- Trending Now:
കോട്ടയം: കോട്ടയം ഗവൺമെന്റ് പ്രീപ്രൈമറി സ്കൂളിൽ നിലവിലുള്ള പ്രീപ്രൈമറി അധ്യാപക ഒഴിവിലേക്ക് താത്കാലികമായി ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. എസ്.എസ്.എൽ.സിയും അംഗീകൃത പ്രീപ്രൈമറി ടീച്ചർ ട്രെയിനിംഗ് കോഴ്സുമുള്ളവർക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി ജൂലൈ ആറിന് 10.30 ന് കോട്ടയം കിഴക്ക് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ നടക്കുന്ന വാക് ഇൻ ഇന്റർവ്യൂവിൽ ഹാജരാകണം.
പട്ടികവർഗ വികസന വകുപ്പിന് കീഴിൽ ശ്രീകാര്യം കട്ടേലയിൽ പ്രവർത്തിക്കുന്ന ഡോ. അംബേദ്കർ മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ സ്കൂളിൽ ദിവസവേതനാടിസ്ഥാനത്തിൽ ഹയർ സെക്കന്ററി ഇംഗ്ലീഷ് ജൂനിയർ അധ്യാപക ഒഴിവ്. അഭിമുഖം ജൂലൈ 5 ബുധനാഴ്ച രാവിലെ 10 മണിക്ക് സ്കൂളിൽ വച്ച് നടക്കും.ഹയർ സെക്കണ്ടറി ഇംഗ്ലീഷ് ജൂനിയർ അധ്യാപകന്റെ അടിസ്ഥാന യോഗ്യതയുള്ള (എം എ ഇംഗ്ലീഷ് , ബി.എഡ്, സെറ്റ്/ തതുല്യ യോഗ്യതകൾ) ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഇന്റർവ്യൂവിന് ഹാജരാകേണ്ടതാണ്. വിവരങ്ങൾക്ക് 0471 2597900. mrskattela@gmail.com
ഗവ. മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രം, കാസ്പിന് (KASP ) കീഴിൽ ഫിസിഷ്യന്റെ ഒഴിവിലേക്ക് നിയമനം നടത്തുന്നു. 75,000 രൂപ മാസ വേതന അടിസ്ഥാനത്തിൽ താൽക്കാലികമായാണ് നിയമനം. യോഗ്യത : മെഡിസിനിൽ എം ഡി അല്ലെങ്കിൽ ഡി എൻ ബി മെഡിസിൻ. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂലൈ 10ന് രാവിലെ 11.30 മണിക്ക് ഐ എം സി എച്ച് സൂപ്രണ്ട് ഓഫീസിൽ നടക്കുന്ന ഇന്റർവ്യൂവിന് ഹാജരാകേണ്ടതാണെന്ന് സൂപ്രണ്ട് അറിയിച്ചു.
ഗവ: ജനറൽ ആശുപത്രിയിൽ ദിവസ വേതനാടിസ്ഥാനത്തിൽ താത്കാലികമായി ക്ലീനിംഗ് സ്റ്റാഫിനെ നിയമിക്കുന്നു. താൽപ്പര്യമുള്ളവർ തിരിച്ചറിയൽ രേഖകളും സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം ജൂലൈ ആറിന് രാവിലെ 11 മണിക്ക് മുമ്പായി ഗവ.ജനറൽ ആശുപത്രി ഓഫീസിൽ അഭിമുഖത്തിന് ഹാജരാവേണ്ടതാണെന്ന് സൂപ്രണ്ട് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 0495 236536.
വടകര ഗവ. എഞ്ചിനീയറിംഗ് കോളേജിൽ എം സി എ വിഷയത്തിൽ കരാർ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രഫസർ നിയമനം നടത്തുന്നു. താത്പര്യമുള്ള ഒന്നാം ക്ലാസ് മാസ്റ്റർ ബിരുദമുള്ള (എം സി എ) ഉദ്യോഗാർത്ഥികൾ വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂലൈ അഞ്ചിന് രാവിലെ 10 മണിക്ക് കോളേജ് ഓഫീസിൽ ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 0496 2536125, 2537225.
