Sections

ട്രൂ 5ജി സേവനം കേരളത്തിലെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ആരംഭിച്ച് ജിയോ

Friday, Jun 16, 2023
Reported By admin
jio

കേരളത്തിൽ ജിയോയുടെ ട്രൂ 5ജി വ്യാപനം അതി വേഗത്തിലാണ്


ജിയോ ട്രൂ 5ജി സേവനം കേരളത്തിലെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും 35 നഗരങ്ങളിലും 100 ലധികം ചെറു പട്ടണങ്ങളിലും ലഭ്യമാക്കിയ ആദ്യത്തെ ടെലികോം ദാതാവായി റിലയൻസ് ജിയോ. 2023 ഡിസംബർ അവസാനത്തോടെ ഇന്ത്യയിലെ എല്ലാ നഗരങ്ങളിലും താലൂക്കുകളിലും ജിയോ  ട്രൂ 5G സേവനങ്ങൾ ആരംഭിക്കും.

ജിയോ ട്രൂ 5ജി സേവനങ്ങൾ കേരളത്തിൽ ഇപ്പോൾ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം, നെയ്യാറ്റിൻകര, നെടുമങ്ങാട്, ആറ്റിങ്ങൽ, പയ്യന്നൂർ, തിരൂർ, കാസർഗോഡ്, കായംകുളം, വടകര,  പെരുമ്പാവൂർ, കുന്നംകുളം, ഇരിങ്ങലക്കുട,കൊയിലാണ്ടി, കൊട്ടാരക്കര, പൊന്നാനി, പുനലൂർ, ചിറ്റൂർ-തത്തമംഗലം തളിപ്പറമ്പ് , കാഞ്ഞങ്ങാട്, തിരുവല്ല, തലശ്ശേരി, കൊടുങ്ങല്ലൂർ,  മൂവാറ്റുപുഴ, ചങ്ങനാശേരി, ആലപ്പുഴ, പാലക്കാട്, കോട്ടയം, കൊല്ലം, ചേർത്തല, മലപ്പുറം, കണ്ണൂർ, തൃശൂർ, ഗുരുവായൂർ,  എന്നി നഗരങ്ങളിൽ ലഭ്യമാണ്.

ഈ നഗരങ്ങളിലെ എല്ലാ പ്രധാനപ്പെട്ട പ്രദേശങ്ങളും വാണിജ്യ സ്ഥാപനങ്ങളും ജിയോ ട്രൂ 5ജി നെറ്റ്വർക്ക് കവർ ചെയ്യുന്നുണ്ട്. കേരളത്തിൽ ജിയോയുടെ ട്രൂ 5ജി വ്യാപനം അതി വേഗത്തിലാണ്. കഴിഞ്ഞ ഡിസംബറിൽ തുടങ്ങിയ 5 ജി സേവനം 6 മാസങ്ങൾക്കുള്ളിലാണ് ഇത്രയധികം സ്ഥലങ്ങളിലേക്ക് വ്യാപിച്ചത് എന്നത് എടുത്തു പറയേണ്ട ഒരു നേട്ടമാണ്.

700 MHz, 3500 MHz,ബാൻഡുകളിലുടനീളം  ഏറ്റവും വലുതും മികച്ചതുമായ ജിയോയുടെ 5G സ്‌പെക്ട്രം, കാരിയർ അഗ്രിഗേഷൻ എന്ന നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് ഏറ്റവും നല്ല സേവനം ഉപഭോക്താക്കൾക്ക് നൽകാൻ സഹായിക്കുന്നു. വിനോദസഞ്ചാരം, ഉൽപ്പാദനം, എസ്എംഇകൾ, ഇ-ഗവേണൻസ്, വിദ്യാഭ്യാസം, ആരോഗ്യം, കൃഷി, ഓട്ടോമേഷൻ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഗെയിമിംഗ്, ഐടി എന്നീ മേഖലകളെ ഡിജിറ്റലൈസ് ചെയ്ത് അനന്തമായ വളർച്ചാ അവസരങ്ങളോടെ ജിയോ ട്രൂ 5G സേവനങ്ങൾ കേരളത്തിലെ ജനങ്ങളെ സജ്ജരാക്കും.  


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.