Sections

Job Alert: വിവിധ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു

Tuesday, Jun 27, 2023
Reported By Admin
Job Offer

വിവിധ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു


വാക്ക് ഇൻ ഇന്റർവ്യൂ

കടൽ സുരക്ഷയുമായി ബന്ധപ്പെട്ട് ജില്ലയിൽ മറൈൻ ആംബുലൻസ് സജ്ജമാക്കുന്നതിന്റെ ഭാഗമായി പാരാമെഡിക്കൽ സ്റ്റാഫിനെ താൽക്കാലികാടിസ്ഥാനത്തിൽ നിയമിക്കുന്നു. യോഗ്യത: ജനറൽ നഴ്സിങ്ങ് കോഴ്സ് പാസ്സായ ആൺകുട്ടികളായിരിക്കണം. രണ്ട് വർഷത്തെ കാഷ്വാലിറ്റി പ്രവർത്തന പരിചയമുള്ളവർക്കും, ഓഖി ദുരന്ത ബാധിത കുടുംബങ്ങളിൽപ്പെട്ടവർക്കും മത്സ്യത്തൊഴിലാളി കുടുംബങ്ങളിൽപ്പെട്ടവർക്കും മുൻഗണന ലഭിക്കും. താല്പര്യമുള്ളവർ ജൂലൈ അഞ്ചിന് രാവിലെ 11 മണിക്ക് കോഴിക്കോട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ചേംബറിൽ വാക്ക് ഇൻ ഇന്റർവ്യൂവിന് ഹാജരാകണമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 0495 2383780

ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴിൽ ഗൈനക്കോളജിസ്റ്റ്, പീഡിയാട്രീഷ്യൻ, പാലിയേറ്റീവ് കെയർ സ്റ്റാഫ് നഴ്സ് എന്നീ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. യോഗ്യതയുള്ളവർ ജൂലൈ 30ന് രാവിലെ 10 മണിക്ക് യോഗ്യതാ സർട്ടിഫിക്കറ്റുകളും തിരിച്ചറിയൽ രേഖയും സഹിതം കോഴിക്കോട് ഹെൽത്ത് ആൻഡ് ഫാമിലി വെൽഫെയർ ട്രെയിനിംഗ് സെന്റർ മലാപറമ്പ് ഓഫീസിൽ എത്തിച്ചേരണമെന്ന് ജില്ലാ പ്രോഗ്രാം മാനേജർ അറിയിച്ചു. വിശദ വിവരങ്ങൾക്ക് ആരോഗ്യകേരളത്തിൻറെ വെബ്സൈറ്റ് (www.arogyakeralam.gov.in) സന്ദർശിക്കുക. കൂടുതൽ വിവരങ്ങൾക്ക്: 0495 - 2374990

മൃഗസംരക്ഷണ വകുപ്പ് ജില്ലയിൽ നടപ്പിലാക്കുന്ന 2 മൊബൈൽ വെറ്ററിനറി യൂണിറ്റുകളിലേയ്ക്ക് (തൂണേരി, കൊടുവള്ളി ബ്ലോക്കുകളിൽ) കരാർ അടിസ്ഥാനത്തിൽ വെറ്ററിനറി സർജൻ തസ്തികയിൽ നിയമനം നടത്തുന്നു. അപേക്ഷകർ ബി.വി.എസ്.സി ആൻഡ് എ.എച്ച് പാസ്സായവരും കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷൻ ഉള്ളവരുമായിരിക്കണം. താല്പര്യമുള്ളവർ വെള്ളക്കടലാസിൽ തയ്യാറാക്കിയ ബയോഡാറ്റയോടൊപ്പം രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, ബിരുദ സർട്ടിഫിക്കറ്റ് എന്നിവയുടെ അസലും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ജൂൺ 27ന് രാവിലെ 11 മണിക്ക് ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ നടത്തുന്ന വാക്ക്-ഇൻ-ഇന്റർവ്യൂവിൽ പങ്കെടുക്കേണ്ടതാണെന്ന് ജില്ലാ മൃഗ സംരക്ഷണ ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 0495 2768075.

ഡെപ്യൂട്ടേഷൻ നിയമനം

സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ്.സി.ഇ.ആർ.ടി കേരള) യിൽ സംസ്കൃതം വിഷയത്തിൽ അസിസ്റ്റന്റ് പ്രൊഫസർ/റിസർച്ച് ഓഫീസർ തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കുന്നതിനായി സർക്കാർ സ്കൂളുകൾ, സർക്കാർ അധ്യാപക പരിശീലന കേന്ദ്രങ്ങൾ, സർക്കാർ കോളജുകൾ, സർക്കാർ ട്രെയിനിംഗ് കോളജുകൾ, യൂണിവേഴ്സിറ്റികൾ എന്നിവയിൽ ജോലി ചെയ്യുന്ന യോഗ്യരായ അധ്യാപകരിൽ നിന്ന് നിശ്ചിത മാതൃകയിൽ അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ വകുപ്പു മേലധികാരികളുടെ എൻ.ഒ.സി. സഹിതം ജൂലൈ 5ന് മുൻപായി ഡയറക്ടർ, എസ്.സി.ഇ.ആർ.ടി., വിദ്യാഭവൻ, പൂജപ്പുര, തിരുവനന്തപുരം 12 എന്ന വിലാസത്തിൽ ലഭിക്കണം. അപേക്ഷകരുമായി അഭിമുഖം നടത്തിയായിരിക്കും നിയമനത്തിനായുള്ളവരെ തെരഞ്ഞെടുക്കുന്നത്. വിശദാംശങ്ങൾ എസ്.സി.ഇ.ആർ.ടി വെബ്സൈറ്റിൽ (www.scert.kerala.gov.in) ലഭിക്കും.

