Sections

ജിയോ 5ജി സേവനങ്ങള്‍ സ്വാതന്ത്ര്യ ദിനത്തില്‍ ആരംഭിച്ചേക്കും

Thursday, Aug 04, 2022
Reported By admin
New 5g service

ജിയോയുടെ ഫോര്‍ ജി സേവനങ്ങള്‍ ലോകം മുഴുവന്‍ വിപ്ലവം സൃഷ്ടിച്ചിട്ടുണ്ട്

 

ന്യൂഡല്‍ഹി: റിലയന്‍സ് ജിയോയുടെ 5ജി സേവനങ്ങള്‍ സ്വാതന്ത്ര്യ ദിനത്തില്‍ ആരംഭിച്ചേക്കും. ആസാദി കാ അമൃത് മഹോത്സവ് ആഘോഷങ്ങള്‍ക്കൊപ്പം പാന്‍ ഇന്ത്യ 5ജി സേവനങ്ങള്‍ പ്രഖ്യാപിച്ച് ജിയോയും അതിനൊപ്പം ചേരുമെന്ന് ചെയര്‍മാന്‍ ആകാശ് അംബാനി കഴിഞ്ഞ ദിവസം സൂചന നല്‍കിയിരുന്നു. 

5ജി സേവനങ്ങള്‍ രാജ്യം മുഴുവന്‍ നല്‍കാന്‍ തങ്ങള്‍ സജ്ജരാണെന്ന് കമ്പനി വ്യക്തമാക്കി. കുറഞ്ഞ സമയത്തില്‍ തന്നെ കമ്പനിക്ക് 5ജി സേവനങ്ങള്‍ ഒരുക്കാന്‍ സാധിച്ചിട്ടുണ്ട്. രാജ്യം മുഴുവന്‍ ഉള്ള ഫൈബര്‍ ശൃംഖല വഴി കാലതാമസമില്ലാതെ സേവനങ്ങള്‍ ജനങ്ങളില്‍ എത്തിക്കാന്‍ സാധിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു. ഫൈവ് ട്രില്ല്യണ്‍ ഡോളര്‍ സാമ്പത്തിക വളര്‍ച്ചയെന്ന ഇന്ത്യന്‍ ലക്ഷ്യത്തിന് വേഗം പകരാന്‍ 5ജി സേവനത്തിന് സാധിക്കുമെന്നും കമ്പനി പ്രത്യാശ പ്രകടിപ്പിച്ചു. 

ജിയോയുടെ ഫോര്‍ ജി സേവനങ്ങള്‍ ലോകം മുഴുവന്‍ വിപ്ലവം സൃഷ്ടിച്ചിട്ടുണ്ട്. സമാനമായി ഇന്ത്യയുടെ 5ജി സേവനങ്ങളുടെ മുന്നേറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കാനും ജിയോ ഒരുങ്ങുകയാണ്- ആകാശ് അംബാനി വ്യക്തമാക്കി.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.