- Trending Now:
കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന കിർടാഡ്സിന്റെ പദ്ധതിയിൽ ഫീൽഡ് അസിസ്റ്റന്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് പട്ടികവർഗ സമുദായത്തിലുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. രണ്ട് ഒഴിവുണ്ട്. പ്ലസ്ടുവോ അതിനുമുകളിലോ വിദ്യാഭ്യാസ യോഗ്യതയും പാരമ്പര്യ വൈദ്യ ചികിത്സയിൽ പ്രാഥമിക അറിവുമുള്ളവർക്ക് അപേക്ഷിക്കാം. പ്രതിമാസം 29,000 രൂപ ഹോണറേറിയവും നിബന്ധന പ്രകാരം 2,000 രൂപ യാത്രാ ബത്തയും ലഭിക്കും. കാലാവധി എട്ടുമാസം. അപേക്ഷകർക്ക് 01.01.2023ന് 41 വയസിൽ കൂടരുത്. kirtads.kerala.gov.in ലെ ഗൂഗിൾ ഫോം മുഖേന ഓൺലൈനായി ജൂലൈ 15നകം അപേക്ഷ നൽകണം. വാക്-ഇൻ-ഇന്റർവ്യൂ നടത്തുന്ന തീയതി ഫോണിലോ ഇ-മെയിലിലോ അറിയിക്കും.
കുറ്റിപ്പുറം ഗവൺമെന്റ് ടെക്നിക്കൽ ഹൈസ്കൂളിനു കീഴിൽ പ്രവർത്തിക്കുന്ന ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ് സെന്ററിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഇൻസ്ട്രക്ടറെ നിയമിക്കുന്നു. യോഗ്യത: ഡിപ്ലോമ ഇൻ കോസ്റ്റ്യൂം ഡിസൈനിങ് ആന്റ് ഡ്രസ് മേക്കിങ്/കെ.ജി.ടി.ഇ ലോവറും ഹയറും /എഫ്.ഡി.ജി.ടി സർട്ടിഫിക്കറ്റ്. യോഗ്യരായ ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതം വെള്ളിയാഴ്ച (ജൂൺ 30) രാവിലെ 11 മണിക്ക് സ്കൂളിൽ അഭിമുഖത്തിനായി ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 0494-2608692.
ഭവന നിർമ്മാണ വകുപ്പിന് കീഴിലുള്ള ഹൗസിംഗ് കമ്മീഷണറുടെ ഓഫീസിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ചീഫ് പ്ലാനർ (ഹൗസിംഗ്) തസ്തിക ഒഴിവുണ്ട്. മതിയായ യോഗ്യതയുള്ള സർക്കാർ സർവീസിലേയും പൊതുമേഖലാ സ്ഥാപനങ്ങളിലെയും ഉദ്യോഗസ്ഥർക്ക് അപേക്ഷിക്കാം. യോഗ്യത: സിവിൽ എഞ്ചിനീയറിംഗ്/ആർക്കിടെക്ച്ചറിൽ ഡിഗ്രി. ടൗൺ ആൻഡ് കൺട്രി പ്ലാനിംഗിൽ ബിരുദാനന്തര ബിരുദം/ഡിപ്ലോമ അല്ലെങ്കിൽ എം.ബി.