Sections

Job Alert: വിവിധ തസ്തികളിൽ നിരവധി ഒഴിവുകൾ അപേക്ഷകൾ സമർപ്പിക്കാം

Tuesday, Aug 22, 2023
Reported By Admin
Job Offer

റെസ്ക്യൂ ഓഫീസർ നിയമനം: അപേക്ഷ ക്ഷണിച്ചു

വനിതാ ശിശു വികസന വകുപ്പിന് കീഴിൽ സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കുന്ന ജില്ലാ ശിശു സംരക്ഷണ യൂണിറ്റിൽ ശരണബാല്യം/കാവൽ പ്ലസ് റെസ്ക്യൂ ഓഫീസർ തസ്തികയിലേക്ക് ദിവസവേതനടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. എം.എസ്.ഡബ്ല്യു/എം.എ സോഷ്യോളജി ആണ് യോഗ്യത. പാലക്കാട് ജില്ലക്കാർക്കും കുട്ടികളുടെ മേഖലയിൽ പ്രവൃത്തിപരിചയമുള്ളവർക്കും മുൻഗണന. പ്രതിമാസ വേതനം 20,000 രൂപ. പ്രായപരിധി 30. താത്പര്യമുള്ളവർ ഫോട്ടോ പതിച്ച ബയോഡാറ്റ, യോഗ്യത, പ്രവൃത്തിപരിചയം, വയസ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ആഗസ്റ്റ് 26നകം ജില്ലാ സംരക്ഷണ ഓഫീസർ, ജില്ലാ സംരക്ഷണ യൂണിറ്റ്, മുൻസിപ്പൽ കോംപ്ലക്സ്, റോബിൻസൺ റോഡ്, പാലക്കാട്-678001 എന്ന വിലാസത്തിൽ തപാൽ മുഖേന അപേക്ഷിക്കണമെന്ന് ജില്ലാ ശിശു സംരക്ഷണ ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ ശിശു സംരക്ഷണ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 04912531098, 8281899468.

ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം

പട്ടികജാതി വികസന വകുപ്പിന് കീഴിൽ ജില്ലയിലെ മംഗലം ഗവ ഐ.ടി.ഐയിൽ സർവേയർ ട്രേഡിൽ ട്രെയിനിങ് ഇൻസ്ട്രക്ടർ തസ്തികയിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം. സർക്കാർ അംഗീകൃത മൂന്ന് വർഷ സിവിൽ എൻജിനീയറിങ് ഡിപ്ലോമയാണ് യോഗ്യത. പ്രതിമാസവേതനം 27,825 രൂപ. താത്പര്യമുള്ളവർ ബയോഡാറ്റയും യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പും സഹിതം ആഗസ്റ്റ് 22 ന് രാവിലെ 11 ന് മലപ്പുറം സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസിൽ കൂടിക്കാഴ്ചയ്ക്കെത്തണമെന്ന് കോഴിക്കോട് ഉത്തരമേഖല ട്രെയിനിങ് ഇൻസ്പെക്ടർ അറിയിച്ചു. ഫോൺ: 0495 2371451.

റെസിഡന്റ് ട്യൂട്ടർ ഒഴിവ്

പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിലുള്ള പാലക്കാട് ജൈനിമേട് (ആൺകുട്ടികൾ), കണ്ണാടി (പെൺകുട്ടികൾ) ഗവ പോസ്റ്റ്മെട്രിക് ഹോസ്റ്റലിൽ റെസിഡന്റ് ട്യൂട്ടറുടെ താത്ക്കാലിക ഒഴിവിലേക്ക് കരാർ നിയമനം നടത്തുന്നു. ബിരുദാനന്തര ബിരുദവും ബി.എഡുമാണ് യോഗ്യത. ആൺകുട്ടികളുടെ ഹോസ്റ്റലിൽ പുരുഷ ഉദ്യോഗാർത്ഥികൾക്കും പെൺകുട്ടികളുടെ ഹോസ്റ്റലിൽ സ്ത്രീ ഉദ്യോഗാർത്ഥികൾക്കും അപേക്ഷിക്കാം. പ്രതിമാസം 10,000 രൂപ ഓണറേറിയം ലഭിക്കും. താത്പര്യമുള്ളവർ ആഗസ്റ്റ് 26 ന് വൈകിട്ട് അഞ്ചിനകം സിവിൽ സ്റ്റേഷനിലെ രണ്ടാം നിലയിൽ പ്രവർത്തിച്ചുവരുന്ന പാലക്കാട് ജില്ലാ പട്ടികജാതി വികസന ഓഫീസർക്ക് അപേക്ഷ നൽകണമെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസർ അറിയിച്ചു. ഫോൺ: 0491 2505005.

