Sections

Job Alert: നിരവധി ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു

Friday, Aug 04, 2023
Reported By Admin
Job Offer

ക്ലീനിംഗ് സ്റ്റാഫിനെ നിയമിക്കുന്നു

മലപ്പുറം വാഴക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ക്ലീനിംഗ് സ്റ്റാഫിനെ നിയമിക്കുന്നു. ദിവസവേതനാടിസ്ഥാനത്തിൽ താത്കാലികമായാണ് നിയമനം. യോഗ്യത : ഏഴാം ക്ലാസ് പാസായിരിക്കണം. അംഗീകൃത സ്ഥാപനങ്ങളിലെ പ്രവർത്തി പരിചയം ഉള്ളവർക്കും, അപേക്ഷ സമർപ്പിക്കുന്ന സ്ഥാപനത്തിന്റെ പരിധിയിൽ സ്ഥിരതാമസമുള്ളവർക്കും മുൻഗണന ലഭിക്കുന്നതാണ്. യോഗ്യരായ അപേക്ഷകർ, സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പുകളും, സ്വയം തയ്യാറാക്കിയ ബയോഡാറ്റയും സഹിതം ആഗസ്റ്റ് അഞ്ചിന് രാവിലെ 11.30ന് അഭിമുഖത്തിൽ ഹാജരാകേണ്ടതാണെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 0483 2944441.

വോക്ക്-ഇൻ- ഇന്റർവ്യൂ

ജില്ലാ സർക്കാർ ആയുർവേദ ആശുപത്രിയിൽ തെറാപ്പിസ്റ്റ് (മെയിൽ) തസ്തികയിൽ താത്ക്കാലിക ഒഴിവിലേക്കുള്ള വോക്ക്-ഇൻ- ഇന്റർവ്യൂ ആഗസ്റ്റ് 17ന് രാവിലെ 11 ന് ആശ്രാമം ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസിൽ നടത്തും. സർക്കാർ അംഗീകൃത തെറാപ്പിസ്റ്റ് കോഴ്സ് പാസായ 18നും 40നും ഇടയിൽ പ്രായമുള്ളവർക്ക് പങ്കെടുക്കാം. പ്രായം, യോഗ്യത, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ ആഗസ്റ്റ് 11ന് വൈകിട്ട് അഞ്ചിനകം ഭാരതീയ ചികിത്സാവകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസിൽ ഹാജരാക്കണം. ഫോൺ :9072650494.

സ്റ്റാഫ് നഴ്സ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

ജില്ലാ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിലെ ആശുപത്രി വികസന സൊസൈറ്റിയിലേക്ക് സ്റ്റാഫ് നഴ്സ് തസ്തികയിൽ 13 താത്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 18നും 41നും ഇടയിൽ പ്രായമുള്ള ജനറൽ നഴ്സിങ് മിഡൈ്വഫറി /ബി എസ് സി നഴ്സിങ് നഴ്സിങ് കൗൺസിൽ രജിസ്ട്രേഷൻ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഓഗസ്റ്റ് 19ന് വൈകിട്ട് അഞ്ചിനകം gmchkollam@gmail.com മെയിലിലോ, തപാൽ മുഖേനയോ നേരിട്ടോ അപേക്ഷ സമർപ്പിക്കണം. അഭിമുഖം ഓഗസ്റ്റ് 23ന് രാവിലെ 11ന് സർക്കാർ മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ടിന്റെ കാര്യാലയത്തിൽ നടത്തും. ഫോൺ 0471 2575050.

ഹെഡ് കോച്ച് ഒഴിവ്

തിരുവനന്തപുരം ജിവി രാജ സ്പോർട്സ് സെന്ററിൽ ബോക്സിംഗ്, ജൂഡോ ഇനങ്ങളിൽ ഹെഡ്കോച്ചിന്റെ ഒഴിവുണ്ട്. സ്പോർട്സ്അതോറിറ്റി ഓഫ് ഇന്ത്യ നിഷ്കർഷിക്കുന്ന യോഗ്യതയുള്ള ഇന്ത്യൻ പൗരന്മാർക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ www.dsya.kerala.gov..in, www.gvrsportsschool.org ൽ.

