Sections

ജാവ യെസ്ഡി പുതിയ പ്രീമിയം ജാവ 42, യെസ്ഡി റോഡ്സ്റ്റർ അവതരിപ്പിച്ചു

Friday, Sep 29, 2023
Reported By Admin
JAWA

കൊച്ചി: ജാവ യെസ്ഡി മോട്ടോർസൈക്കിൾസ്, ഡൈർമാരുടെ ഇഷ്ട മോട്ടോർസൈക്കിളുകളായ ജാവ 42, യെസ്ഡി റോഡ്സ്റ്റർ എന്നിവയിൽ പ്രീമിയം പതിപ്പുകൾ അവതരിപ്പിച്ചു. ഗുണനിലവാരത്തിലും സവിശേഷതകളിലും പുതിയ മാനദണ്ഡങ്ങൾ സ്ഥാപിക്കുന്നവയാണ് പുതുതായി പുറത്തിറക്കിയ ജാവ 42 ഡ്യുവൽ ടോൺ, യെസ്ഡി റോഡ്സ്റ്റർ വേരിയന്റുകൾ.

പുനർരൂപകൽപ്പന ചെയ്ത ജാവ 42 ആണ് പുതിയ ജാവ 42 ഡ്യുവൽ ടോൺ. ക്ലിയർ ലെൻസ് ഇൻഡിക്കേറ്റേർസ്, ഷോർട്ട്ഹാങ് ഫെൻഡേർസ്, പുതിയ ഡിംപിൾഡ് ഫ്യുവൽ ടാങ്ക് എന്നിവ ഉൾപ്പെടുന്ന പുതിയ മോഡലിൽ പ്രീമിയം ഡയമണ്ട് കട്ട് അലോയ് വീലുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. സീറ്റും പുനർരൂപകൽപ്പന ചെയ്തിട്ടുണ്ട്. റേവൻ ടെക്സ്ചർ ഫിനിഷ്, പുനർരൂപകൽപ്പന ചെയ്ത ബാഷ്പ്ലേറ്റ്, പുതിയ ഹാൻഡിൽ ബാർ മൗണ്ടഡ് മിററുകൾ, പുതിയ ഹാൻഡിൽ ബാർ ഗ്രിപ്പുകൾ എന്നിവയും ഈ പുതിയ വേരിയന്റിൽ ഉൾപ്പെടുന്നു. ജാവ 42ലെ 294.7 സിസി ലിക്വിഡ് കൂൾഡ് സിംഗിൾ സിലിണ്ടർ എഞ്ചിൻ തന്നെയാണ് പ്രീമിയം മോഡലിനും. സുഗമമായ റൈഡിന് 6-സ്പീഡ് ഗിയർബോക്സിനൊപ്പം, സുരക്ഷയ്ക്കായി ഡ്യുവൽ-ചാനൽ എബിഎസും പുതിയ ജാവ 42 ഡ്യുവൽ ടോണിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

പുതിയ ജാവ 42 പോലെ, യെസ്ഡി റോഡ്സ്റ്ററിലും പുതിയ ഡിസൈൻ അപ്ഡേറ്റുകളുണ്ട്. നീ റിസെസ്, പ്രീമിയം ഡയമണ്ട്കട്ട് അലോയ് വീലുകൾ, റേവൻ ടെക്സ്ചർ ഫിനിഷ് എന്നിവയ്ക്കൊപ്പം ഉപഭോക്തൃ പ്രതികരണം അടിസ്ഥാനമാക്കി മെച്ചപ്പെടുത്തിയ പുതിയ ഹാൻഡിൽബാർ ഗ്രിപ്പുകൾ, ഹാൻഡിൽബാർ മൗണ്ടഡ് മിററുകൾ എന്നവയും പുതിയ യെസ്ഡി റോഡ്സ്റ്ററിലുണ്ട്. ഡ്യുവൽചാനൽ എബിഎസ്, നീളമുള്ള 1440 എംഎം വീൽബേസ് എന്നിവയും പ്രത്യേകതകളാണ്. 334 സിസി ലിക്വിഡ് കൂൾഡ് സിംഗിൾ സിലിണ്ടർ എഞ്ചിനാണ് യെസ്ഡി റോഡ്സ്റ്റർ വേരിയന്റിന് കരുത്തേകുന്നത്. മൂന്ന് ഡ്യുവൽ ടോൺ തീമുകൾ ഉൾപ്പെടെ റഷ് അവർ റെഡ്, ഫോറസ്റ്റ് ഗ്രീൻ, ലൂണാർ വൈറ്റ്, ഷാഡോ ഗ്രേ എന്നിങ്ങനെ നാല് പുതിയ നിറങ്ങളിൽ പുതിയ മോഡൽ ലഭ്യമാണ്.

1,98,142 രൂപയിലാണ് പുതിയ ജാവ 42 ഡ്യുവൽ ടോണിന്റെ വില ആരംഭിക്കുന്നത്. 2,08,829 രൂപയാണ് പുതിയ യെസ്ഡി റോഡ്സ്റ്ററിന്റെ പ്രാരംഭ വില. നിലവിലുള്ള ജാവ 42, യെസ്ഡി റോഡ്സ്റ്റർ മോഡലുകൾക്കൊപ്പം പ്രീമിയം പതിപ്പുകളും ഡീലർഷിപ്പുകളിൽ ലഭ്യമാവും. ജാവ 42ന് 1,89,142 രൂപയും, യെസ്ഡി റോഡ്സ്റ്ററിന് 2,06,142 രൂപയുമാണ് ഡൽഹി എക്സ്ഷോറൂം വില.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.