Sections

ഇന്ത്യയിൽ ഓൺലൈൻ മോട്ടോർസൈക്കിൾ വിൽപന ത്വരിതപ്പെടുത്താൻ ജാവ യെസ്ഡി മോട്ടോർസൈക്കിൾസ് ഫ്‌ളിപ്പ് കാർട്ടുമായി കൈകോർക്കുന്നു

Friday, Oct 04, 2024
Reported By Admin
Jawa Yezdi motorcycles now available on Flipkart with premium offers and easy buying options.

തിരുവനന്തപുരം: ഇന്ത്യയിലെ പ്രീമിയം മോട്ടോർസൈക്കിൾ വിപണിയിൽ സുപ്രധാന ചുവടുവെപ്പുമായി, ജാവ യെസ്ഡി മോട്ടോർസൈക്കിൾ സ് ഫ്ളിപ്പ്കാർട്ട് സഹകരണം പ്രഖ്യാപിച്ചു. ഈ പങ്കാളിത്തത്തിലൂടെ ഫ്ളിപ് കാർട്ടിന്റെ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമിൽ ഉത്പന്നങ്ങൾ വാഗ്ദാനം ചെയ്യുന്ന ആദ്യത്തെ പ്രീമിയം സിസി സെഗ്മെന്റ് മോട്ടോർസൈക്കിൾ നിർമാതാക്കളായി ജാവ യെസ്ഡി മാറി. രാജ്യത്തുടനീളം ഉപഭോക്താക്കൾക്ക് ഉയർന്ന നില വാരമുള്ള മോട്ടോർസൈക്കിളുകളുടെ ആക്സസും, വാങ്ങലും ഉയർത്തുന്നതിനും ഈ സഹകരണം ലക്ഷ്യമിടുന്നു.

ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനും അതിന്റെ പ്രീമിയം മോട്ടോർ സൈക്കിൾ ശ്രേണിയുടെ ആക്സസ് വർധിപ്പിക്കുന്നതിനുമായി രൂപകൽപന ചെയ്തിരിക്കുന്ന ജാവ യെസ്ഡി മോട്ടോർസൈക്കിൾസിന്റെ ഡിജിറ്റൽ സ്ട്രാറ്റജിയുടെ പ്രധാന ഭാഗമാണ് ഈ സഹകരണം. 500 ദശലക്ഷത്തിലധികം ഉപയോക്താക്കളുള്ള ഫ്ളിപ്പ്കാർട്ടിന്റെ പ്ലാറ്റ്ഫോം ഉപയോഗിക്കുന്നതിലൂടെ, ജാവ യെസ്ഡി മോട്ടോർസൈക്കിളുകൾ വിശാലമായ ഉപഭോത്യ ശൃംഖലയിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നി ന്നുള്ള മോട്ടോർസൈക്കിൾ പ്രേമികൾക്ക് അവരുടെ പെർഫോമൻസ്-ക്ലാസി ക് ബൈക്കുകളുടെ ശ്രേണി എക്സ്പ്ലോർ ചെയ്യാനും, താരതമ്യം ചെയ്യാനും, തിരഞ്ഞെടുക്കാനും ഈ പങ്കാളിത്തം സഹായിക്കും.

