- Trending Now:
കുവൈറ്റ് സ്വകാര്യ ബജറ്റ് കാരിയറായ ജസീറ എയര്‍വേയ്സ്, ലോകത്തെ അതിവേഗം വളരുന്ന വ്യോമയാന വിപണികളിലൊന്നില്‍ തങ്ങളുടെ കാല്‍പ്പാടുകള്‍ വിപുലീകരിക്കാനുള്ള പദ്ധതികളുടെ ഭാഗമായി അടുത്ത മാസം മുതല്‍ ന്യൂഡല്‍ഹിയിലേക്ക് സര്‍വീസ് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചു.ഇന്ന് ജസീറയുടെ ആദ്യ വിമാനം കുവൈറ്റില്‍ നിന്നും നേരിട്ട് തിരുവനന്തപുരത്തേയ്ക്ക് പുറപ്പെട്ടു. തിരുവനന്തപുരം നോണ്‍ റെസിഡന്‍സ് അസോസിയേഷന്‍ ഓഫ് കുവൈറ്റ് (ട്രാക്ക്) നിരന്തരമായുള്ള ഇടപെടലും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ രോഹിത് രാമചന്ദ്രന്റെയും ശ്രമഫലമായി യാത്രക്കാരുമായണ് പറന്ന് ഉയര്‍ന്നത്.
ജസീറ എയര്‍വേയ്‌സിന്റെ മാനേജ്‌മെന്റ് ക്ഷണ പ്രകാരം ട്രാക്കിന്റെ കേന്ദ്ര കമ്മിറ്റി ഭാരവാഹികളായ പി.ജി.ബിനു(ചെയര്‍മാന്‍), എം. എ. നിസ്സാം(പ്രസിഡന്റ്), കെ.ആര്‍. ബൈജു(ജനറല്‍ സെക്രട്ടറി), ശ്രീരാഗം സുരേഷ്(വൈസ് പ്രസിഡന്റ്), മോഹന കുമാര്‍(ട്രഷറര്‍), ആര്‍. രാധാകൃഷ്ണന്‍(സെക്രട്ടറി), ജയകൃഷ്ണ കുറുപ്പ് (ഉപദേശക സമിതി അംഗം), കെ.പി.സുരേഷ് (ഉപദേശക സമിതി അംഗം), ഹരിപ്രലസാദ്(എക്‌സിക്യൂട്ടീവ് അംഗം) എന്നിവര്‍ ചേര്‍ന്ന് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം ടെര്‍മിനല്‍ 5 ല്‍ വച്ച് കേബിന്‍ ക്രൂ അടക്കം ഉള്ളവര്‍ക്ക് ഗംഭീര സ്വീകരണം നല്‍കി. ജസീറ എയര്‍വേയ്‌സ് റീജണല്‍ മാനേജര്‍ സച്ചിന്‍ നെഹേക്ക് ട്രാക്കിന്റെ സ്‌നേഹോപഹാരം പ്രസിഡന്റ് എം.എ.നിസ്സാം കൈമാറി. സച്ചിന്‍ നെഹേ മറുപടി പ്രസംഗം നടത്തി.കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിച്ച ജസീറ എയര്‍വേയ്സ് നിലവില്‍ ഗള്‍ഫില്‍ നിന്ന് ഹൈദരാബാദ്, മുംബൈ, കൊച്ചി, അഹമ്മദാബാദ് എന്നിവിടങ്ങളിലേക്ക് പറക്കുന്നു. കുവൈറ്റ്-ന്യൂഡല്‍ഹി റൂട്ടില്‍ ഡിസംബര്‍ 15 മുതല്‍ സര്‍വീസുകള്‍ ആരംഭിക്കുമെന്ന് കുവൈറ്റ് ആസ്ഥാനമായുള്ള കാരിയര്‍ പ്രസ്താവനയില്‍ അറിയിച്ചു.ന്യൂഡല്‍ഹിയിലേക്കുള്ള സര്‍വീസുകളും നെറ്റ്വര്‍ക്ക് വിപുലീകരണവും ഇന്ത്യയിലേക്കും തിരിച്ചുമുള്ള യാത്രക്കാര്‍ക്ക് കൂടുതല്‍ തിരഞ്ഞെടുപ്പുകള്‍ കൊണ്ടുവരുമെന്ന് ജസീറ എയര്‍വേയ്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ രോഹിത് രാമചന്ദ്രന്‍ പറഞ്ഞു. എയര്‍ലൈനിന്റെ നെറ്റ്വര്‍ക്കിനുള്ളില്‍ സേവനം നല്‍കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.