- Trending Now:
പുതുച്ചേരിയിലെ ജവാഹര്‍ലാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കല്‍ എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചില്‍ (ജിപ്‌മെര്‍) നഴ്‌സിങ് ഓഫീസറാവാന്‍ അവസരം. 433 ഒഴിവാണുള്ളത്.ജനറല്‍-175, ഇ.ഡബ്ല്യു.എസ്.-43, ഒ.ബി.സി.-116, എസ്.സി.-66, എസ്.ടി.-33 എന്നിങ്ങനെയാണ് ഒഴിവുകള്‍. ആകെയുള്ളതില്‍ 23 ഒഴിവുകള്‍ ഭിന്നശേഷിക്കാര്‍ക്ക് നീക്കിവെച്ചതാണ്.
യോഗ്യത: ബി.എസ്സി. നഴ്‌സിങ്/ബി.എസ്സി. (ഓണേഴ്‌സ്) നഴ്‌സിങ്/ബി.എസ്സി. (പോസ്റ്റ് സര്‍ട്ടിഫിക്കറ്റ്)/പോസ്റ്റ് ബേസിക് ബി.എസ്സി. നഴ്‌സിങ്ങും സ്റ്റേറ്റ്/ഇന്ത്യന്‍ നഴ്‌സിങ് കൗണ്‍സിലില്‍ നഴ്‌സ് ആന്‍ഡ് മിഡ്വൈഫ് രജിസ്‌ട്രേഷനും. അല്ലെങ്കില്‍ ജനറല്‍ നഴ്‌സിങ് ആന്‍ഡ് മിഡ്വൈഫറിയില്‍ ഡിപ്ലോമയും സ്റ്റേറ്റ്/ഇന്ത്യന്‍ നഴ്‌സിങ് കൗണ്‍സിലില്‍ നഴ്‌സ് ആന്‍ഡ് മിഡ്വൈഫ് രജിസ്‌ട്രേഷനും കുറഞ്ഞത് 50 കിടക്കകളുള്ള ആശുപത്രിയില്‍ രണ്ടുവര്‍ഷത്തെ പ്രവര്‍ത്തനപരിചയവും. ഇന്ത്യന്‍ നഴ്‌സിങ് കൗണ്‍സില്‍/സ്റ്റേറ്റ് നഴ്‌സിങ് കൗണ്‍സില്‍ അംഗീകരിച്ച ഇന്‍സ്റ്റിറ്റ്യൂട്ട്/സര്‍വകലാശാലയില്‍നിന്ന് നേടിയതായിരിക്കണം നഴ്‌സിങ് യോഗ്യത.
വിവരങ്ങള്‍ക്ക്: www.jipmer.edu.in, അവസാന തീയതി: ഡിസംബര്‍ ഒന്ന്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.