പ്രീമിയം മോട്ടോർസൈക്കിൾ സെഗ്മെൻറിൽ ഒരു സുപ്രധാന നാഴികക്കല്ല് അടയാളപ്പെടുത്തുന്നതാണ് ഫ്ളിപ്പ്കാർട്ടുമായുള്ള തങ്ങളുടെ സഹകരണമെന്ന് പങ്കാളിത്തത്തെക്കുറിച്ച് സംസാരിക്കവേ ക്ലാസിക് ലെജൻഡ്സ് സിഇഒ ആശിഷ് സിങ് ജോഷി അഭിപ്രായപ്പെട്ടു. ജാവ, യെസ്ഡി മോട്ടോർസൈക്കിളുകൾ ഫ്ളിപ്കാർട്ടിന്റെ പ്ലാറ്റ്ഫോമിലേക്ക് കൊണ്ടുവരുന്നതിലൂടെ, ഇന്ത്യയിലുടനീളമുള്ള മോട്ടോർസൈക്കിൾ പ്രേമികളുടെ കണ്ടെത്തൽ-വാങ്ങൽ അനുഭവം ത ങ്ങൾ വർധിപ്പിക്കുകയാണ്. വീട്ടിലിരുന്ന് തന്നെ തങ്ങളുടെ മുഴുവൻ ശ്രേണിയും എക്സ്പ്ലോർ ചെയ്യാനും തങ്ങളുടെ ബൈക്കുകളുടെ തനതായ പൈത്യകവും പ്രകടനവും മനസിലാക്കാനും ഈ പങ്കാളിത്തം ഉപഭോക്താക്കളെ അനുവദിക്കും. തങ്ങൾ മോട്ടോർസൈക്കിളുകൾ ഓൺലൈനിൽ വിൽക്കുക മാത്രമല്ല, ജാവ-യെസ്ഡി ജീവിതശൈലിയിലേക്കുള്ള ഒരു ഗേറ്റ്വേ കൂടിയാണ് തങ്ങൾ ഇതിലൂടെ വാഗ്ദാനം ചെയ്യുന്നത്. താൽപര്യത്തിൽ നിന്ന് ഉടമസ്ഥത യിലേക്കുള്ള യാത്രയെ കാര്യക്ഷമമാക്കുന്ന ഈ സഹകരണം, റൈഡർമാർക്ക് തങ്ങളുടെ ബ്രാൻഡുകളുമായി ബന്ധപ്പെടുന്നതിനെ കൂടുതൽ എളുപ്പമാക്കുക യും ചെയ്യും. തങ്ങളുടെ ഉപഭോക്താക്കൾ പ്രതീക്ഷിക്കുന്ന പ്രീമിയം ടച്ച് നിലനിർത്തിക്കൊണ്ട് ഷോറൂം അനുഭവം ഓൺലൈനിൽ കൊണ്ടുവരാനാണ് തങ്ങളുടെ ശ്രമമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രീമിയം ഉൽപ്പന്നങ്ങൾ ഓൺലൈനിൽ എങ്ങനെ കണ്ടെത്തുകയും വാങ്ങുകയും ചെയ്യുന്നു എന്നതിനെ വിപ്ലവകരമായി മാറ്റാനുള്ള ഫ്ളിപ്കാർട്ടിന്റെ അതുല്യമായ കഴിവിനെ എടുത്തുകാണിക്കുന്നതാണ് ജാവ യെസ്ഡി മോട്ടോർ സൈക്കിൾസുമായുള്ള ഈ പങ്കാളിത്തമെന്ന് ഫ്ളിപ്കാർട്ട് ഇലക്ട്രോണിക്സ് വൈസ് പ്രസിഡന്റ് ജഗ്ജീത് ഹരോഡ് അഭിപ്രായപ്പെട്ടു. ഈ സഹകരണത്തിന് നിരവധി പ്രധാന അഡ്വന്റേജുകൾ തങ്ങളുടെ പ്ലാറ്റ്ഫോം നൽകുന്നു. തങ്ങളുടെ എഐ നിയന്ത്രിത റെക്കമൻഡേഷൻ എഞ്ചിൻ ബൈക്ക് വാങ്ങാൻ താൽപര്യമുള്ളവരെ അവരുടെ മുൻഗണനകളും റൈഡിങ് ശൈലിയും അടിസ്ഥാനമാക്കി പൊരുത്തപ്പെടുത്താൻ സഹായിക്കുന്നുവെന്നതാണ് ഇതിൽ ആദ്യത്തേത്. തങ്ങളുടെ തടസമില്ലാത്ത ഇന്റർഫേസ്, വിവിധ മോഡലുകളെ ആഴത്തിൽ താരതമ്യം ചെയ്യാനും, ഉപയോക്താക്കളുടെ ആധികാരികമായ അവലോകനങ്ങൾ വായിക്കാനും, കാര്യജ്ഞാനമുള്ള തീരുമാനം എടുക്കാനും അനുവദിക്കുമെന്നതാണ് രണ്ടാമത്തേത്. കൂടാതെ, ജാവ യെസ്ഡി ഡീലർഷിപ്പുകളിലെ ഓൺലൈൻ ബുക്കിങുകളും ഓഫ്ലൈൻ ഡെലിവറികളും തമ്മിലുള്ള സുഗമമായ ഏകോപനം ഉറപ്പാക്കാൻ തങ്ങളുടെ വിപുലമായ ലോജിസ്റ്റിക് നെറ്റ്വർക്കും തങ്ങൾ പ്ര യോജനപ്പെടുത്തുന്നു. തങ്ങളുടെ പ്രീമിയം ഓഫറുകൾ വിപുലീകരിക്കുക മാ ത്രമല്ല, ഫ്ളിപ്പ്കാർട്ടിന്റെ സാങ്കേതിക വിദ്യയും റീച്ചും ഹൈ-എൻഡ് മോട്ടോർ സൈക്കിളുകൾ പോലെയുള്ള പ്രത്യേക വിഭാഗങ്ങൾക്ക് എങ്ങനെ പുതിയ വ ഴികൾ തുറക്കാൻ കഴിയുമെന്നും ഈ സഹകരണം തെളിയിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എങ്ങനെയാണ് ഈ സഹകരണം ഉപഭോക്താവിന് സഹായകരമാക്കുന്നത്?

