- Trending Now:
അഴുത ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള വണ്ടിപ്പെരിയാർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ഒഴിവുള്ള ഫാർമസിസ്റ്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ജുലൈ 27 ന് വൈകുന്നേരം അഞ്ച് മണിവരെ അഴുത ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലും വണ്ടിപ്പെരിയാർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലും സ്വീകരിക്കും. അഴുത ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ ആഗസ്റ്റ് 1 ന് രാവിലെ 10.30 ന് അഭിമുഖം നടത്തും. അഴുത ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ വരുന്ന ഗ്രാമപഞ്ചായത്ത് നിവാസികൾ മാത്രം അപേക്ഷ സമർപ്പിച്ചാൽ മതിയാകും. വണ്ടിപ്പെരിയാർ ഗ്രാമപഞ്ചായത്ത് നിവാസികൾക്ക് മുൻഗണന ലഭിക്കും. പ്രായപരിധി സർക്കാർ നിയമത്തിന് അനുസൃതമായിരിക്കും. ഫാർമസി കൗൺസിൽ രജിസ്ട്രേഷൻ നിർബന്ധം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04869233059.
തൃശൂർ ഗവ. മെഡിക്കൽ കോളേജിലെ ജനറൽ മെഡിസിൻ വിഭാഗം കസാക്സിന് കീഴിലുള്ള ആർട് പ്ലസ് സെന്ററിൽ മെഡിക്കൽ ഓഫീസറെ ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ വയസ്സ്, യോഗ്യത പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും സഹിതം ആഗസ്റ്റ് 3 ന് രാവിലെ 11 മണിക്ക് ഇന്റർവ്യൂവിനായി തൃശൂർ മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ മുളങ്കുന്നത്തുകാവിലുള്ള കാര്യാലയത്തിൽ ഹാജരാകുക. ഫോൺ 0487 2200310, 2200319.
പാമ്പാടി രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ഡ്രൈവർ കം ക്ലീനർമാരെ നിയമിക്കുന്നു. താത്പര്യമുള്ളവർ യോഗ്യത, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ബയോഡേറ്റ എന്നിവ സഹിതം ജൂലൈ 31ന് രാവിലെ 10ന് ഹാജരാകണം. വിശദവിവരത്തിന് ഫോൺ: 0481 2507763, 2506153
എറണാകുളം ജില്ലയിലെ ഒരു കേന്ദ്ര അർദ്ധ സർക്കാർ സ്ഥാപനത്തിൽ വിവിധ തസ്തികകളിലേയ്ക്ക്, വിവിധ വിഭാഗങ്ങളിൽ , ( കരാർ അടിസ്ഥാനത്തിൽ ) ഒഴിവുകൾ നിലവിലുണ്ട്. നിശ്ചിത യോഗ്യതകൾ ഉള്ള ഉദ്യോഗാർത്ഥികൾ, എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും 25 ന് മുമ്പ് അതാത് എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. പ്രായപരിധി 18-30 നിയമാനുസൃത വയസ്സിളവ് അനുവദനീയം. വിദ്യാഭ്യാസ യോഗ്യത : എസ്.എസ്.എൽ.സി, ഐ.റ്റി.ഐ -എൻ.റ്റി.സി ഷീറ്റ് മെറ്റൽ വർക്കർ/ഫിറ്റർ/വെൽഡർ/വെൽഡർ (ഗ്യാസ് & ഇലക്ട്രിക്)/മെക്കാനിക് ഡീസൽ/മെക്കാനിക് മോട്ടോർ വെഹിക്കിൽ/പ്ലംമ്പർ/പെയിന്റർ/ഇർലക്ട്രീഷ്യൻ. 3 വർഷത്തെ പ്രവർത്തി പരിചയം/ ട്രെയിനിങ് ഉള്ളവരായിരിക്കണം.
സംസ്ഥാന/അർദ്ധ സർക്കാർ സ്ഥാപനത്തിൽ ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ് തസ്തികയിൽ ഈഴവ/തിയ്യ/ബില്ലവ വിഭാഗത്തിന് സംവരണം ചെയ്തിട്ടുള്ള ഒരു ഒഴിവ് നിലവിലുണ്ട്. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഓഗസ്റ്റ് 5ന് മുൻപ് യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ് സഹിതം അടുത്തുള്ള എംപ്ലോയെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരാകണം.