താൽക്കാലിക നിയമനം

കൊല്ലം സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിലെ ആശുപത്രി വികസന സൊസൈറ്റിയിലേക്ക് താൽക്കാലിക സ്റ്റാഫ് നഴ്സ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്റ്റാഫ് നഴ്സ് (13) ജനറൽ നഴ്സിങ് മിഡ്വൈഫറി അല്ലെങ്കിൽ ബി എസ് സി നഴ്സിങ് കൗൺസിൽ രജിസ്ട്രേഷനാണ് യോഗ്യത. 18നും 41 വയസ്സിനും ഇടയിലുള്ളവരായിരിക്കണം. 17,000 രൂപ പ്രതിമാസ വേതനം. ഉദ്യോഗാർഥികൾ gmchkollam@gmail.com എന്ന ഇ-മെയിലിലോ തപാൽ മുഖേനയോ ഓഫീസിൽ നേരിട്ട് ഹാജരായോ അപേക്ഷകൾ നൽകണം. അപേക്ഷകൾ നൽകേണ്ട അവസാന തീയതി ആഗസ്റ്റ് 19 വൈകുന്നേരം അഞ്ച് മണി. ഇന്റർവ്യൂ ആഗസ്റ്റ് 23ന് രാവിലെ 11 മണി മുതൽ കൊല്ലം സർക്കാർ മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിൽ വച്ച് നടക്കും.

ഡപ്യൂട്ടേഷൻ നിയമനം

നാഷണൽ കരിയർ സർവീസ് സെന്റർ ഫോർ ഡിഫൻറ്ലി ഏബിൾഡ്, തിരുവനന്തപുരം ഓഫീസിലേക്ക് അപ്പർ ഡിവിഷൻ ക്ലർക്ക് - ഗ്രൂപ്പ് സി തസ്തികയിലേക്ക് ഡപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ലെവൽ 4 - ൽ 25,500 - 81,1000 രൂപ പേസ്കെയിലിൽ കേന്ദ്ര, സംസ്ഥാന ഗവൺമെന്റ് സർവീസിലുള്ളവർക്ക് അപേക്ഷിക്കാം. നിർദിഷ്ട യോഗ്യത തെളിയിക്കുന്ന രേഖകൾ, അവസാന അഞ്ച് വർഷത്തെ വിജിലൻസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്, നിർദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷാ ഫോമുൾപ്പെടെ ആഗസ്റ്റ് 31ന് മുൻപായി അസിസ്റ്റന്റ് ഡയറക്ടർ ഓഫ് എംപ്ലോയ്മെന്റ്, നാഷണൽ കരിയർ സെന്റർ ഫോർ ഡിഫറന്റിലി ഏബിൾഡ്, നാലാഞ്ചിറ പി. ഒ. തിരുവനന്തപുരം എന്ന വിലാസത്തിൽ അയക്കണം.

കരാർ നിയമനം

ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിൽ സി.എസ്. എം. എൽ (കൊച്ചി സ്മാർട്ട് മിഷൻ ലിമിറ്റഡ്) ഫണ്ട് ഉപയോഗിച്ച് ഇ ഹെൽത്ത് പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഹാൻഡ് ഹോൾഡ് സപ്പോർട്ടിങ് സ്റ്റാഫിനെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. പ്രതിമാസ വേതനം പതിനായിരം രൂപ. നിയമന കാലാവധി : ആറ് മാസം. യോഗ്യത : ബി.എസ് സി / എം.എസ്. സി./ ഡിപ്ലോമ/ബി.ടെക്. / ബി സി എ / എം സി എ ( ഇലക്ട്രോണിക്സ് , കംപ്യൂട്ടർ സയൻസ്, ഐടി) ഹാർഡ് വെയർ ആന്റ് നെറ്റ് വർക്കിങ്ങ്. എറണാകുളം ജില്ലക്കാർക്ക് മുൻഗണന. ഒരു വർഷത്തെ പ്രവർത്തി പരിചയം അഭികാമ്യം. താല്പര്യമുള്ള ഉദ്യോഗാർഥികൾ താഴെ കൊടുത്തിരിക്കുന്ന ഗൂഗിൾ ഫോം തീയതിക്കകം പൂരിപ്പിച്ചയക്കേണ്ടതാണ്. Link: https://forms.gle/1N1qq9dqDq36QEGZA . ഓഗസ്റ്റ് 14 ന് നടത്തുന്ന ഇന്റർവ്യൂവിനായി തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികളെ സമയവും സ്ഥലവും അറിയിക്കുന്നതാണ്.

