Sections

തനിഷ്‌ക് സ്പ്രിങ് സമ്മർ എഡിറ്റ് 23 അവതരിപ്പിച്ചു

Monday, Jan 09, 2023
Reported By Admin
tanishq diamond

ഡയമണ്ട് ആഭരണങ്ങളുടെ മൂല്യത്തിൽ 20 ശതമാനം വരെ ഇളവ്


ഇന്ത്യയിലെ മുൻനിര ജൂവലറി റീട്ടെയിലറായ ടാറ്റാ ഗ്രൂപ്പിൽ നിന്നുള്ള തനിഷ്ക് ഡയമണ്ട് ആഭരണ ശേഖരമായ ദി സമ്മർ എഡിറ്റ്23 അവതരിപ്പിച്ചു. ദി സമ്മർ എഡിറ്റ്23 ശേഖരത്തിനു കീഴിലുള്ള വിപുലമായ രൂപകൽപനകളിൽ റിങുകൾ, ഇയർ റിങുകൾ, പെൻഡൻറുകൾ, നെക്ലസുകൾ, ബ്രെയ്സ് ലെറ്റുകൾ, വളകൾ തുടങ്ങി വിവിധ ആഭരണ വിഭാഗങ്ങൾ ലഭ്യമാണ്.

ഈ സീസൺ കൂടുതൽ ആകർഷകമാക്കാനായി തനിഷ്ക് ഡയമണ്ട് ആഭരണങ്ങളുടെ മൂല്യത്തിൽ 20 ശതമാനം വരെ ഇളവും ഇപ്പോൾ നൽകുന്നുണ്ട്. ഇന്ത്യയിലുള്ള തനിഷ്കിൻറെ എല്ലാ സ്റ്റോറുകളിലും പരിമിതകാലത്തേക്കു മാത്രമായി ഈ ആനുകൂല്യം ലഭ്യമാണ്.

പുതിയ സമ്മർ എഡിറ്റ് 23 ആഭരണങ്ങൾക്കായി തനിഷ്ക് സ്റ്റോറിൽ സുവർണ നിലവാരത്തിലുള്ള സുരക്ഷാ പ്രോട്ടോകോളുകളുടെ ആത്മവിശ്വാസവുമായി ഷോപ്പ് ചെയ്യുകയോ www.tanishq.co.in/diamond-desire വഴി ഓൺലൈൻ ഷോപിങ് നടത്തുകയോ ചെയ്യാം.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.