- Trending Now:
അധിക ഇന്റര്‍നെറ്റ് ഡേറ്റ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളാണ് പ്രഖ്യാപിച്ചത്
സ്പെഷ്യല്‍ ദീപാവലി റീച്ചാര്‍ജ് ഓഫറുമായി പ്രമുഖ സ്വകാര്യ ടെലികോം കമ്പനികളായ റിലയന്‍സ് ജിയോയും വിയും. അധിക ഇന്റര്‍നെറ്റ് ഡേറ്റ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളാണ് ജിയോ പ്രഖ്യാപിച്ചത്. ഒരു വര്‍ഷം വരെ കാലാവധിയുള്ള 2999 രൂപയുടെ ഫോര്‍ ജി പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്കുള്ള റീച്ചാര്‍ജ് പ്ലാനാണ് ജിയോ അവതരിപ്പിച്ചത്. പ്രതിദിനം 2.5 ജിബി ഡേറ്റ വഴി ഒരു വര്‍ഷം 912 ജിബി ഡേറ്റയാണ് ലഭിക്കുക. ഇതിന് പുറമേ 75 ജിബി ഡേറ്റ അധികമായി നല്‍കുന്നതാണ് സ്പെഷ്യല്‍ ദീപാവലി ഓഫര്‍.
പരിധിയില്ലാതെയുള്ള വോയ്സ് കോള്‍, പ്രതിദിനം നൂറ് സൗജന്യ എസ്എംഎസ് എന്നിവയാണ് പ്ലാനിലെ മറ്റു ആകര്‍ഷണങ്ങള്‍. ഇതിന് പുറമേ ജിയോ ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കാനും സാധിക്കും. ജിയോ ടിവി, ജിയോ സിനിമ, ജിയോ സെക്യൂരിറ്റി തുടങ്ങിയവ സൗജന്യമായി ഉപയോഗിക്കാനാണ് സാധിക്കുക. റിലയന്‍സ് ഡിജിറ്റലില്‍ ആയിരം രൂപ ഓഫ് അടക്കമുള്ള മറ്റു ആനുകൂല്യങ്ങളും പ്ലാനില്‍ ഉള്‍പ്പെടുന്നു.
ഒക്ടോബര്‍ 31നകം 1449 രൂപയുടെ റീച്ചാര്‍ജ് എടുക്കുന്നവര്‍ക്കാണ് വി ദീപാവലി ഓഫര്‍ നല്‍കുന്നത്. പരിധിയില്ലാതെ വിളിക്കാനുള്ള സൗകര്യം, പ്രതിദിനം നൂറ് സൗജന്യ എസ്എംഎസ് എന്നിവയാണ് 180 ദിവസം കാലാവധിയുള്ള പ്ലാനില്‍ പറയുന്നത്.
പ്രതിദിനം 1.5 ജിബി ഡേറ്റയാണ് ലഭിക്കുക. ഇതിന് പുറമേ 50 ജിബി ഡേറ്റ അധികമായി ലഭിക്കും. അര്‍ധരാത്രി മുതല്‍ പുലര്‍ച്ചെ ആറുമണിവരെ സൗജന്യമായി ഇന്റര്‍നെറ്റ് ഉപയോഗിക്കാം എന്നതാണ് മറ്റൊരു പ്രത്യേകത. ജിയോയ്ക്ക് സമാനമായി മറ്റു ആനുകൂല്യങ്ങളും ഇതില്‍ ലഭിക്കും. ജിയോ പ്ലാനിന് സമാനമായി ഒരു വര്‍ഷം കാലാവധിയുള്ള 2899 പ്ലാനും 3099 പ്ലാനും വി അവതരിപ്പിച്ചിട്ടുണ്ട്. 2899 പ്ലാനില്‍ പ്രതിദിനം 1.5 ജിബി ഡേറ്റയാണ് ലഭിക്കുക. 75 ജിബി ഡേറ്റ അധികമായി ലഭിക്കും. 3099ല്‍ പ്രതിദിനം രണ്ടു ജിബി ഡേറ്റയാണ് ലഭിക്കുക. അധികമായി 75 ജിബി ഡേറ്റയും ലഭിക്കും. ഒരു വര്‍ഷത്തേയ്ക്ക് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍ ഉപയോഗിക്കാമെന്നതാണ് മറ്റൊരു ഓഫര്‍.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.