Sections

Job Alert: വിവിധ സർക്കാർ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു

Tuesday, Sep 12, 2023
Reported By Admin
Job Offer

ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം

പട്ടികജാതി വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന മാടായി ഗവ.ഐ ടി ഐയിൽ ട്രെയിനിങ് ഇൻസ്ട്രക്ടർ പെയിന്റർ ജനറൽ തസ്തികയിലെ ഒഴിവിലേക്ക് ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. എസ് എസ് എൽ സി, പെയിന്റർ ജനറൽ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ്, നാഷണൽ അപ്രന്റിസ് സർട്ടിഫിക്കറ്റ് എന്നിവയാണ് യോഗ്യത. താൽപര്യമുള്ളവർ ബയോഡാറ്റയും യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും സഹിതം സെപ്റ്റംബർ 15ന് രാവിലെ 11 മണിക്ക് പട്ടികജാതി വികസന വകുപ്പിന്റെ കോഴിക്കോട് ഉത്തരമേഖല ട്രെയിനിങ് ഇൻസ്പെക്ടറുടെ ഓഫീസിൽ ഇന്റർവ്യൂവിൽ പങ്കെടുക്കണം. ഫോൺ: 0495 2371451.

കുറ്റിക്കോൽ ഗവ:ഐടിഐൽ ഡ്രാഫ്റ്റ്സ്മാൻ സിവിൽ ട്രേഡിൽ ഒരു ഒഴിവിലേക്ക് ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾ സെപ്തംബർ 13ന്രാവിലെ 10ന് അഭിമുഖത്തിന് ഹാജരാകണം. ബന്ധപ്പെടുക. ഫോൺ- 04994 206200.

അധ്യാപക നിയമനം

കണ്ണൂർ ഗവ.ടൗൺ ഹയർ സെക്കണ്ടറി സ്കൂളിൽ എച്ച് എസ് ടി അറബിക് -പാർട്ട് ടൈം തസ്തികയിൽ താൽക്കാലിക അധ്യാപകനെ നിയമിക്കുന്നു. കൂടിക്കാഴച സെപ്റ്റംബർ 13ന് രാവിലെ 10.30ന് സ്കൂളിൽ നടത്തും. താൽപര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാവുക. ഫോൺ: 0497 2765764.

പാക്കം ഗവൺമെന്റ് ഹയർസെക്കണ്ടറി സ്കൂളിൽ താൽക്കാലികമായി ഒഴിവുള്ള എച്ച്.എസ്.ടി മലയാളം (ഒന്ന്), എച്ച്.എസ്.ടി നാച്ചുറൽ സയൻസ് (ഒന്ന്), എച്ച്.എസ്.ടി ഹിന്ദി (ഒന്ന്), യു.പി.എസ്.ടി (രണ്ട്) തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾ സെപ്തംബർ 15ന് രാവിലെ പത്തിന് സ്കൂളിൽ അഭിമുഖത്തിന് ഹാജരാകണം. ഫോൺ- 0467 2274400.

ലാബ് ടെക്നീഷ്യൻ നിയമനം

വടശ്ശേരിക്കര ഗ്രാമപഞ്ചായത്തിന്റെ പരിധിയിലുളള കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റി മുഖേന ലാബ് ടെക്നീഷ്യൻ തസ്തികയിലേക്ക് താത്കാലിക നിയമനത്തിന് താത്പര്യമുളള ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ ലഭിക്കേണ്ട അവാസാന തീയതി സെപ്റ്റംബർ 30 വൈകിട്ട് അഞ്ചു വരെ.യോഗ്യത : കേരളത്തിലെ ഏതെങ്കിലും യൂണിവേഴ്സിറ്റികളിൽ നിന്നുളള ബിഎസ്സി എംൽടി അല്ലെങ്കിൽ മെഡിക്കൽ എഡ്യൂക്കേഷൻ ഡയറക്ടറേറ്റ് അംഗീകരിച്ച ഡിഎംഎൽടി. കേരള പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ ഉണ്ടായിരിക്കണം, വടശേരിക്കര ഗ്രാമപഞ്ചായത്തിൽ താമസിക്കുന്നവർക്ക് മുൻഗണന. പ്രായപരിധി 40 വയസിൽ താഴെ. ഫോൺ : 6235659410.

