- Trending Now:
ഒരു മനുഷ്യന്റെ ഏറ്റവും മോശമായ വികാരമാണ് അസൂയ. ഈ സ്വഭാവം അവനവന്റെ നാശത്തിന് ഇടയാക്കും. മറ്റുള്ളവർ അസൂയഉള്ളവരെ വെറുക്കുന്നതിനു കാരണമാകാം. ചില ആളുകൾക്ക് ഉണ്ടാകുന്ന വികാരമാണ് അസൂയ. മറ്റുള്ളവരുടെ വിജയവും നല്ല ജീവിതവും കാണുമ്പോൾ ഉണ്ടാകുന്ന സന്തോഷ മില്ലായിമയാണ് അസൂയ. ഇത് എല്ലാവരുടെയും നിത്യജീവിതത്തിൽ വിഷമങ്ങൾ ഉണ്ടാക്കുന്നു. നമുക്ക് ആരുടെ നേരെയാണോ അസൂയയുണ്ടാകുന്നത് അവരെക്കാൾ കഷ്ടനഷ്ടങ്ങൾ ഉണ്ടാകുന്നത് അസൂയ തോന്നിയ ആളിനാണ്. അസൂയ ഒരു പകർച്ചവ്യാധിക് തുല്യമാണ്. അസൂയയ്ക്കും കഷണ്ടിക്കും മരുന്നില്ലന്ന് പറയാറുണ്ട്. എന്നാൽ കഷണ്ടിക്ക് മരുന്നു കണ്ടുപിടിച്ചെങ്കിലും അസൂയയ്ക്ക് മരുന്നു കണ്ടുപിടിക്കാൻ സാധ്യമല്ല. അസൂയ കാരണം ചില ആൾക്കാർ മറ്റുള്ളവരെ ദ്രോഹിക്കാൻ വേണ്ടി ഇറങ്ങും. ഉദാഹരണമായി വേറൊരാൾ വിജയിക്കുമ്പോൾ ഉണ്ടാകുന്ന അസൂയ കൊണ്ട് ആ വിജയത്തെ പരാജയമാക്കാൻ അവർ ശ്രമിക്കും. അങ്ങനെ ദ്രോഹ വിചാരം ഉണ്ടാകുന്ന സമയത്ത് അവരുടെ ലക്ഷ്യം, സമയം, ധനം എല്ലാം തന്നെ മറന്നു കൊണ്ട് മറ്റുള്ളയാളിനെ ഫോക്കസ് ചെയ്യുകാണ് പതിവ്. ഇത് അവരുടെ ജീവിതത്തിലെ ഏറ്റവും വലിയ പരാജയത്തിന് കാരണമാകും. അസൂയ മാറാൻ എന്തൊക്കെ ചെയ്യാം എന്നതിനെക്കുറിച്ചാണ് ഇന്ന് നോക്കുന്നത്.
ഇക്കി ഗായ് എന്ന പുസ്തകത്തിൽ പറയുന്നുണ്ട് വിജയിച്ച ചില ആൾക്കാരെ കാണുമ്പോൾ ജപ്പാനിലെ ചില ആൾക്കാർ അവരെ അനുഗ്രഹിക്കാറുണ്ട്. അവരുടെ വിശ്വാസം അനുസമനുസരിച് അങ്ങനെ അവരെ അനുഗ്രഹിക്കുമ്പോൾ അവരുടെ കഴിവ് കിട്ടുമെന്നാണ്. മറ്റുള്ളവരുടെ വിജയത്തിൽ സന്തോഷിക്കുകയും അവരെ അനുഗ്രഹിക്കുകയും ചെയ്യുമ്പോൾ സന്തോഷമുണ്ടാക്കുകയും അസൂയ നഷ്ടപ്പെടുകയും ചെയ്യും.
ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.