്തി പരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.