എന്റർപ്രൈസ് കൺസൾട്ടന്റ് നിയമനത്തിന് അപേക്ഷിക്കാം

ദേശീയ ഗ്രാമീണ ഉപജീവന മിഷൻ കുടുംബശ്രീ മുഖാന്തിരം പാലക്കാട് ബ്ലോക്കിൽ നടപ്പാക്കുന്ന എസ്.വി.ഇ.പി സംരംഭകത്വ വികസന പദ്ധതിയിൽ മൈക്രോ സംരംഭ കൺസൾട്ടന്റ് നിയമനം. പാലക്കാട് ബ്ലോക്ക് പരിധിയിലെ സ്ഥിര താമസക്കാർക്കാണ് അവസരം. യോഗ്യത പ്ലസ് ടു. 25 നും 45 നും മധ്യേ പ്രായമുള്ള കുടുംബശ്രീ അംഗം, കുടുംബശ്രീ കുടുംബാംഗം, ഓക്സിലറി ഗ്രൂപ്പ് അംഗം എന്നിവർക്ക് അപേക്ഷിക്കാം. കമ്പ്യൂട്ടർ പരിജ്ഞാനം, കണക്കുകൾ കൈകാര്യം ചെയ്യുന്നതിനുള്ള മികവ് എന്നിവ അഭികാമ്യം. യോഗ്യരായവർ അപേക്ഷയും ബായോഡാറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും അതത് കുടുംബശ്രീ സി.ഡി.എസ് ഓഫീസിൽ ആഗസ്റ്റ് 26 ന് വൈകിട്ട് അഞ്ചിനകം നൽകണമെന്ന് ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ അറിയിച്ചു. ഫോൺ: 0491-2505627.

ഇൻഫർമേഷൻ അസിസ്റ്റന്റ് ഒഴിവിലേക്ക് 26 വരെ അപേക്ഷിക്കാം

ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ സംയോജിത വികസന വാർത്താ ശൃംഖല പദ്ധതിയുടെ (പ്രിസം) ഭാഗമായി പാലക്കാട് ജില്ലാ ഇൻഫർമേഷൻ ഓഫീസിലെ ഒരു ഇൻഫർമേഷൻ അസിസ്റ്റന്റ് ഒഴിവിലേക്ക് ആഗസ്റ്റ് 26 വരെ അപേക്ഷിക്കാം. ഏതെങ്കിലും വിഷയത്തിൽ ബിരുദവും ജേർണലിസവും പബ്ലിക് റിലേഷൻസ്/മാസ് കമ്മ്യൂണിക്കേഷൻ ഡിപ്ലോമയും അല്ലെങ്കിൽ ജേർണലിസം/പബ്ലിക് റിലേഷൻസ്/മാസ് കമ്മ്യൂണിക്കേഷനിൽ അംഗീകൃത ബിരുദമാണ് യോഗ്യത. പത്രദൃശ്യമാധ്യമങ്ങളിലോ വാർത്താ ഏജൻസികളിലോ ഓൺലൈൻ മാധ്യമങ്ങളിലോ സർക്കാർ/അർദ്ധ സർക്കാർ സ്ഥാപനങ്ങളുടെ പി.ആർ. വാർത്താ വിഭാഗങ്ങളിലോ ഒരു വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടാവണം. പ്രതിഫലം 16,940 രൂപ. ജില്ലാ അടിസ്ഥാനത്തിൽ നടത്തുന്ന എഴുത്തുപരീക്ഷയുടെയും ഇന്റർവ്യൂവിന്റെയും അടിസ്ഥാനത്തിലാണ് പാനൽ പട്ടിക തയ്യാറാക്കുന്നത്. താത്പര്യമുള്ളവർ ബയോഡേറ്റയും ഫോട്ടോ, തിരിച്ചറിയൽ രേഖ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതമുള്ള അപേക്ഷ ആഗസ്റ്റ് 26 ന് വൈകിട്ട് അഞ്ചിനകം ജില്ലാ ഇൻഫർമേഷൻ ഓഫീസർ, ജില്ലാ ഇൻഫർമേഷൻ ഓഫീസ്, സിവിൽ സ്റ്റേഷൻ, പാലക്കാട്-678001 എന്ന വിലാസത്തിൽ തപാൽ മുഖേനയോ നേരിട്ടോ നൽകണമെന്ന് ജില്ലാ ഇൻഫർമേഷൻ ഓഫീസർ അറിയിച്ചു. ഫോൺ: 0491 2505329.