അറ്റന്റർ നിയമനം; ഇന്റർവ്യൂ 8ന്

ജില്ലാ ആയുർവേദ ആശുപത്രിയിൽ ദിവസവേതനാടിസ്ഥാനത്തിൽ കോസ്മെറ്റോളജി വിഭാഗത്തിൽ ഫീമെയിൽ അറ്റന്ററെ നിയമിക്കുന്നു. യോഗ്യത: ബ്യൂട്ടീഷൻ കോഴ്സ് പാസ്. താൽപര്യമുള്ളവർ ആഗസ്റ്റ് എട്ടിന് രാവിലെ 10.30ന് ആശുപത്രി ഓഫീസിൽ നടക്കുന്ന അസ്സൽ സർട്ടിഫിക്കറ്റ് സഹിതം ഹാജരാകണം. ഫോൺ: 0497 2706666.

വെറ്ററിനറി സർജൻ നിയമനം

കോട്ടയം: മൃഗസംരക്ഷണവകുപ്പ് കോട്ടയം ജില്ലയിൽ നടപ്പാക്കുന്ന മൊബൈൽ വെറ്ററിനറി യൂണിറ്റ് സേവനത്തിന് വെറ്ററിനറി സർജനെ നിയമിക്കുന്നു. കാഞ്ഞിരപ്പള്ളി ബ്ലോക്കിൽ താത്ക്കാലിക നിയമനമാണ്. ബി.വി.എസ്.സിയും എ എച്ചുമാണ് യോഗ്യത. കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷൻ ഉണ്ടായിരിക്കണം. താത്പര്യമുള്ളവർ ബയോഡേറ്റ, യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസൽ, പകർപ്പ് എന്നിവ സഹിതം ഓഗസ്റ്റ് നാലിന് രാവിലെ 11 ന് കളക്ടറേറ്റിലുള്ള മൃഗസംരക്ഷണ ഓഫീസിൽ ഇന്റർവ്യൂവിന് ഹാജരാകണം. വിശദവിവരത്തിന് ഫോൺ: 0481 2563726.

ഡാറ്റാ എൻട്രി ഓപ്പറേറ്റർ കം അക്കൗണ്ടന്റ് നിയമനം

കോട്ടയം: ജില്ലാ പഞ്ചായത്തിലെ പ്രോഗ്രാം ഇംപ്ലിമെന്റേഷൻ യൂണിറ്റ് എക്സിക്യൂട്ടീവ് എൻജിനീയറുടെ കാര്യാലയത്തിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ കം അക്കൗണ്ടന്റ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 35 വയസ്സ്. ബി.കോം ബിരുദം, ഡി.സി.എ, മലയാളം ടൈപ്പിംഗ്, മൂന്നുവർഷം പ്രവർത്തിപരിചയം എന്നിവയാണ് യോഗ്യത. താൽപര്യമുള്ളവർ ഓഗസ്റ്റ് ഏഴിനകം ബയോഡേറ്റയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം piu...@gmail.com എന്ന മെയിൽ ഐഡിയിലേക്ക് അപേക്ഷ സമർപ്പിക്കുക. ഫോൺ: 0481-2991584.

അതിഥി അധ്യാപക ഒഴിവ്

പുല്ലൂറ്റ് കെ കെ ടി എം ഗവ. കോളേജിൽ ഹിസ്റ്ററി, പൊളിറ്റിക്സ്, സംസ്കൃതം ജനറൽ, ഇംഗ്ലീഷ് എന്നീ വിഭാഗം അധ്യാപക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കോളേജ് വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഗസ്റ്റ് പാനലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. ഇന്റർവ്യൂ സമയം- ഹിസ്റ്ററി: ഓഗസ്റ്റ് 8ന് 11 മണി, പൊളിറ്റിക്സ്: ഓഗസ്റ്റ് 8ന് 12 മണി, സംസ്കൃതം ജനറൽ: ഓഗസ്റ്റ് 8ന് ഉച്ചയ്ക്ക് രണ്ടു മണി, ഇംഗ്ലീഷ: ഓഗസ്റ്റ് 9ന് രാവിലെ 10 മണി.ഉദ്യോഗാർത്ഥികൾ യോഗ്യത, വയസ്, പരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം. ഫോൺ: 0480 2802213.