ചിറ്റൂർ ഗവ കോളെജിൽ ബോട്ടണി, ഹിന്ദി വിഭാഗങ്ങളിൽ ഗസ്റ്റ് അധ്യാപക നിയമനം. ബിരുദാനന്തര ബിരുദത്തിൽ 55 ശതമാനം മാർക്ക് അനിവാര്യം. നെറ്റ് യോഗ്യതയുള്ളവർക്ക് മുൻഗണന. കോളെജ് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റ് സഹിതം ജൂലൈ 27 ന് അഭിമുഖത്തിനെത്തണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. ഹിന്ദി വിഭാഗത്തിന് രാവിലെ 10.30 നും ബോട്ടണി വിഭാഗത്തിന് ഉച്ചയ്ക്ക് 12 നും ആണ് അഭിമുഖം. ഫോൺ: 8078042347
താനൂർ സി എച്ച് എം കെ എം ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജിൽ 2023-24 അധ്യയന വർഷത്തേക്ക് ഇംഗ്ലീഷ് വിഷയത്തിൽ അതിഥി അധ്യാപകരെ നിയമിക്കുന്നു. യു ജി സി നിഷ്കർഷിച്ചിട്ടുള്ള യോഗ്യതയുള്ളവരും കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളവരുമായ ഉദ്യോഗാർഥികൾ യോഗ്യതകൾ, മുൻപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂലൈ 26ന് രാവിലെ 10 മണിക്ക് അഭിമുഖത്തിനായി കോളേജിൽ നേരിട്ട് ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തിൽ പി.ജി.( 55 ശതമാനം ) യോഗ്യതയുള്ളവരെയും പരിഗണിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് : 0494 2585800, gctanur.ac.in
ഗവ. മെഡിക്കൽ കോളേജ് ആശുപ്രതിയിൽ, ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ ബയോമെഡിക്കൽ ടെക്നീഷ്യൻമാരെ ഒരു വർഷത്തേയ്ക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. യോഗ്യത: ബി ടെക് അല്ലെങ്കിൽ ബയോമെഡിക്കൽ എഞ്ചിനീയറിങിലോ മെഡിക്കൽ ഇലക്ട്രോണിക്സിലോ ഡിപ്ലോമ. ഒരു വർഷത്തെ സർവീസ് പരിചയമോ ഹോസ്പിറ്റൽ എൻജിനീയർ പരിചയമോ വേണം.
പ്രായപരിധി : 18 നും 36 നും മധ്യേ. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂലൈ 27ന് രാവിലെ 11 മണിക്ക് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം എച്ച് ഡി എസ് ഓഫീസിൽ കൂടിക്കാഴ്ചയ്ക്ക് എത്തിച്ചേരേണ്ടതാണെന്ന് സെക്രട്ടറി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 0495 2355900
തിരുവനന്തപുരം ബാർട്ടൺഹിൽ ഗവ. എൻജിനിയറിങ് കോളജിലെ ഇൻഫർമേഷൻ ടെക്നോളജി വിഭാഗത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ ഗസ്റ്റ് അധ്യാപകരുടെ (അസിസ്റ്റന്റ് പ്രൊഫസർ) ഏതാനും ഒഴിവുകളുണ്ട്. ഇൻഫർമേഷൻ ടെക്നോളജി/കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ് വിഭാഗത്തിൽ ബി.ഇ/ബി.ടെക് ബിരുദവും, എം.ഇ/എം.ടെക് ബിരുദവും, ഇവയിലെതെങ്കിലും ഒന്നിൽ ഒന്നാം ക്ലാസ് ആണ് യോഗ്യത. അഭിമുഖത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ അസൽ സർട്ടിഫിക്കറ്റും പകർപ്പുമായി ഓഗസ്റ്റ് രണ്ടിന് രാവിലെ 10ന് കോളജിൽ എത്തണം. ഫോൺ: 0471-2300484, 0471-2300485.
തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.