ഫുൾടൈം ജൂനിയർ ലാംഗേജ് ടീച്ചർ: അഭിമുഖം 13 മുതൽ

പാലക്കാട് ജില്ലയിലെ പൊതുവിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂനിയർ ലാംഗേജ് ടീച്ചർ (അറബിക്) എൽ.പി.എസ് (കാറ്റഗറി നമ്പർ: 387/2020) തസ്തികയുടെ അഭിമുഖം സെപ്റ്റംബർ 13, 14, 15 തീയതികളിൽ കേരള പബ്ലിക് സർവീസ് കമ്മിഷൻ കണ്ണൂർ ജില്ലാ ഓഫീസിലും സെപ്റ്റംബർ 15 ന് കോഴിക്കോട് മേഖലാ ഓഫീസിലും 28, 29 തീയതികളിൽ കോഴിക്കോട് ജില്ലാ ഓഫീസിലും നടക്കും. അർഹരായ ഉദ്യോഗാർത്ഥികൾക്ക് പ്രൊഫൈൽ/എസ്.എം.എസ് വഴി അറിയിപ്പ് നൽകിയിട്ടുണ്ട്. ഉദ്യോഗാർത്ഥികൾ വൺ ടൈം വെരിഫിക്കേഷൻ സർട്ടിഫിക്കിന്റെ അസലും അസൽ പ്രമാണങ്ങളും സഹിതം നിർദിഷ്ട സമയത്തും തീയതിയിലും നേരിട്ടെത്തണമെന്ന് ജില്ലാ പി.എസ്.സി. ഓഫീസർ അറിയിച്ചു. ഫോൺ: 0491 2505398.

ഇൻസ്ട്രക്ടർ നിയമനം

ഷൊർണൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്രിന്റിങ് ടെക്നോളജി ആൻഡ് ഗവ പോളിടെക്നിക് കോളെജിൽ ഫിസിക്കൽ എഡ്യുക്കേഷൻ ഇൻസ്ട്രക്ടർ തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം. താത്പര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത സർട്ടിഫിക്കറ്റുകൾ, പകർപ്പുകൾ, ഫോട്ടോ എന്നിവ സഹിതം സെപ്റ്റംബർ 13 ന് ഉച്ചയ്ക്ക് 1.30 ന് കോളെജിൽ എത്തണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. ഫോൺ: 04662220450, 04662220440.

ലക്ചറർ നിയമനം

ഷൊർണൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്രിന്റിങ് ടെക്നോളജി ആൻഡ് ഗവ പോളിടെക്നിക് കോളെജിൽ ഗണിത വിഭാഗം ലക്ചറർ തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം. താത്പര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത സർട്ടിഫിക്കറ്റുകൾ, പകർപ്പുകൾ, ഫോട്ടോ എന്നിവ സഹിതം സെപ്റ്റംബർ 13 ന് ഉച്ചയ്ക്ക് 1.30 ന് കോളെജിൽ എത്തണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. ഫോൺ: 04662220450, 04662220440.

ഡോക്ടർ ഒഴിവ്

പിണറായി സി എച്ച് സിയിൽ എൽ എസ് ജി ഡി സ്കീമിൽ ഡോക്ടറെ നിയമിക്കുന്നു. യോഗ്യത: എം ബി ബി എസ്. താൽപര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം സെപ്റ്റംബർ 13ന് ഉച്ചക്ക് 12 മണിക്ക് സി എച്ച് സിയിൽ വാക്ക് ഇൻ ഇന്റർവ്യൂവിന് പങ്കെടുക്കണം. ഫോൺ: 0490 2382710.

വാക് ഇൻ ഇന്റർവ്യൂ

മലബാർ കാൻസർ സെന്ററിൽ പ്രവർത്തിക്കുന്ന ക്യാന്റീനിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ പാചകക്കാരനെ നിയമിക്കുന്നു. (സൗത്ത് ഇന്ത്യൻ, നോർത്ത് ഇന്ത്യൻ, ചൈനീസ് വിഭവങ്ങൾ) താൽപര്യമുള്ളവർ സെപ്റ്റംബർ 16 ന് രാവിലെ 10 മണിക്ക് എം സി സി ഓഫീസിൽ നടക്കുന്ന അഭിമുഖത്തിന് രേഖകൾ സഹിതം ഹാജരാകണം. ഫോൺ: 0490 2355881.