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്മെന്റ് സർവേയും നടത്തുന്നതിന് എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നതിനായി ഫിഷറീസ് വകുപ്പ് അഭിമുഖം നടത്തുന്നു. 12 മാസത്തേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം. 20നും 36നും ഇടയിൽ പ്രായമുള്ള ഫിഷറീസ് സയൻസിൽ ബിരുദമോ, അക്വാകൾച്ചറിലോ അനുബന്ധ വിഷയങ്ങളിലോ ബിരുദമോ, ബിരുദാനന്തര ബിരുദമോ ഉള്ളവർക്ക് പങ്കെടുക്കാം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി ആഗസ്റ്റ് 23 രാവിലെ 10.30ന് കമലേശ്വരത്തെ ഓഫീസിൽ ഹാജരാകണമെന്ന് തിരുവനന്തപുരം മേഖല ഫീഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0471 2450773

സഹായി സെന്റർ ഫെസിലിറ്റേറ്റർ

പട്ടികവർഗ വികസന വകുപ്പിന്റെ സഹായി സെന്ററുകളിൽ ഫെസിലിറ്റേറ്റർമാരാകാൻ പട്ടികവർഗ വിഭാഗത്തിലെ യുവതീ യുവാക്കൾക്ക് അവസരം. നെടുമങ്ങാട് ഐ.റ്റി.ഡി.പി ഓഫീസിന്റെ അധികാര പരിധിയിലുള്ള നെടുമങ്ങാട്, കാട്ടാക്കട, വാമനപുരം ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളിലും, നെടുമങ്ങാട് ഐ.ടി.ഡി.പി ഓഫീസിലുമുള്ള സഹായി സെന്ററുകളിലാണ് ഒഴിവ്. 21 നും 35നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. പത്താം ക്ലാസ് വിജയം, കമ്പ്യൂട്ടർ പരിജ്ഞാനം എന്നിവയാണ് യോഗ്യത. മലയാളം, ഇംഗ്ലീഷ് ടൈപ്പ് ചെയ്യാനും ഇന്റർനെറ്റ് കൈകാര്യം ചെയ്യാനും അറിഞ്ഞിരിക്കണം. ഡാറ്റ എൻട്രി പഠിച്ചവർക്ക് മുൻഗണനയുണ്ടായിരിക്കുമെന്ന് ഐ.റ്റി.ഡി.പി പ്രോജക്ട് ഓഫീസർ അറിയിച്ചു. അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി ആഗസ്റ്റ് 16 വൈകിട്ട് 5 വരെ. കൂടുതൽ വിവരങ്ങൾക്ക് 04722 812557

കെയർ ടേക്കർ ഒഴിവ്

മണർകാട് സൈനിക വിശ്രമ കേന്ദ്രത്തിൽ താൽക്കാലികാടിസ്ഥാനത്തിൽ കെയർ ടേക്കർമാരെ നിയമിക്കുന്നു. വിമുക്ത ഭടന്മാർക്കായി സംവരണം ചെയ്ത തസ്തികയാണ്. താത്പര്യമുള്ളവർ ഓഗസ്റ്റ് 10 ന് വൈകിട്ട് നാലിന് ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ ഡിസ്ചാർജ് സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ കാർഡ് തുടങ്ങിയ രേഖകൾ സഹിതം അപേക്ഷിക്കണം. ഫോൺ: 0481 2371187.

ട്രേഡ്സ്മാൻ ഒഴിവ്

പാമ്പാടി ഗവൺമെന്റ് ടെക്നിക്കൽ ഹൈസ്കൂളിൽ ട്രേഡ്സ്മാൻ(ഇലക്ട്രിക്കൽ, ടർണിംഗ്) തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നതിനുള്ള ഇന്റർവ്യൂ ഓഗസ്റ്റ് നാലിന് സ്കൂൾ ഓഫീസിൽ നടക്കും. ബന്ധപ്പെട്ട ട്രേഡിൽ ടി.എച്ച്.എസ്.എൽ.സി./ ഐ.ടി.ഐ.യാണ് യോഗ്യത. താത്പര്യമുള്ളവർ ബന്ധപ്പെട്ട രേഖകൾ സഹിതം രാവിലെ 10ന് എത്തണം. വിശദവിവരത്തിന് ഫോൺ: 0481 2507556, 9400006469.

