- Trending Now:
യെല്ലോ ടൂത്ത് ആണ് സിനിമയുടെ പബ്ലിസിറ്റി ഡിസൈൻസ്
ജാനേമൻ എന്ന സിനിമക്ക് ശേഷം ചിയേഴ്സ് എന്റർടൈൻമെന്റ്സ് അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് ജയ ജയ ജയ ജയ ഹേ', ചിയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ലക്ഷ്മി വാര്യർ, ഗണേഷ് മേനോൻ എന്നിവരും സൂപ്പർ ഡ്യൂപ്പർ ഫിലിംസിന്റെ ബാനറിൽ അമൽ പോൾസനും ചേർന്നു നിർമ്മിച്ച ചിത്രം കഴിഞ്ഞ മാസം 28 ന് തീയേറ്ററുകളിൽ എത്തിയിരുന്നു. പ്രേക്ഷകർ ഇരു കൈയും നീട്ടി സ്വീകരിച്ച ചിത്രം സമീപകാല മലയാള സിനിമയിലെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായി മാറുകയാണ്.വിപിൻ ദാസ് ഒരുക്കിയ ജയ ജയ ജയ ജയ ഹേയിൽ പ്രധാന വേഷത്തിൽ എത്തുന്നത് ബേസിൽ ജോസഫും ദർശന രാജേന്ദ്രനുമാണ്. സംവിധായകൻ വിപിൻ ദാസും നൗഷാദ് മുഹമ്മദ് ഫാമിയും ചേർന്നാണ് തിരക്കഥ ഒരുക്കിയത് . സാമൂഹിക യഥാർഥ്യങ്ങളെ നർമ്മത്തിന്റെ മെമ്പൊടിയോടെ അവതരിപ്പിക്കുന്ന സിനിമയിൽ ഒരു വലിയ താരനിര അണിനിരക്കുന്നുണ്ട്.റീലീസ് ചെയ്തു പതിമൂന്നാം ദിനമായ ഇന്നലെയും സ്റ്റെഡി കളക്ഷൻ നേടാൻ ചിത്രത്തിന് കഴിഞ്ഞിട്ടുണ്ട്. ജയ ജയ ജയ ജയ ഹേ യുടെ കളക്ഷൻ റിപ്പോർട്ട് ഇപ്പോൾ പുറത്ത് വന്നിട്ടുണ്ട്. 25 കോടി രൂപയാണ് ചിത്രത്തിന്റെ കളക്ഷൻ. കേരളത്തിലും ജി സി സി യിലും നിന്നും മാത്രമായി ആണ് ഈ കളക്ഷൻ. റസ്റ്റ് ഓഫ് ഇന്ത്യയിലും നോൺ ജി സി സി രാജ്യങ്ങളിലും ചിത്രം ഇന്ന് റീലീസിന് എത്തും.
എട്ട് ദിവസം കൊണ്ട് 100 കോടി ക്ലബ്ബില് കയറി ലൂസിഫറിന്റെ തെലുങ്ക് റീമേക്ക് ഗോഡ്ഫാദര്... Read More
ആനന്ദ് മൻമഥൻ, അസീസ്,സുധീർ എന്നിവരാണ് മറ്റുള്ള പ്രധാന വേഷങ്ങളിൽ.ഐക്കൺ സിനിമാസ് " ജയ ജയ 6 ജയ ജയ ഹേ " യുടെ വിതരണക്കാർ.ബബ്ലു അജുവാണ് ഡയറക്ടർ ഓഫ് ഫോട്ടോഗ്രാഫി (DOP),ജോൺ കുട്ടിയാണ് എഡിറ്റിങ് വിഭാഗം കൈകാര്യം ചെയ്യുന്നത്.അങ്കിത് മേനോൻ സംഗീത സംവിധാനം നിർവഹിക്കുന്നു.ഗാന രചന - വിനായക് ശശികുമാർ,ശബരീഷ് വർമ്മ.ഫെലിക്സ് ഫുകുയോഷി റുവേ ആണ് സംഘട്ടന രംഗങ്ങൾ ഒരുക്കുന്നത്.കല - ബാബു പിള്ള,ചമയം - സുധി സുരേന്ദ്രൻ,വസ്ത്രലങ്കാരം - അശ്വതി ജയകുമാർ,നിർമ്മാണ നിർവഹണം - പ്രശാന്ത് നാരായണൻ,മുഖ്യ സഹ സംവിധാനം - അനീവ് സുരേന്ദ്രൻ,ധനകാര്യം - അഗ്നിവേഷ്, പ്രൊഡക്ഷൻ കോർഡിനേറ്റർ - ഐബിൻ തോമസ്,നിശ്ചല ചായാഗ്രഹണം -ശ്രീക്കുട്ടൻ, വാർത്താ പ്രചരണം - വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.യെല്ലോ ടൂത്ത് ആണ് പബ്ലിസിറ്റി ഡിസൈൻസ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.