- Trending Now:
സാധാരണക്കാരായ ഉപഭോക്താക്കള്‍ക്ക് കെഎസ്എഫ്ഇ നല്‍കുന്ന EMI അടിസ്ഥാനത്തില്‍ സ്വര്‍ണ്ണ വായ്പ തിരിച്ചടവ് നടത്താവുന്ന പദ്ധതിയാണ് ജനമിത്രം ഗോള്‍ഡ് ലോണ്‍.വായ്പയുടെ കാലാവധി ഒരു വര്‍ഷമാണ്.വായ്പയുടെ വാര്‍ഷിക പലിശ നിരക്ക് 4.90% ആണ്. ഒരു വര്‍ഷത്തേക്കുള്ള വായ്പാ തുകയും പലിശയും 12 തുല്യ പ്രതിമാസ തവണകളായി തിരിച്ചിരിക്കുന്നു, അത് വായ്പ വിതരണത്തിന്റെ അടുത്ത മാസം മുതല്‍ തിരിച്ചടയ്ക്കണം.വായ്പ തിരിച്ചടക്കേണ്ട തീയ്യതി വായ്പ വിതരണ തീയതിയായിരിക്കും.
ഒരു വ്യക്തിക്ക് പ്രതിദിനം വിതരണം ചെയ്യാവുന്ന പരമാവധി വായ്പ തുക ?10 ലക്ഷമായി പരിമിതപ്പെടുത്തിയിരിക്കുന്നു.
പിഴപ്പലിശ പ്രതിമാസത്തവണയുടെ 12% ആണ്.പ്രോസ്സസ്സിംഗ് ചാര്‍ജ്ജ് ഇല്ല.പണയം വെച്ച ഉരുപ്പിടികള്‍ ഭാഗികമായി തിരിച്ചെടുക്കാനുള്ള സംവിധാനം 6 തവണ അടച്ചതിനു ശേഷം ഒരു തവണ മാത്രം അനുവദിക്കുന്നതാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.