ഗസ്റ്റ് അധ്യാപകനിയമനം

പാമ്പാടി രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ എം.സി. എ. വിഭാഗത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ അസിസ്റ്റൻസ് പ്രൊഫസർമാരെ താത്കാലികമായി നിയമിക്കുന്നു. എഴുത്ത് പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് നിയമനം. എ.ഐ.സി.ടി.ഇ നിഷ്കർഷിച്ച യോഗ്യതയുള്ളവർ തിരിച്ചറിയൽ രേഖ, അസൽ സർട്ടിഫിക്കറ്റ്, ബയോഡേറ്റ, പ്രവർത്തി പരിചയസർട്ടിഫിക്കറ്റ് എന്നിവ സഹിതം ഓഗസ്റ്റ് എട്ടിന് രാവിലെ 9.30നകം ഹാജരാകണം. വിശദവിവരത്തിന് ഫോൺ: 0481 2506153, 0481 2507763, വെബ്സൈറ്റ്: www.rit.ac.in.

അപേക്ഷ ക്ഷണിച്ചു

വനിതാ ശിശുവികസന വകുപ്പിന് കീഴിൽ മലപ്പുറം ജില്ലയിൽ ഡിസ്ട്രിക്റ്റ് ഹബ് ഫോർ എംപവർമെൻറ് ഓഫ് വുമണിലേക്ക് ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ, സ്പെഷ്യലിസ്റ്റ് ഇൻ ഫിനാൻഷ്യൽ ലിറ്ററസി, ജെൻഡർ സ്പെഷ്യലിസ്റ്റ് എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിലാണ് നിയമനം. സോഷ്യൽ സയൻസ്, ലൈഫ് സയൻസ്, ന്യൂട്രീഷൻ, മെഡിസിൻ, ഹെൽത്ത് മാനേജ്മെൻറ്, സോഷ്യൽ വർക്ക്, റൂറൽ മാനേജ്മെൻറ് എന്നിരയിൽ ഏതെങ്കിലും ഒന്നിൽ അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ബിരുദമാണ് ജില്ലാ മിഷൻ കോ-ഓർഡിനേറ്റർക്ക് വേണ്ട യോഗ്യത. സ്ത്രീ ശാക്തീകരണ മേഖലയുമായി ബന്ധപ്പെട്ട് മൂന്ന് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം അഭികാമ്യം. പ്രതിമാസം 35,000 രൂപ ഹോണറേറിയമായി ലഭിക്കും. ഇക്കണോമിക്സ്, ബാങ്കിങ് അല്ലെങ്കിൽ സമാന മേഖലയിൽ ബിരുദമാണ് സ്പെഷ്യലിസ്റ്റ് ഇൻ ഫിനാൻഷ്യൽ ലിറ്ററസി തസ്തികയിലേക്കുള്ള യോഗ്യത. ബിരുദാനന്തര ബിരുദമുള്ളവർക്ക് മുൻഗണനയുണ്ട്. ഫിനാൻഷ്യൽ ലിറ്ററസി, ഫിനാൻഷ്യൽ ഇഗ്ലൂഷൻ ഫോക്കസ് തീം മേഖലയുമായി ബന്ധപ്പെട്ട് മൂന്ന് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം അഭികാമ്യം. പ്രതിമാസം 27500 രൂപ ഹോണറേറിയമായി ലഭിക്കും. സോഷ്യൽ വർക്കിലോ സമാന മേഖലയിലോ അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ബിരുദമാണ് ജെൻഡർ സ്പെഷ്യലിസ്റ്റിന് വേണ്ട യോഗ്യത. ബിരുദാനന്തര ബിരുദമുള്ളവർക്ക് മുൻഗണനയുണ്ട്. ഫെൻഡർ ഫോക്കസ്ഡ് മേഖലയുമായി ബന്ധപ്പെട്ട് മൂന്ന് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം അഭികാമ്യം. പ്രതിമാസം 27500 രൂപ ഹോണറേറിയമായി ലഭിക്കും. താത്പര്യമുള്ളവർ , 40 വയസ്സിന് മുകളിൽ പ്രായമില്ലാത്ത ഉദ്യോഗാർഥികൾ ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത, ജനന തീയ്യതി, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകൾ സഹിതം ആഗസ്റ്റ് 17ന് വൈകീട്ട് അഞ്ചിനുള്ളിൽ ജില്ലാ വനിതാ ശിശുവികസന ഓഫീസർ, സിവിൽ സ്റ്റേഷൻ, ബി2 ബ്ലോക്ക്, മലപ്പുറം, 676505എന്ന വിലാസത്തിൽ അപേക്ഷ സമർപ്പിക്കണം. (ഇ-മെയിൽ മുഖാന്തിരമുള്ള അപേക്ഷ സ്വീകരിക്കില്ല). ഫോൺ: 0483 2950084.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.