മോട്ടോർസൈക്കിൾ പ്രേമികൾക്ക് നിരവധി ആനുകൂല്യങ്ങളാണ് ജാവ യെഡ് ജിയും ഫ്ളിപ്പ്കാർട്ടും തമ്മിലുള്ള ഈ സഹകരണം വാഗ്ദാനം ചെയ്യുന്നത്. പ്രീമിയം മോട്ടോർസൈക്കിളുകൾ അവർക്ക് എങ്ങനെ ആക്സസ് ചെയ്യാമെന്നതിനെയും വാങ്ങാമെന്നതിനെയും ഇത് മാറ്റിക്കുറിക്കുന്നു.

  1. മെച്ചപ്പെട്ട സാമീപ്യം: ഉപഭോക്താക്കൾക്ക് ഇപ്പോൾ വീട്ടിൽ നിന്ന് തന്നെ ജാവ, യെസ്ഡി മോട്ടോർസൈക്കിളുകളുടെ മുഴുവൻ ശ്രേണിയും എക്സ്പ്ലോർ ചെയ്യാനാകും, ഇത് ഇന്ത്യയിലുടനീളമുള്ള താൽപര്യക്കാർക്ക് ഈ ബൈക്കുകളെ കൂടുതൽ ആക്സസ് ചെയ്യാൻ സഹായിക്കും.
  2. കാര്യജ്ഞാനമുള്ള തീരുമാനം: ഈ പ്ലാറ്റ്ഫോം ഉപഭോക്താക്കളെ മോഡലുകൾ എളുപ്പത്തിൽ താരതമ്യം ചെയ്യാനും നേരായ അവലോകനങ്ങൾ വായിക്കാനും അനുവദിക്കുന്നു, അവരുടെ ആവശ്യങ്ങൾക്കനുസരിച്ചുള്ള മികച്ച ബൈക്ക് തിരഞ്ഞെടുക്കുന്നതിനുള്ള സമഗ്രമായ വിവരങ്ങളും ഇതുവഴി ലഭിക്കുന്നു.
  3. ഫിനാൻഷ്യൽ ഓപ്ഷൻ: പ്രീമിയം മോട്ടോർസൈക്കിളുകൾ കൂടുതൽ താങ്ങാനാവുന്നവിധത്തിൽ അധിക ചെലവില്ലാത്ത ഇഎംഐ. ആദ്യം വാങ്ങൽ- പിന്നീട് പണമടയ്ക്കൽ (ബിഎൻപിഎൽ) സ്കീം, ഡൗൺ പേയ്മെന്റ് ഇല്ലാത്ത ഇഎംഐ പ്ലാൻ എന്നിവയുൾപ്പെടെ ആകർഷകമായ സാമ്പത്തിക പരിഹാരങ്ങൾ ഈ പങ്കാളിത്തം വാഗ്ദാനം ചെയ്യുന്നു.
  4. ചെലവ് ലാഭിക്കൽ: ഈ പ്ലാറ്റ്ഫോമിലൂടെ തിരഞ്ഞെടുത്ത മോഡലുകൾക്ക് ഉപഭോക്താക്കൾക്ക് 22,500 രൂപയുടെ ആനുകൂല്യങ്ങളാണ് ലഭിക്കുക. വാങ്ങുന്നവർക്ക് കൂടുതൽ മൂല്യം വാഗ്ദാനം ചെയ്യുന്ന വിധത്തിൽ, ഫ്ളിപ്പ്കാർട്ട് ആ ക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് നടത്തുന്ന ഇടപാടുകൾക്ക് അധിക ക്യാഷ്ബാക്ക് ഉൾപ്പെടെയാണിത്.