വാക്ക് ഇൻ ഇന്റർവ്യൂ

വെസ്റ്റ്ഹിൽ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റിൽ കമ്മ്യൂണിക്കേഷൻ ഇംഗ്ലീഷ് വിസിറ്റിങ് ഫാക്കൽറ്റിയെയും യോഗ പരിശീലകനെയും തെരഞ്ഞെടുക്കുന്നതിനായി ആഗസ്റ്റ് 24ന് രാവിലെ 10 മണിക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. ഇംഗ്ലീഷ് വിഷയത്തിൽ ബിരുദാനന്തര ബിരുദവും, രണ്ടു വർഷത്തെ പ്രവൃത്തി പരിചയവും ഉള്ളവർക്ക് പങ്കെടുക്കാം. യോഗ പരിശീലകർക്ക് യോഗയിൽ ഡിപ്ലോമയുണ്ടെങ്കിൽ മുൻഗണന ലഭിക്കും. താത്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസൽ രേഖകളും പകർപ്പും സഹിതം ഇന്റർവ്യൂവിന് ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 0495 2385861

അസിസ്റ്റന്റ് പ്രൊഫസർ നിയമനം

കണ്ണൂർ ഗവ.എഞ്ചിനീയറിങ് കോളേജിൽ ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്സ് എഞ്ചിനീയറിങ്, മെക്കാനിക്കൽ എഞ്ചിനീയറിങ്, ഫിസിക്സ്, കെമിസ്ട്രി എന്നീ വിഭാഗങ്ങളിൽ അഡ്ഹോക് അസിസ്റ്റന്റ് പ്രൊഫസർമാരുടെ നിലവിലുള്ള ഒഴിവിലേക്കും ഈ വർഷം ഉണ്ടാകാനിടയുള്ള ഒഴിവുകളിലേക്കും പരിഗണിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. എ ഐ സി ടി ഇ/ യു ജി സിയാണ് യോഗ്യത. താൽപര്യമുള്ളവർ ആഗസ്റ്റ് 24ന് രാവിലെ 10 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകളുമായി കോളേജിൽ ഹാജരാകണം. വെബ്സൈറ്റ്: www.gcek.ac.in.

കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ ഒഴിവ്

മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്തിൽ വനിതാ വികസന പ്രവർത്തനങ്ങൾ, ജാഗ്രതാ സമിതി തുടങ്ങിയവ ഏകോപിപ്പിക്കുന്നതിനായി കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്ററെ നിയമിക്കുന്നു. വുമൺ സ്റ്റഡീസ്/ ജന്റർ സ്റ്റഡീസ്, സോഷ്യൽ വർക്ക്, സൈക്കോളജി, സോഷ്യോളജി എന്നീ വിഷയങ്ങളിൽ ഏതെങ്കിലും ഒന്നിൽ ബിരുദാനന്തര ബിരുദമുള്ള 35 വയസ്സിൽ താഴെ പ്രായമുള്ള വനിതകൾക്ക് അപേക്ഷിക്കാം. താൽപര്യമുള്ളവർക്ക് സെപ്റ്റംബർ ഒന്നിന് രാവിലെ 11 മണിക്ക് ഗ്രാമപഞ്ചായത്ത് ഓഫീസിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കാം.

