- Trending Now:
ഇടുക്കി ഗവ. മെഡിക്കൽ കോളേജിലെ ഓറൽ ആന്റ് മാക്സിലോ ഫേഷ്യൽ സർജറി വിഭാഗത്തിലേക്ക് സീനിയർ റസിഡന്റിന്റെ ആവശ്യമുണ്ട്. ഒരുവർഷത്തേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം. യോഗ്യത ഓറൽ ആന്റ് മാക്സിലോ ഫേഷ്യൽ സർജറിയിൽ എം.ഡി.എസും കേരള ഡെന്റൽ കൗൺസിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും. പ്രതിഫലം 70,000 രൂപയായിരിക്കും. യോഗ്യരായ ഉദ്യോഗാർഥികൾ എസ്.എസ്.എൽ.സി, പ്ലസ് ടു സർട്ടിഫിക്കറ്റുകൾ, ബി.ഡി.എസ് മാർക്ക് ലിസ്റ്റുകൾ, ബി.ഡി.എസ് സർട്ടിഫിക്കറ്റ്, എം.ഡി. എസ്. മാർക്ക് ലിസ്റ്റുകൾ, എം.ഡി. എസ്. സർട്ടിഫിക്കറ്റ്, കേരള ഡെന്റൽ കൗൺസിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് എന്നീ രേഖകളുടെ ഒറിജിനലും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും തിരിച്ചറിയൽ രേഖകളും സഹിതം ഇടുക്കി ഗവ. മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ ഓഫീസിൽ ജൂലൈ 31 ന് രാവിലെ 11 മണിക്ക് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04862233076.
സാമൂഹ്യനീതി വകുപ്പിന് കീഴിൽ വെള്ളിമാടുകുന്ന് പ്രവർത്തിക്കുന്ന ഗവ. ആശാഭവനിൽ (ആൺ) കരാർ അടിസ്ഥാനത്തിൽ മൾട്ടി ടാസ്ക് കെയർ പ്രൊവൈഡർ തസ്തികകളിലേക്ക് നിയമനം നടത്തുന്നു (പുരുഷന്മാർ മാത്രം). മിനിമം യോഗ്യത : എട്ടാം ക്ലാസ് പാസ്സായവർ. പ്രായപരിധി : 50 വയസ്സ്. ഉദ്യോഗാർത്ഥികൾ ബന്ധപ്പെട്ട രേഖകൾ സഹിതം ജൂലൈ 31ന് രാവിലെ 10 മണിക്ക് ആശാഭവനിൽ ഹാജരാകണമെന്ന് സൂപ്രണ്ട് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 0495 2732454.
വെസ്റ്റ്ഹിൽ ഗവ.പോളിടെക്നിക്ക് കോളേജിൽ ജനറൽ ഡിപ്പാർട്ട്മെന്റിലും മെക്കാനിക്കൽ എഞ്ചിനീയറിങ് വിഭാഗത്തിലും ഫിസിക്സ് ലക്ചറർ, ട്രേഡ്സ്മാൻ ( ഹൈഡ്രോളിക്സ് / പ്ലംബർ ) എന്നീ തസ്തികകളിൽ താൽക്കാലിക നിയമനം നടത്തുന്നു. ഫിസിക്സ് ലക്ചറർ തസ്തികക്ക് എം എസ് സി ഫിസിക്സും (നെറ്റ് അഭലഷണീയം) ട്രേഡ്സ്മാൻ ബന്ധപ്പെട്ട വിഷയത്തിൽ ഐ ടി ഐ/ ടി എച്ച്എസ് എൽ സി സർട്ടിഫിക്കറ്റുമാണ് യോഗ്യത. താൽപ്പര്യമുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി ജൂലൈ 27ന് രാവിലെ 10.30ന് കോളേജിൽ ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
പട്ടാമ്പി സർക്കാർ സംസ്കൃത കോളേജിൽ 2023-24 അധ്യയന വർഷത്തിൽ സംസ്കൃതം (ജനറൽ) വിഷയത്തിൽ അതിഥി അധ്യാപകരെ നിയമിക്കുന്നു. യു.ജി.സി മാനദണ്ഡങ്ങൾ അനുസരിച്ചുള്ള യോഗ്യതയുള്ളവരും തൃശൂർ കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളവരുമായ ഉദ്യോഗാർത്ഥികൾ വയസ്സ്, പ്രവൃത്തി പരിചയം, വിദ്യഭ്യാസ യോഗ്യത എന്നിവ തെളിയിയ്ക്കുന്നതിനുള്ള അസ്സൽ രേഖകൾ സഹിതം ജൂലൈ 27ന് രാവിലെ 10.30ന് പ്രിൻസിപ്പാൾ മുമ്പാകെ അഭിമുഖത്തിന് ഹാജരാകണം. ഇവരുടെ അഭാവത്തിൽ 50 ശതമാനം മാർക്കോടുകൂടി ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദം ഉള്ളവരെ പരിഗണിയ്ക്കും.
