- Trending Now:
സാമ്പത്തിക മാന്ദ്യം വരുന്നതിനാല്‍ വലിയ തുകയുടെ വാങ്ങലുകള്‍ നടത്തരുതെന്ന് ശതകോടീശ്വരനായ ജെഫ് ബസോസ്.ടിവി, ഫ്രിഡ്ജ്, കാര്‍ തുടങ്ങിയ വില കൂടിയ സാധനങ്ങളൊന്നും അവധിക്കാലത്ത് വാങ്ങരുതെന്നും ഓണ്‍ലൈന്‍ വ്യാപാര ഭീമനായ ആമസോണിന്റെ സ്ഥാപകന്‍ ബെസോസ് പറഞ്ഞു. വരുന്ന മാസങ്ങളില്‍ പണം ചെലവഴിക്കുന്നത് കുറയ്ക്കുകയും പണം സുരക്ഷിതമായി സൂക്ഷിക്കുകയും വേണം.കാര്‍ ഫ്രിഡ്ജ് തുടങ്ങിയവ വാങ്ങുന്നതില്‍ നിന്ന് അമേരിക്കന്‍ കുടുംബങ്ങള്‍ വിട്ടുനില്‍ക്കണം. കൂടുതല്‍ അപകടകരമായ സാഹചര്യങ്ങള്‍ നേരിടേണ്ടി വരും. ഇപ്പോഴത്തെ സാമ്പത്തികാവസ്ഥ ശരിയായ നിലയിലല്ല. കാര്യങ്ങള്‍ മന്ദഗതിയിലാണ്.പല മേഖലകളില്‍ നിന്നും ജീവനക്കാരെ പിരിച്ചുവിട്ടുകൊണ്ടിരിക്കുകയാണെന്ന് ബെസോസ് പറഞ്ഞു.
തന്റെ 124 ബില്യണ്‍ ഡോളര്‍ ആസ്തിയില്‍ നിന്ന് ഭൂരിഭാഗവും സന്നദ്ധ സേവനങ്ങള്‍ക്കായി ചെലവഴിക്കുമെന്നും ബെസോസ് പറഞ്ഞു. ആമസോണ്‍ അടക്കമുള്ള വന്‍കിട കമ്പനികളില്‍ നിന്ന് ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിടുന്നതിനിടെയാണ് ജെഫ് ബെസോസിന്റെ പ്രസ്താവന.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.