എച്ച് ആർ മാനേജർ ഒഴിവ്

എറണാകുളം ജില്ലയിലെ അർധസർക്കാർ സ്ഥാപനത്തിൽ മാനേജർ (എച്ച് ആർ) തസ്തികയിൽ ഒരു സ്ഥിരം ഒഴിവ്. ഏതെങ്കിലും വിഷയത്തിൽ ബിരുദം, അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും എം ബി എ (പേഴ്സണൽ/എച്ച് ആർ), എം എസ് ഡബ്ല്യയും നിയമ ബിരുദവുമാണ് യോഗ്യത. പ്രായപരിധി: 18-45. (ഇളവുകൾ അനുവദനീയം). ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ആഗസ്റ്റ് 26നകം ബന്ധപ്പെട്ട പ്രൊഫഷണൽ ആന്റ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട നിയമാനാധികാരിയിൽ നിന്നുമുള്ള എൻ ഒ സി ഹാജരാക്കണം..

ഫിനാൻസ് മാനേജർ ഒഴിവ്

എറണാകുളം ജില്ലയിലെ അർധസർക്കാർ സ്ഥാപനത്തിൽ മാനേജർ (ഫിനാൻസ്) തസ്തികയിൽ ഒരു സ്ഥിരം ഒഴിവ്. അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ ബിരുദം, സി എ/ഐ സി ഡബ്ല്യു എയും സർക്കാർ/അർധസർക്കാർ/സ്വകാര്യ സ്ഥാപനത്തിൽ ഫിനാൻസ്, അക്കൗണ്ട് മേഖലയിൽ മൂന്ന് വർഷത്തിൽ കുറയാത്ത തൊഴിൽ പരിചയം എന്നിവയാണ് യോഗ്യത. പ്രായപരിധി: 18-45. (ഇളവുകൾ അനുവദനീയം). ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ആഗസ്റ്റ് 26നകം ബന്ധപ്പെട്ട പ്രൊഫഷണൽ ആന്റ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട നിയമാനാധികാരിയിൽ നിന്നുമുള്ള എൻ ഒ സി ഹാജരാക്കണം.

മെഡിക്കൽ ഓഫീസർ നിയമനം

പയ്യന്നൂർ താലൂക്ക് ആശുപത്രിയിലെ ലഹരി വിമുക്ത കേന്ദ്രത്തിലേക്ക് മെഡിക്കൽ ഓഫീസർ തസ്തികയിൽ നിയമനം നടത്തുന്നു. എം ബി ബി എസ്, ടി സി എം സി രജിസ്ട്രേഷൻ (സൈക്യാട്രിയിൽ പി ജി അഭികാമ്യം) എന്നിവയാണ് യോഗ്യത. താൽപര്യമുള്ളവർ ആഗസ്റ്റ് 26ന് രാവിലെ 11 മണിക്ക് കണ്ണൂർ ജില്ലാ മെഡിക്കൽ ഓഫീസിൽ (ആരോഗ്യം) നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിന് ബയോഡാറ്റ, അസ്സൽ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം പങ്കെടുക്കുക. ലഹരിക്ക് അടിമപ്പെട്ടവരെ ചികിത്സിക്കുന്നതിനായുള്ള വിമുക്തി ലഹരി വിമുക്ത കേന്ദ്രത്തിലാണ് നിയമനം. ഫോൺ: 0497 2700194.

