- Trending Now:
സിനിമാ പ്രേമികൾ കാത്തിരിക്കുന്ന റിലീസാണ് അവതാർ 2വിന്റേത്.ഒരു ടിക്കറ്റിന് 1700 രൂപയ്ക്ക് വരെ അവതാർ വിൽക്കുന്നുണ്ട്. മുംബൈയിലെ ഹൈസ്ട്രീറ്റ് ഫീനിക്സ് മാളിലുള്ള ഐമാക്സ് സ്ക്രീനിൽ അവതാർ 2 കാണാൻ 850- 1700 രൂപ വരെ ചെലവാക്കേണ്ടി വരും. ബംഗളുരു ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിലൊക്കെ ഐമാക്സ് സ്ക്രീനിൽ ടിക്കറ്റ് നിരക്ക് 1000 കടക്കും. ലോകം ആകാംഷയോടെ കാത്തിരിക്കുന്ന അവതാർ ഡിസംബർ 16നാണ് തിയേറ്ററുകളിലെത്തുന്നത്
സിനിമാരംഗത്തും തകര്‍ക്കാനൊരുങ്ങി ക്യാപ്റ്റന്‍ കൂള്‍
... Read More
തിരുവനന്തപുരം ലുലു മാളിൽ തുറക്കാനിരിക്കുന്ന കേരളത്തിലെ ആദ്യ ഐമാക്സ് സ്ക്രീനിലെ ടിക്കറ്റ് നിരക്ക് ഇതുവരെ പുറത്തുവിട്ടിട്ടില്ല. മാളുകളിലെല്ലാം ഡിമാൻഡ് അനുസരിച്ച് ടിക്കറ്റ് നിരക്കിൽവ്യത്യാസം വരുത്താറുണ്ട്. അവതാർ ഉദ്ഘാടന ചിത്രം ആകുമോ എന്ന് വ്യക്തമില്ലെങ്കിലും ലുലുവിലെ ഐമാക്സ് തിയേറ്ററിലും ടിക്കറ്റ് നിരക്ക് 1000 കടക്കും. കഴിഞ്ഞ ആഴ്ച തന്നെ പ്രീ ബുക്കിംഗ് ആരംഭിച്ച സിനിമയുടെ ആദ്യ ദിനങ്ങളിലെ ടിക്കറ്റുകൾ ഭൂരിഭാഗവും ഇതിനോടകം തീർന്നിട്ടുണ്ട്.
ലുലുവിലെ പിവിആർ ലക്സിൽ ടിക്കറ്റ് വില 830-930 ആണ്,കൊച്ചിയിലും തിരുവനന്തപുരത്തുമുള്ള 4 ഡിഎക്സ് സ്ക്രീനുകളിലും മറ്റ് പ്രീമിയം സ്ക്രീനുകളിലും 500 രൂപയ്ക്ക് മുകളിലാണ് ടിക്കറ്റ് വില.
രാജ്യത്തെ സിനിമാക്കാര് സ്വയം നിയന്ത്രണത്തിന് തയ്യാറാകണം: കമ്മീഷന്... Read More
അവതാർ 2വിന്റെ മുടക്ക് മുതൽ തിരിച്ചു പിടിക്കണമെങ്കിൽ കുറഞ്ഞത് 2 ബില്യൺ ഡോളറിന്റെ ബോക്സ് ഓഫീസ് കളക്ഷൻ നേടണമെന്നാണ് ജയിംസ് കാമറൂൺ അടുത്തിടെ പറഞ്ഞത്. 250 മില്യൺ ഡോളറാണ് സിനിമയുടെ ബജറ്റ് എ്നാണ് റിപ്പോർട്ട് ഇത് ഏകദേശം 2000 കോടിയോളം വരും. 2009ൽ പുറത്തിറങ്ങിയ അവതാർ അന്ന് 2.78 ബില്യൺ ഡോളറിന്റെ റെക്കോർഡ് ബോക്സ് ഓഫീസ് കളക്ഷൻ നേടിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.