ആലപ്പുഴ: പട്ടണക്കാട് ഐ.സി.ഡി.എസ്. പ്രോജക്ടിന്റെ പരിധിയിലുള്ള പട്ടണക്കാട്, കോടംതുരുത്ത്, കുത്തിയതോട് പഞ്ചായത്തുകളുടെ പരിധിയിൽ പ്രവർത്തിക്കുന്ന അങ്കണവാടികളിൽ വർക്കർ തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. അതത് പഞ്ചായത്തുകളിൽ സ്ഥിരതാമസക്കാരായ വനിതകൾക്കാണ് അവസരം. എസ്.എസ്.എൽ.സി. വിജയിരിക്കണം. പ്രായം 18നും 46നും ഇടയിൽ. വിവിരങ്ങൾക്ക് പട്ടണക്കാട് ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫീസിൽ ഓഗസ്റ്റ് 25ന് വൈകിട്ട് 4 വരെ അപേക്ഷ നൽകാം. ഫോൺ: 0478-2593413.
പട്ടാമ്പി സർക്കാർ സംസ്കൃത കോളേജിൽ 2023-24 അധ്യയന വർഷത്തിൽ സംസ്കൃതം (ജനറൽ ) വിഷയത്തിൽ അതിഥി അധ്യാപകരെ ആവശ്യമുണ്ട്. യുജിസി മാനദണ്ഡങ്ങൾ അനുസരിച്ച യോഗ്യത ഉള്ളവരും തൃശൂർ കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളവരുമായ ഉദ്യോഗാർത്ഥികൾ അവരുടെ വയസ്സ്, പ്രവൃത്തി പരിചയം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ പ്രമാണങ്ങൾ സഹിതം 27ന് കാലത്ത് 10.30 ന് പ്രിൻസിപ്പാൾ മുമ്പാകെ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ഇവരുടെ അഭാവത്തിൽ 50 ശതമാനം മാർക്കോടുകൂടി ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദം ഉള്ളവരെ പരിഗണിക്കും. ഫോൺ : 0466 2212223.
അട്ടപ്പാടി രാജീവ് ഗാന്ധി സ്മാരക ആർട്സ് ആൻഡ് സയൻസ് കോളെജിൽ ഇംഗ്ലീഷ് വിഭാഗത്തിൽ ഗസ്റ്റ് അധ്യാപക നിയമനം. 55 ശതമാനം മാർക്കോടുകൂടി ബിരുദാനന്തര ബിരുദവും നെറ്റുമാണ് യോഗ്യത. നെറ്റ് ഉള്ളവരുടെ അഭാവത്തിൽ മറ്റുള്ളവരെയും പരിഗണിക്കും. താത്പര്യമുള്ളവർ ജൂലൈ 27 ന് രാവിലെ 11 ന് അസൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും സഹിതം കൂടിക്കാഴ്ചക്കെത്തണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. ഉദ്യോഗാർത്ഥികൾ മുൻകൂറായി തൃശ്ശൂർ, കോളെജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ രജിസ്റ്റർ ചെയ്തിരിക്കണം. രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന്റെ പകർപ്പ് ഇന്റർവ്യൂ സമയത്ത് നൽകണം. ഫോൺ: 04924254142.
തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.