- Trending Now:
നവംബർ 26 ദേശീയ ക്ഷീരദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി 2024 നവംബർ 22,23,24 തീയതികളിൽ കേരളവെറ്ററിനറി ആൻ്റ് ആനിമൽ സയൻസ് സർവ്വകലാശാലയുടെ കീഴിൽ പ്രവർത്തിക്കുന്ന കോളേജ് ഓഫ് ഡെയറി സയൻസ് ആന്റ് ടെക്നോളജി, കോലാഹലമേട്, ഇടുക്കിയിൽ 'ജീവനീയം 24-ഡെയറി എക്സ്പോ'' നടത്തപ്പെടുന്നു. പരിപാടിയുടെ ഉദ്ഘാടനം പീരുമേട് എം.എൽ.എ. വാഴൂർ സോമൻ നിർവ്വഹിക്കും. മുഖ്യ അതിഥിയായി ഇടുക്കി ജില്ലാ കളക്ടർ, വി.വിഘ്നേശ്വരി ഐ.എ.എസ്. പങ്കെടുക്കും. പാലിൽ നിന്നുള്ള വിവിധതരം മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ പ്രദർശനവും വിപണനവും, ക്ഷീരമേഘലയിലെ നൂതന സാങ്കേതിക വിദ്യകളെ പരിചയപ്പെടുത്തൽ, ബിസിനസ് അവസരങ്ങൾ, പൊതുജനങ്ങൾക്ക് അവബോധമുണ്ടാക്കുന്ന പ്രദർശനങ്ങൾ, വിവിധ സ്റ്റാളുകൾ എന്നിവ ഇതിനോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ട്. കൂടാതെ സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്കായി വിവിധ മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.