കൂടിക്കാഴ്ച നടത്തുന്നു

ഗവ. മാനസികാരോഗ്യകേന്ദ്രത്തിൽ പ്രവർത്തിച്ചുവരുന്ന ജില്ലാ മാനസികാരോഗ്യ പദ്ധതിക്കു കീഴിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് തസ്തികയിലേക്ക് ആഗസ്റ്റ് 23 ന് രാവിലെ 10 മണിക്ക് ജില്ലാ മെഡിക്കൽ ഓഫീസിൽ കൂടിക്കാഴ്ച നടത്തുന്നു. യോഗ്യത: എം ഫിൽ /ക്ലിനിക്കൽ സൈക്കോളജിയിൽ പി ജി ഡി സി പിയും ആർ സി ഐ രജിസ്ട്രേഷനും. ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം കൂടിക്കാഴ്ചയ്ക്ക് ഹാജരാകണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 0495 2370494 , dmohkozhikode@gmail.com.

ബ്യൂട്ടി തെറാപ്പിസ്റ്റ് കോഴ്സ്

ഗവ. വനിത ഐ.ടി.ഐയിൽ ഇൻസ്റ്റിറ്റ്യൂട്ട് മാനേജ്മെന്റ് കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ ആരംഭിക്കുന്ന ബ്യൂട്ടി തെറാപ്പിസ്റ്റ് (സ്കിൻ ആൻഡ് കെയർ) എന്ന ഹ്രസ്വകാല കോഴ്സിലേക്ക് എസ് എസ് എൽ സിയോ ഉയർന്നതോ ആയ യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: 9539853888

കെമിസ്ട്രി ലക്ചറർ ഒഴിവ്

വെസ്റ്റ്ഹിൽ ഗവ.പോളിടെക്നിക്ക് കോളേജിൽ ജനറൽ ഡിപ്പാർട്മെന്റിൽ കെമിസ്ട്രി ലക്ചറർ തസ്തികയിൽ താത്കാലിക നിയമനം നടത്തുന്നു യോഗ്യത: എം എസ് സി കെമിസ്ട്രി. നെറ്റ് അഭിലഷണീയ യോഗ്യത ആയിരിക്കും. താത്പര്യമുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി ആഗസ്റ്റ് 23ന് രാവിലെ 10.30ന് കോളേജിൽ നേരിട്ട് ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

അസിസ്റ്റന്റ് പ്രൊഫസർ (ഗസ്റ്റ്) ഒഴിവ്

കണ്ണൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്ലൂം ടെക്നോളജിയുടെ കീഴിലുള്ള കോസ്റ്റ്യൂം ആന്റ് ഫാഷൻ ഡിസൈനിങ് കോളേജിൽ മലയാളം അസിസ്റ്റന്റ് പ്രൊഫസർ (ഗസ്റ്റ്) തസ്തികയിൽ നിയമനം നടത്തുന്നതിനായി ആഗസ്റ്റ് 25ന് രാവിലെ 10.30ന് വാക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. മലയാളത്തിൽ ബിരുദാനന്തര ബിരുദവും, യുജിസി നെറ്റ്, അധ്യാപന പരിചയം എന്നിവയുള്ള ഉദ്യോഗാർത്ഥികൾക്ക് യോഗ്യതയും, പ്രവർത്തി പരിചയവും തെളിയിക്കുന്ന എല്ലാ അസൽ സർട്ടിഫിക്കറ്റുകളും കോപ്പിയും ബയോഡാറ്റയും സഹിതം വാക്ക്-ഇൻ-ഇന്റർവ്യൂവിൽ പങ്കെടുക്കണമെന്ന് എക്സിക്യൂട്ടീവ് ഡയറക്ടർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 0497 2835390.

ഹോട്ടൽ മാനേജ്മെന്റ് ഗസ്റ്റ് ഫാക്കൽറ്റി ഒഴിവ്

സംസ്ഥാന സർക്കാർ വിനോദസഞ്ചാര വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ടൂറിസം ട്രാവൽ സ്റ്റഡീസ് (കിറ്റ്സ്) എറണാകുളം മലയാറ്റൂർ പഠന കേന്ദ്രത്തിൽ ഹോട്ടൽ മാനേജ്മെന്റ് വിഷയത്തിൽ ഗസ്റ്റ് ഫാക്കൽറ്റിയുടെ ഒഴിവുണ്ട്. ഓഗസ്റ്റ് 25നകം അപേക്ഷകൾ ഓഫീസിൽ ലഭിക്കണം. വിശദ വിവരങ്ങൾക്ക് www.kittsedu.org എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ 8848301113 എന്ന മൊബൈൽ നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യുക.