എ (അഡ്മിനിസ്ട്രേഷൻ/ഹ്യൂമൻ റിസോഴ്സസ്). ചുരുങ്ങിയത് രണ്ട് വർഷമെങ്കിലുമായി പി ഡബ്ല്യു ഡി വകുപ്പിൽ സൂപ്രണ്ടിംഗ് എഞ്ചിനീയറായി ജോലി പരിചയം അല്ലെങ്കിൽ ടൗൺ പ്ലാനിംഗ് വകുപ്പിൽ സീനിയർ ടൗൺ പ്ലാനറായുള്ള അനുഭവസമ്പത്ത് അല്ലെങ്കിൽ സർക്കാർ എഞ്ചിനീയറിംഗ് കോളജിൽ പ്രൊഫസർ ആയുള്ള ജോലി പരിചയം അല്ലെങ്കിൽ ഏതെങ്കിലും സർക്കാർ വകുപ്പിലോ പൊതുമേഖലാ സ്ഥാപനത്തിലോ സൂപ്രണ്ടിംഗ് എഞ്ചിനീയറിംഗ് തസ്തികകളിലെ ജോലി പരിചയം. നഗര /പ്രാദേശിക ആസൂത്രണ രംഗത്തെ പ്രവൃത്തി പരിചയം. ഹൗസിംഗ്/നഗര/ഗ്രാമീണ വികസനത്തിൽ ടെക്നിക്കൽ പേപ്പറുകൾ അവതരിപ്പിച്ചത് അഭിലഷണീയ യോഗ്യതയാണ്.ബയോഡേറ്റയും എൻ.ഒ.സിയും സഹിതം പ്രിൻസിപ്പൽ സെക്രട്ടറി, ഹൗസിംഗ് ഡിപ്പാർട്ട്മെന്റ്, അനക്സ് 2, ഗവൺമെന്റ് സെക്രട്ടേറിയറ്റ്, തിരുവനന്തപുരം എന്ന വിലാസത്തിൽ ജൂലൈ 31നുള്ളിൽ അയയ്ക്കണം. housingdeptsect@gmail.com എന്ന ഇ-മെയിലിലേക്കും അയയ്ക്കാം.
ആലപ്പുഴ: കായംകുളം താലൂക്ക് ആശുപത്രിയിൽ അൾട്രാസൗണ്ട് സ്കാനർ മുഖേന പരിശോധന നടത്തുന്നതിന് സോണോളജിസ്റ്റിനെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. താല്പര്യമുള്ളവർ ജൂലൈ 3 രാവിലെ 11 മണിക്ക് മുമ്പായി ഹാജരാകണം. യോഗ്യത എം.ഡി റേഡിയോ ഡയഗ്നോസിസ്/ ഡിപ്ലോമ ഇൻ റേഡിയോ ഡയഗ്നോസിസ് / ഡിഎൻബി ഇൻ റേഡിയോ ഡയഗ്നോസിസ്. ഒരു വർഷത്തെ പ്രവർത്തി പരിചയം നിർബന്ധം. ഉദ്യോഗാർത്ഥികൾ യോഗ്യത, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ കൂടിക്കാഴ്ച്ച വേളയിൽ ഹാജാരക്കണം. വിവരങ്ങൾക്ക് ഫോൺ -0479 2447274
ചേർപ്പ് ഐസിഡിഎസ് പ്രോജക്ട് പരിധിയിലെ ചേർപ്പ് ഗ്രാമപഞ്ചായത്തിൽപ്പെട്ട അങ്കണവാടികളിലെ വർക്കർ ഹെൽപ്പർ തസ്തികകളിലേക്ക് അപേക്ഷിച്ചവർക്കുള്ള ഇൻറർവ്യൂ നടത്തുന്നു. ജൂൺ 27, 30 ജൂലൈ നാല്, അഞ്ച്, ആറ്, ഏഴ് തിയതികളിലായി ചേർപ്പ് പഞ്ചായത്ത് ഭോജനശാലയിൽ രാവിലെ 9.30 മുതൽ ഇൻർവ്യൂ നടക്കും. അപേക്ഷകർ അസൽ രേഖകളും പകർപ്പുകളുമായി എത്തണം. നേരിട്ട് അറിയിപ്പ് ലഭിക്കാത്ത അപേക്ഷകർ ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന ശിശു വികസന പദ്ധതി ഓഫീസുമായി ബന്ധപ്പെടുക. കൂടുതൽ വിവരങ്ങൾക്ക്: O487 2348388
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.