അധ്യാപക ഒഴിവ്

പീരുമേട് ഗവ. മോഡൽ റസിഡൻഷ്യൽ സ്കൂളിൽ നടപ്പ് അദ്ധ്യയനവർഷം ഹയർ സെക്കൻഡറി വിഭാഗത്തിൽ ഹിന്ദി അദ്ധ്യാപകരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. കേരള പി.എസ്.സി നിഷ്കർഷിച്ചിരിക്കുന്ന യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ടവർക്ക് മുൻഗണന. വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷ, ബയോഡാറ്റാ, യോഗ്യത സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, ഫോൺ നമ്പർ, ഇ-മെയിൽ ഐ.ഡി. എന്നിവ സഹിതം ജില്ലാ പട്ടികജാതി വികസന ഓഫീസർ, ജില്ലാ പട്ടികജാതി വികസന ഓഫീസ്, സിവിൽ സ്റ്റേഷൻ രണ്ടാം നില, കുയിലിമല, പൈനാവ് പി.ഒ., ഇടുക്കി, പിൻ 685 603 എന്ന വിലാസത്തിലോ ddoforscidukki@gmail.com എന്ന ഇ മെയിലിലേക്കോ അയക്കാം. നിയമനം ലഭിക്കുന്നവർ സ്ഥാപനത്തിൽ താമസിച്ച് ജോലി ചെയ്യണം. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 1. കൂടുതൽ വിവരങ്ങൾക്ക് 04862 296297.

ഫിസിക്കൽ സയൻസ് ടീച്ചർ തസ്തികയിൽ ഒഴിവ്

നെടുമങ്ങാട് ഗവൺമെന്റ് ടെക്നിക്കൽ ഹൈസ്കൂളിൽ ഫിസിക്കൽ സയൻസ് ടീച്ചർ തസ്തികയിലേക്കുള്ള താത്കാലിക ഒഴിവിലേക്ക് ജൂൺ 30ന് അഭിമുഖം നടത്തുന്നു. ഹൈസ്കൂൾ തലത്തിൽ ഫിസിക്കൽ സയൻസ് ക്ലാസുകൾ കൈകാര്യം ചെയ്യാൻ യോഗ്യതുള്ളവർക്ക് പങ്കെടുക്കാം. യോഗ്യത, പ്രവർത്തി പരിചയം എന്നീ സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പുകളും സഹിതം അന്നേദിവസം രാവിലെ 10ന് ഹാജരാകണമെന്ന് സൂപ്രണ്ട് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0472 2812686

ട്രേഡ്സ്മാൻ (ഓട്ടോമൊബൈൽ) ഒഴിവ്

പത്തനംതിട്ട ജില്ലയിലെ വെണ്ണിക്കുളം സർക്കാർ പോളിടെക്നിക്ക് കോളജിൽ ട്രേഡ്സ്മാൻ(ഓട്ടോമൊബൈൽ) തസ്തികയിലെ താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ജൂലൈ അഞ്ചിന് രാവിലെ 11 ന് നടക്കുന്ന കൂടിക്കാഴ്ചയിൽ ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി പങ്കെടുക്കണം. ബന്ധപ്പെട്ട ട്രേഡിലുള്ള ഐ.ടി.ഐ/കെ.ജി.സി.ഇ/ടി.എച്ച്.എസ്.എൽ.സി ഇവയിലേതെങ്കിലും ആണ് യോഗ്യത

ഫാർമസിസ്റ്റിനെ ആവശ്യമുണ്ട്

ആലപ്പുഴ: ചെട്ടികുളങ്ങര കുടുംബാരോഗ്യ കേന്ദ്രത്തിൽ ദിവസവേതന അടിസ്ഥാനത്തിൽ ഫാർമസിസ്റ്റിനെ ആവശ്യമുണ്ട്. യോഗ്യത: ഫാർമസിയിൽ ബിരുദം/ഡിപ്ലോമ. സ്റ്റേറ്റ് ഫർമസി കൗൺസിൽ രജിസ്ട്രേഷൻ നിർബന്ധം. പ്രവൃത്തി പരിചയം ഉള്ളവർക്ക് മുൻഗണന. ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, ബയോഡേറ്റ സഹിതം ജൂലൈ മൂന്നിന് രാവിലെ 10.30-ന് അഭിമുഖത്തിൽ പങ്കെടുക്കണം.

കൂടിക്കാഴ്ച

ഗവ മെഡിക്കൽ കോളേജ് ഇൻസ്റ്റിറ്റൂട്ട് ഓഫ് ചെസ്റ്റ് ഡിസീസസ് ആശുപത്രി വികസന സമിതിക്ക് കീഴിലുള്ള ആംബുലൻസിലേക്ക് താത്കാലിക അടിസ്ഥാനത്തിൽ ഡ്രൈവറെ ദിവസ വേതന നിരക്കിൽ നിയമിക്കുന്നു. പ്രതിഫലം 380 രൂപ + 20 ശതമാനം ബത്ത. കൂടിക്കാഴ്ച ജൂലൈ അഞ്ചിന് രാവിലെ 11 മണിക്ക് ഇൻസ്റ്റിറ്റൂട്ട് ഓഫ് ചെസ്റ്റ് ഡിസീസസ് കാര്യാലയത്തിൽ നടക്കുമെന്ന് സൂപ്രണ്ട് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 0495 2359645.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.