ജില്ലാ പഞ്ചായത്തിന്റെ വെറ്ററിനറി കേന്ദ്രത്തിൽ എക്സ്റേ ടെക്നീഷ്യൻ നിയമനം

ആലപ്പുഴ: ജില്ലാ പഞ്ചായത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ജില്ലാ വെറ്ററിനറി കേന്ദ്രത്തിലെ എക്സ്റേ യൂണിറ്റിൽ താത്കാലിക അടിസ്ഥാനത്തിൽ എക്സ്റേ ടെക്നീഷ്യൻ/റേഡിയോഗ്രാഫറെ നിയമിക്കുന്നു. റേഡിയോഗ്രാഫിയിൽ ഡിപ്ലോമയോ തത്തുല്യ യോഗ്യതോ ഉള്ള ഉദ്യോഗാർഥികൾ സെപ്റ്റംബർ എട്ടിന് രാവിലെ 11ന് അസൽ സർട്ടിഫിക്കറ്റുകളുമായി ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ ഹാജരാകണം.

ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം

പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള എരുമപ്പെട്ടി ഗവ. ഐടിഐയിൽ സിവിൽ ഡ്രാഫ്റ്റ്സ്മാൻ, എങ്കക്കാട് ഗവ. ഐടിഐയിൽ സർവേയർ, വരവൂർ ഗവ. ഐടിഐയിൽ മെക്കാനിക്ക് മോട്ടോർ വെഹിക്കിൾ, വിആർ പുരം ഗവ. ഐടിഐ യിൽ ഇലക്ട്രീഷ്യൻ എന്നീ ട്രേഡിലേക്ക് ഗസ്റ്റ് ഇൻസ്ട്രക്ടർമാരെ നിയമിക്കുന്നു. വിആർ പുരം ഗവ. ഐടിഐയിലേക്കുള്ള അഭിമുഖം ആഗസ്റ്റ് 23 ന് രാവിലെ 11 മണിക്കും എരുമപ്പെട്ടി, എങ്കക്കാട്, വരവൂർ എന്നിവിടങ്ങളിലെ ട്രേഡുകളിലേക്കുള്ള അഭിമുഖം ആഗസ്റ്റ് 24 ന് രാവിലെ 11 മണിക്കും തൃശൂർ ഹെർബർട്ട് നഗർ ഗവ. ഐടിഐയിൽ വച്ച് നടക്കും. ബന്ധപ്പെട്ട ട്രേഡുകളിൽ സർക്കാർ അംഗീകൃത ഐടിഐയിൽ നിന്ന് മൂന്ന് വർഷം പ്രവൃത്തി പരിചയമുള്ളവർക്ക് പങ്കെടുക്കാം. പ്രതിമാസ വേതനം 27,825 രൂപ. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പും സഹിതം അഭിമുഖത്തിന് ഹാജരാകണം. ഫോൺ 0495 2371451.

മലയാളം അസി. പ്രൊഫസർ

കണ്ണൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്റ്ലൂം ടെക്നോളജിക്ക് കീഴിലുള്ള കോസ്റ്റ്യൂം ആൻഡ് ഫാഷൻ ഡിസൈനിങ് കോളജിൽ അസിസ്റ്റന്റ് പ്രൊഫസർ (ഗസ്റ്റ്) മലയാളം തസ്തികയിൽ നിയമനം നടത്തുന്നു. വാക്-ഇൻ-ഇന്റർവ്യു ആഗസ്റ്റ് 25 ന് രാവിലെ 10.30 ന് കണ്ണൂർ തോട്ടടയിലെ ഇൻസ്റ്റിറ്റ്യൂട്ട് കാമ്പസിൽ നടക്കും. മലയാളത്തിൽ ബിരുദാനന്തര ബിരുദവും യുജിസി നെറ്റ് അധ്യാപന പരിചയവും ഉള്ളവർ യോഗ്യതയും, പ്രവൃത്തി പരിചയവും തെളിയിക്കുന്ന എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും, കോപ്പിയും, ബയോഡേറ്റയും സഹിതം എത്തണം.

ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം

പാലക്കാട്: പട്ടികജാതി വികസന വകുപ്പിന് കീഴിൽ ജില്ലയിലെ മംഗലം ഗവ ഐ.ടി.ഐയിൽ സർവേയർ ട്രേഡിൽ ട്രെയിനിങ് ഇൻസ്ട്രക്ടർ തസ്തികയിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം. സർക്കാർ അംഗീകൃത മൂന്ന് വർഷ സിവിൽ എൻജിനീയറിങ് ഡിപ്ലോമയാണ് യോഗ്യത. പ്രതിമാസവേതനം 27,825 രൂപ. താത്പര്യമുള്ളവർ ബയോഡാറ്റയും യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പും സഹിതം ആഗസ്റ്റ് 22 ന് രാവിലെ 11 ന് മലപ്പുറം സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസിൽ കൂടിക്കാഴ്ചയ്ക്കെത്തണമെന്ന് കോഴിക്കോട് ഉത്തരമേഖല ട്രെയിനിങ് ഇൻസ്പെക്ടർ അറിയിച്ചു. ഫോൺ: 0495 2371451.

നിയമനം

ഭവനനിർമ്മാണ ബോർഡിന്റെ കീഴിലുള്ള വർക്കിംഗ് വിമെൻസ് ഹോസ്റ്റലിലേക്ക് മേട്രൻ, വാർഡൻ, ലാസ്റ്റ് ഗ്രേഡ് എംപ്ലോയി, സ്വീപ്പർ, നൈറ്റ് വാച്ച്മാൻ എന്നീ തസ്തികകളിൽ നിയമനം നടത്തുന്നു. അപേക്ഷ ആഗസ്റ്റ് 8 വരെ സ്വീകരിക്കും. അപേക്ഷ ഫോം മീനങ്ങാടി ഹൗസിംഗ് ബോർഡ് ഡിവിഷൻ ഓഫീസിൽ ലഭിക്കും. ഫോൺ: 04936 247442.

ആശവർക്കർ നിയമനം

മാനന്തവാടി നഗരസഭയുടെ കീഴിൽ നാലാം ഡിവിഷനിൽ ആശവർക്കറെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. യോഗ്യത പത്താം ക്ലാസ്. പ്രായ പരിധി 25 നും 45 നും മദ്ധ്യേ. ആഗസ്റ്റ് 24 ന് ഉച്ചയ്ക്ക് 2.30 ന് കുറുക്കൻമൂല പി.എച്ച്.സിയിൽ കൂടിക്കാഴ്ച നടക്കും. യോഗ്യരായ വനിതാ ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന രേഖകൾ, പകർപ്പ് എന്നിവയുമായി കൂടികാഴ്ചയിൽ പങ്കെടുക്കണം. ഫോൺ: 04935 294949.

ഡോക്ടർ നിയമനം

പനമരം ബ്ലോക്ക് പഞ്ചായത്തിന്റെ 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പനമരം സാമൂഹിക ആരോഗ്യ കേന്ദ്രം സായാഹ്ന ഒ.പിയിലേക്ക് താത്കാലിക അടിസ്ഥാനത്തിൽ ഡോക്ടറെ നിയമിക്കുന്നു. ആഗസ്റ്റ് 23 ന് രാവിലെ 11.30 ന് പനമരം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ കൂടിക്കാഴ്ച നടക്കും. താത്പര്യമുള്ളവർ എം.ബി.ബി.എസ്, കേരള മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുമായി കൂടിക്കാഴ്ചയിൽ പങ്കെടുക്കണം.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.