അസിസ്റ്റന്റ് പ്രൊഫസർ താത്കാലിക നിയമനം

എറണാകുളം തൃക്കാക്കര മോഡൽ എഞ്ചിനീയറിംഗ് കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ കമ്പ്യൂട്ടർ സയൻസ് ആൻറ് എഞ്ചിനീയറിംഗ് തസ്തികയിലേയ്ക്ക് താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ നിയമനത്തിന് മോഡൽ എഞ്ചീനിയറിംഗ് കോളേജിൽ സെപ്റ്റംബർ 14 രാവിലെ 10 ന് യോഗ്യതാ സർട്ടിഫിക്കറ്റുമായി (അസലും, പകർപ്പും )നേരിട്ട് ഹാജരാകണം. വിശദവിവരങ്ങൾ കോളേജ് വെബ്സൈറ്റിൽ ലഭ്യമാണ് (www.mec.ac.in).

ഡോക്ടർമാരെ നിയമിക്കുന്നു

തൃശ്ശൂർ ജില്ലയിലെ ആരോഗ്യ വകുപ്പിൽ (അലോപ്പതി) കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ, അസിസ്റ്റന്റ് സർജൻ, സിവിൽ സർജൻ എന്നീ തസ്തികകളിലേയ്ക്ക് അഡ്ഹോക്ക് വ്യവസ്ഥയിൽ നിയമനം നടത്തുന്നു. ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 15 ന് വൈകീട്ട് 5 നകം എം.ബി.ബി.എസ് സർട്ടിഫിക്കറ്റ്, ടി.സി.എം.സി രെജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, ആധാർ/ ഇലക്ഷൻ തിരിച്ചറിയൽ കാർഡ് എന്നിവയുടെ പകർപ്പ് സഹിതം തൃശ്ശൂർ ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. സെപ്റ്റംബർ 16 ന് ശനിയാഴ്ച രാവിലെ 10.30 ന് ഇന്റർവ്യു നടക്കും.

ഗസ്റ്റ് അധ്യാപക ഒഴിവ്

കോട്ടയം: പാമ്പാടി രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ അപ്ലൈഡ് സയൻസ് വിഭാഗത്തിലെ കണക്ക്, ഫിസിക്സ്, കെമിസ്ട്രി എന്നീ വിഷയങ്ങളിൽ ദിവസവേതനവ്യവസ്ഥയിൽ ഗസ്റ്റ് അധ്യാപകരെ താത്കാലികമായി നിയമിക്കുന്നു. അസൽ സർട്ടിഫിക്കറ്റ്, ബയോഡേറ്റ, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ്, ആധാർ കാർഡ് എന്നിവ സഹിതം സെപ്റ്റംബർ 15ന് രാവിലെ 9.30ന് സിവിൽ എൻജിനീയറിങ് ഡിപ്പാർട്ട്മെന്റിലെ മാത്തമാറ്റിക്സ് മേധാവിയുടെ ഓഫീസിൽ എത്തണം. വിശദവിവരത്തിന് വെബ്സൈറ്റ്: www.rit.ac.in ഫോൺ: 0481 2506153, 0481 2507763.