ഗവ. എഞ്ചിനീയറിംഗ് കോളേജിൽ താത്കാലികാടിസ്ഥാനത്തിൽ പാർട്ട് ടൈം കൗൺസിലർ നിയമനം നടത്തുന്നു. യോഗ്യത: നേരിട്ടുള്ള പഠനത്തിലൂടെയുള്ള രണ്ട് വർഷ മുഴുവൻ സമയ എം.ഫിൽ ക്ലിനിക്കൽ സൈക്കോളജി /സൈക്യാട്രിക് സോഷ്യൽ വർക്ക് കോഴ്സ് പൂർത്തിയായിരിക്കണം. അഭിമുഖം ജൂലൈ 7 ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് കോളേജിൽ നടക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 0495 2383210, 0495 2383220 www.geckkd.ac.in.
ജില്ലയിൽ ഭാരതീയ ചികിത്സാ വകുപ്പിന് കീഴിൽ വിവിധ സ്ഥാപനങ്ങളിൽ/പ്രോജക്ടുകളിൽ ഒഴിവുള്ള ആയുർവേദ തൊറാപ്പിസ്റ്റ് തസ്തികയിലേക്ക് താൽക്കാലികമായി ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. യോഗ്യത : ഡയറക്ടറേറ്റ് ഓഫ് ആയുർവേദ മെഡിക്കൽ എജുക്കേഷൻ നടത്തുന്ന ഒരു വർഷത്തെ തെറാപ്പി കോഴ്സ്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി ജൂലൈ അഞ്ചിന് രാവിലെ 10.30ന് ജില്ലാ മെഡിക്കൽ ഓഫീസിൽ (ആയുർവേദം) കൂടിക്കാഴ്ച്ചക്ക് ഹാജരാകേണ്ടതാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്:04952371486
ചാലക്കുടിയിൽ പ്രവർത്തിച്ചു വരുന്ന മോഡൽ റസിഡൻഷ്യൽ സ്കൂളിൽ വർക്ക് എക്സ്പീരിയൻസ് ടീച്ചറെ താത്കാലിക അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. റസിഡൻഷ്യൽ സ്വഭാവം ഉള്ളതിനാൽ സ്കൂളിൽ താമസിച്ചു പഠിപ്പിക്കുന്നതിന് സമ്മതമുള്ളവർ മാത്രം അപേക്ഷിക്കുക. 2024 മാർച്ച് 31 വരെയാണ് കരാർ നിയമനം. അപേക്ഷകർ ബയോഡാറ്റ, യോഗ്യത, വയസ്സ്, ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, അസ്സൽ എന്നിവ സഹിതം ജൂലൈ 7ന് രാവിലെ 10.00 മണിക്ക് ചാലക്കുടി നായരങ്ങാടിയിൽ പ്രവർത്തിക്കുന്ന മോഡൽ റെസിഡൻഷ്യൽ സ്കൂളിൽ വച്ച് നടത്തുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം. പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട നിശ്ചിത യോഗ്യതയും അധ്യാപക നൈപുണ്യവും കഴിവുമുള്ള ഉദ്യോഗാർത്ഥികൾക്ക് ഇന്റർവ്യൂവിന് വെയിറ്റേജ് മാർക്ക് നൽകും. പ്രാദേശികമായ മുൻഗണന ഇല്ല. ഫോൺ : 0480 2960400.
കുന്നംകുളം ഗവ. പോളിടെക്നിക് കോളേജിൽ കമ്പ്യൂട്ടർ വിഭാഗത്തിലേക്ക് ലാബ് സ്റ്റാഫിനെ (ഡെമോൺസ്ട്രേറ്റർ) നിയമിക്കുന്നു. യോഗ്യത: ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ. യോഗ്യരായ ഉദ്യോഗാർത്ഥികൾ ഒറിജിനൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം അഭിമുഖത്തിനായി ജൂലൈ അഞ്ചിന് രാവിലെ 10 മണിക്ക് ഓഫീസിൽ എത്തിച്ചേരണം. ഫോൺ : 04885 226581.
പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്തിൽ ഹോർട്ടി കൾച്ചറൽ തെറാപ്പിസ്റ്റിന്റെ ഒഴിവിലേക്ക് ജൂലൈ 14ന് അഭിമുഖം നടത്തുന്നു. രാവിലെ 10.30ന് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലാണ് അഭിമുഖം. ബന്ധപ്പെട്ട മേഖലയിൽ ഡിപ്ലോമയും പ്രവർത്തി പരിചയവുമുള്ള ഉദ്യോഗാർത്ഥികൾക്ക് പങ്കെടുക്കാം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റും പ്രവർത്തിപരിചയം തെളിയിക്കുന്ന രേഖകളും സഹിതം ഹാജരാകണമെന്ന് പെരുങ്കടവിള അഡീഷണൽ ശിശുവികസന പദ്ധതി ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9895585338.
തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.