  5. സുസംഘടിതമായ വാങ്ങൽ പ്രക്രിയ: ഓൺലൈൻ സൗകര്യത്തോടൊപ്പം ആവശ്യമായ ഓഫ്ലൈൻ ഘട്ടങ്ങളും സംയോജിപ്പിച്ചായിരിക്കും ഈ പ്ലാറ്റ്ഫോമിലൂടെയുള്ള വാങ്ങൽ പ്രക്രിയ. ഓൺലൈനായി ഒരു മോട്ടോർസൈക്കിൾ ബുക്ക് ചെയ്തതിന് ശേഷം, ആർടിഒ രജിസ്ട്രേഷൻ, ഇൻഷുറൻസ്, ടാക്സ് തുടങ്ങിയ അവശ്യ നടപടികൾ പൂർത്തിയാക്കാൻ ഉപഭോക്താക്കൾ അവരുടെ നിർദിഷ്ട ഡീലർഷിപ്പ് സന്ദർശിക്കണം. സെലക്ഷനിൽ നിന്ന് ഉടമസ്ഥാവകാശത്തിലേക്ക് സുഗമമായ പരിവർത്തനം ഇതുവഴി ഉറപ്പാക്കുന്നു.

ഈ സമീപനം വാങ്ങൽ പ്രക്രിയ ലളിതമാക്കുകയും കൂടുതൽ പേരിലേക്ക് പ്രീമിയം മോട്ടോർസൈക്കിളിങിനെ കുറിച്ച് പരിചയപ്പെടുത്തുകയും ചെയ്യും, കൂടുതൽ താൽപര്യക്കാരെ ജാവ അല്ലെങ്കിൽ യെസ്ഡി മോട്ടേൽസൈക്കിൾ സ്വന്തമാക്കാനും ഈ സൗകര്യം അനുവദിക്കുന്നു.

ഫ്ളിപ്കാർട്ടിന്റെ വളരുന്ന ബൈക്ക് വിഭാഗത്തിൽ നേരത്തേ മുൻതൂക്കം നേടാനുള്ള തന്ത്രപരമായ നീക്കമാണ് ജാവ യെസ്ഡി മോട്ടോർസൈക്കിളുകളെ സംബന്ധിച്ചിടത്തോളം ഈ സഹകരണം. ഈ പങ്കാളിത്തം ബിഗ് ബില്യൺ ഡേ പോലുള്ള ഫ്ളിപ്പ്കാർട്ടിന്റെ പ്രധാന സെയിൽ ഇവന്റുകളിൽ ജാവ യെസ്ഡിയുടെ വിസിബിലിറ്റി വർധിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതോടൊപ്പം ഡിമാൻഡ് വർധിപ്പിക്കാനും, വൈവിധ്യമാർന്ന ഉപയോയോക്തൃ അടിത്തറയിലുടനീളം ബ്രാൻഡിനെകുറിച്ചുള്ള അവബോധം വിപുലീകരിക്കാനും ഈ പങ്കാളിത്തം സഹായകരമാവുമെന്നാണ്പ്രതീക്ഷ.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.