Sections

നാല് വയസു വരെയുള്ള കുഞ്ഞുങ്ങള്‍ക്ക് ജോലി നല്‍കി ജപ്പാന്‍

Friday, Sep 02, 2022
Reported By MANU KILIMANOOR

ഇവരാണ് ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ തൊഴിലാളികള്‍

 

കൊച്ചു കുഞ്ഞുങ്ങളുടെ ആ ചെറു പുഞ്ചിരിക്ക് മുന്നില്‍ ചിലപ്പോളൊക്കെ അതിഭീകരന്മാര്‍ പോലും അലിഞ്ഞ് പോകാറുണ്ട്. ഓമനത്തമുള്ള കുഞ്ഞുങ്ങള്‍ക്ക് ജോലി നല്‍കാന്‍ തീരുമാനിച്ചിരിക്കുകയാണ് ജപ്പാന്‍കാര്‍. കേള്‍ക്കുമ്പോള്‍ കൗതുകം തോന്നുമെങ്കിലും സംഗതി സത്യമാണ്.സതേണ്‍ ജപ്പാനിലെ ഒരു നഴ്‌സിംഗ് ഹോമിലാണ് നാലുവയസുവരെയുള്ള കുട്ടികള്‍ക്കായി ജോലി നല്‍കുന്നത്. ജോലിയ്ക്ക് കൃത്യമായ ശമ്പളവും നല്‍കും. പക്ഷെ ശമ്പളം പണമല്ല, കുഞ്ഞുങ്ങള്‍ക്ക് നാപ്കിനും പാല്‍പ്പൊടിയുമാണ് ശമ്പളമായി നല്‍കുന്നത്. മറ്റുള്ളവരെ സന്തോഷിപ്പിക്കുക എന്നതാണ് ഈ ജോലിയുടെ പ്രധാന ലക്ഷ്യം. നഴ്‌സിംഗ് ഹോമിലെ പ്രായമായ അന്തേവാസികളെ ചിരിപ്പിക്കുകയും സന്തോഷിപ്പിക്കുകയുമാണ് കുട്ടികള്‍ ചെയ്യേണ്ടത്.

കുഞ്ഞുങ്ങളുടെ രക്ഷിതാക്കള്‍ കരാറില്‍ ഒപ്പിട്ടതിന് ശേഷം ഇവരെ ജോലിയ്ക്ക് എടുക്കുന്നത്. കുഞ്ഞുങ്ങള്‍ക്ക് ഇഷ്ടമുള്ളപ്പോള്‍ ജോലിയ്ക്ക് എത്തിയാല്‍ മതിയാകും. ആരും ജോലി ചെയ്യാന്‍ ഇവരെ നിര്‍ബന്ധിക്കില്ല. കൂടാതെ ഉറക്കം വരുമ്പോള്‍ ഇവര്‍ക്ക് ഉറങ്ങുകയും ചെയ്യാം.30ലധികം കുഞ്ഞുങ്ങളാണ് കരാറില്‍ ഒപ്പുവെച്ച് ജോലിയ്ക്ക് കയറിയത്. വിശക്കുമ്പോള്‍ ഭക്ഷണം കഴിക്കാനും ഉറങ്ങാനുമൊക്കെ ഇവര്‍ക്ക് അവസരമുണ്ട്.കുട്ടികള്‍ക്കൊപ്പം അമ്മമാര്‍ക്ക് നില്‍ക്കാമെന്നതാണ് മറ്റൊരു പ്രത്യേകത. കുട്ടികളുടെ സാന്നിധ്യം പ്രായമായവര്‍ക്ക് സന്തോഷം നല്‍കുന്നുണ്ടെന്നാണ് നഴ്‌സിംഗ് ഹോമിലെ അധികൃതര്‍ പറയുന്നത്. ഒരു പാര്‍ക്കില്‍ വരുന്നതുപോലെ വന്നു പോകാം എന്നാണ് നഴ്‌സിങ്ങ് ഹോം അധികൃതര്‍ പറയുന്നത്. വിരസത നിറഞ്ഞ വാര്‍ദ്ധക്യ ജീവിതം സന്തോഷകരമാക്കാന്‍ ഈ പുതിയ രീതി ഒരു പരിധി വരെ സഹായിച്ചേക്കും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.