- Trending Now:
അവതാർ പുറത്തിറങ്ങി 13 വർഷത്തിന് ശേഷമാണ് ജെയിംസ് കാമറൂൺ ചിത്രത്തിന്റെ രണ്ടാം ഭാഗം റിലീസ് ചെയ്തിരിക്കുന്നത്
തിയേറ്ററുകളിൽ റിലീസ് ചെയ്ത് മണിക്കൂറുകൾക്കകം Avatar 2 ന്റെ വ്യാജ പതിപ്പ് ഓൺലൈനിൽ ചോർന്നതായി റിപ്പോർട്ട്. ടൊറന്റ് സൈറ്റുകളായ തമിഴ് റോക്കേഴ്സ്, മൂവി റൂൾസ് തുടങ്ങിയവയിലാണ് ചിത്രത്തിന്റെ വ്യാജ പതിപ്പ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ചിത്രം സ്മാർട്ട് ഫോണിലുൾപ്പെടെ സൗജന്യമായി ഡൗൺലോഡ് ചെയ്യാൻ സാധിക്കുമെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.ലോകമെമ്പാടുമുള്ള ആരാധകർ വർഷങ്ങളോളം കാത്തിരുന്ന ചിത്രമാണ് Avatar 2.
Avatar 2 The Way of Water അഡ്വാൻസ് ബുക്കിംഗ് ഇന്ത്യയിൽ 20 കോടി കവിഞ്ഞു... Read More
അവതാർ പുറത്തിറങ്ങി 13 വർഷത്തിന് ശേഷമാണ് ജെയിംസ് കാമറൂൺ ചിത്രത്തിന്റെ രണ്ടാം ഭാഗം റിലീസ് ചെയ്തിരിക്കുന്നത്. ഇന്ത്യയിൽ മാത്രം 3800 ലേറെ സ്ക്രീനുകളിൽ ചിത്രം പ്രദർശനത്തിന് എത്തിയിട്ടുണ്ട്. അഡ്വാൻസ് റിസർവേഷനിലൂടെ 30 കോടിയോളം രൂപയാണ് കളക്ഷൻ ലഭിച്ചത് എന്നാണ് റിപ്പോർട്ട്. അതേസമയം തിയേറ്റർ എക്സ്പീരിയൻ ആവശ്യമുളള ചിത്രം മൊബൈലിലോ ലാപ്ടോപ്പിലോ കാണാൻ ആരും ഇഷ്ടപ്പെടില്ല. അതിനാൽ ചിത്രത്തിന്റെ കളക്ഷനെ ഇത് ബാധിക്കില്ലെന്നാണ് വിലയിരുത്തൽ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.