സി ഇ ഒ താത്കാലിക നിയമനം: അപേക്ഷ ക്ഷണിച്ചു

ഒല്ലൂക്കര ബ്ലോക്കിൽ സ്ഥിതി ചെയ്യുന്ന ഒല്ലൂർ കൃഷി സമൃദ്ധി ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയിൽ ഒന്നരവർഷത്തേക്ക് കരാറടിസ്ഥാനത്തിൽ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറെ നിയമിക്കുന്നു. പ്രായപരിധി 25- 35 വയസ്. യോഗ്യത - എംബിഎ / അഗ്രി ബിസിനസ് മാസ്റ്റർ ഡിഗ്രി/ബി എസ് സി അഗ്രികൾച്ചർ / ബിടെക് അഗ്രികൾച്ചർ /ബി എഫ് എസ് സി /ബി വി എസ് സി /ഗ്രാമീണ വികസനം/മറ്റു വിഷയങ്ങളിൽ ബിരുദം. താല്പര്യമുള്ളവർ പ്രവർത്തി പരിചയവും യോഗ്യതയും തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ ബയോഡാറ്റയോടൊപ്പം ceo.ollurkrishisamrudhi@gmail.com എന്ന ഇമെയിൽ വിലാസത്തിൽ സെപ്റ്റംബർ 20 ന് വൈകീട്ട് 5 നകം അയക്കണം. ഫോൺ: 9995926888.

സ്പീച്ച് തെറാപ്പസിറ്റ് നിയമനം

പനമരം ബ്ലോക്ക് പഞ്ചായത്തിൽ സ്പീച്ച് തെറാപ്പിസ്റ്റിനെ നിയമിക്കുന്നു. ആർ.സി.ഐ രജിസ്ട്രേഷനോട് കൂടിയ ബി.എസ് .എൽ .പി യോഗ്യയതയുള്ളവർ സെപ്തംബർ 23 നകം പനമരം ഐസിഡിഎസിൽ അപേക്ഷ നൽകണം. പനമരം പഞ്ചായത്തിലെ സ്ഥിരതാമസക്കാർക്ക് മുൻഗണന. ഫോൺ: 04935 220282, 9446253635.

ആശവർക്കർ നിയമനം

മാനന്തവാടി നഗരസഭ നാലാം ഡിവിഷനിൽ കരാർ അടിസ്ഥാനത്തിൽ ആശവർക്കർ നിയമനം നടത്തുന്നു. കൂടിക്കാഴ്ച്ച സെപ്റ്റംബർ 14 ഉച്ചയ്ക്ക് 2.30ന് കുറുക്കൻമൂല പി.എച്ച്.സിയിൽ നടക്കും. 25 നും 45നും മദ്ധ്യേ പ്രായമുള്ള പത്താം ക്ലാസ് യോഗ്യതയുള്ള യുവതികൾ യോഗ്യതാ സർട്ടിഫിക്കറ്റുകൾ സഹിതം കൂടിക്കാഴ്ച്ചക്ക് ഹാജരാക്കണം ഫോൺ: 04935294949

അഡ്ഹോക് അസിസ്റ്റന്റ് പ്രൊഫസറെ നിയമിക്കുന്നു

കോളേജ് ഓഫ് എഞ്ചിനീയറിംഗ് തൃക്കരിപ്പൂരിൽ ഇംഗ്ലീഷ് ടീച്ചറുടെ താൽക്കാലിക ഒഴിവിലേക്ക് മണിക്കൂർ വേതന അടിസ്ഥാനത്തിൽ അഡ്ഹോക് അസിസ്റ്റന്റ് പ്രൊഫസറെ നിയമിക്കുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾ സെപ്തംബർ 14ന് അഭിമുഖത്തിന് ഹാജരാകണം. ഫോൺ- 04672250377,9495646060.

യോഗ ഇൻസ്ട്രക്ടർ ഒഴിവ്

തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് കൊയോങ്കര ഗവ. ആയുർവേദ ആശുപത്രിയിൽ നടപ്പാക്കുന്ന വയോജന യോഗ പരിശീലന പദ്ധതിയിലേക്ക് യോഗ ഇൻസ്ട്രക്ടർമാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സർവ്വകലാശാലയിൽ നിന്നും ബി.എൻ.വൈ.എസ് ബിരുദമോ തതുല്യമായ മറ്റ് ബിരുദമോ യോഗ അസോസിയേഷനും സ്പോർട്സ് കൗൺസിലും അംഗീകരിച്ച യോഗ്യതയോ ഉണ്ടാകണം. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ രേഖകൾ സഹിതം സെപ്റ്റംബർ 19 ന് രാവിലെ 10.30 ന് കൊയോങ്കര ആയുർവേദ ആശുപ്രതിയിൽ എത്തണം. ഫോൺ- 9495073724.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.