- Trending Now:
കൊച്ചി: മികച്ച ഫിനാൻസ് പ്രൊഫഷണലുകളാകാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കായി ധനകാര്യത്തിന്റെ എല്ലാ വശങ്ങളും ഉൾക്കൊള്ളുന്ന സമഗ്ര പാഠ്യപദ്ധതിയായ എസിസിഎ സംയോജിത ബി.കോം പ്രോഗ്രാമുമായി ജെയിൻ സെന്റർ ഫോർ ഗ്ലോബൽ സ്റ്റഡീസ് (ജെയിൽ സിജിഎസ്). ഈ പ്രോഗ്രാമിലൂടെ വിദ്യാർത്ഥികൾക്ക് ഒരേസമയം എസിസിഎ യോഗ്യതയും കൊമേഴ്സിൽ ബിരുദവും നേടാൻ സാധിക്കും.
ജെയിൻ സെന്റർ ഫോർ ഗ്ലോബൽ സ്റ്റഡീസിന്റെ മൂന്ന് വർഷത്തെ എസിസിഎ (ACCA) സംയോജിത ബി.കോം ഡിഗ്രി പ്രോഗ്രാം കോമേഴ്സ് വിഷയങ്ങളിൽ സമഗ്രമായ അറിവ് നേടുവാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നതിനൊപ്പം എസിസിഎയ്ക്ക് ഒമ്പത് പേപ്പറുകളുടെ ഇളവും നൽകുന്നു. ഇത് വിദ്യാർത്ഥികളുടെ സമയവും പണവും ലാഭിക്കാൻ സഹായിക്കും. കൂടാതെ, ലണ്ടനിലെ സ്ട്രാറ്റജിക് ബിസിനസ് ലീഡർ (എസ്ബിഎൽ) സെഷൻ വിദ്യാർത്ഥികൾക്ക് സൗജന്യമായി നേടാൻ കഴിയുമെന്നത് ഈ പ്രോഗ്രാമിന്റെ പ്രത്യേകതയാണ്. ഇതിന് പുറമേ, വിദ്യാർഥികൾക്ക് ലണ്ടനിലെ എസിസിഎ ആസ്ഥാനം സന്ദർശിക്കാനും അവസരമുണ്ടാകും. ഇതിലൂടെ വിദ്യാർത്ഥികൾക്ക് ആഗോള സാമ്പത്തിക വ്യവസായ രംഗവുമായി ബന്ധപ്പെടുവാനും ലണ്ടനിലെ തൊഴിൽ അന്തരീക്ഷത്തെക്കുറിച്ച് മനസിലാക്കുവാനും സാധിക്കും.
സാമ്പത്തിക വ്യവസായ മേഖലയിലെ ഏറ്റവും പുതിയ ട്രെൻഡുകളിലും സാങ്കേതികതകളിലും മികച്ച രീതിയിൽ ധാരണയുള്ള വിദഗ്ധരായ അധ്യാപകരാണ് വിദ്യാർത്ഥികൾക്ക് എസിസിഎ പരിശീലനം നൽകുക. കൊമേഴ്സിലെ ബിരുദം അക്കൗണ്ടിംഗ്, ഫിനാൻസ്, ബാങ്കിംഗ്, കൊമേഴ്സ് തുടങ്ങിയ വിവിധ മേഖലകളിൽ ഒട്ടനവധി തൊഴിലവസരങ്ങളാണ് ബികോം ബിരുദധാരികളെ കാത്തിരിക്കുന്നത്. അതിനാൽ ബികോം പഠനത്തോടൊപ്പം ആഗോള അംഗീകാരമുള്ള എസിസിഎ യോഗ്യത കൂടി കരസ്ഥമാക്കുന്നത് വിദ്യാർത്ഥികളുടെ തൊഴിൽ സാധ്യതകൾ വർദ്ധിപ്പിക്കുന്നു.
ജെയിൻ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റിയൂഷൻസിന്റെ (ജെജിഐ) സംരംഭമാണ് ജെയിൻ സെന്റർ ഫോർ ഗ്ലോബൽ സ്റ്റഡീസ്. ലോകമെമ്പാടുമുള്ള സ്ഥാപനങ്ങളുമായി ചേർന്ന് പ്രവർത്തിക്കുന്ന ജെയിൻ സെന്റർ ഫോർ ഗ്ലോബൽ സ്റ്റഡീസ്, വ്യവസായ മേഖലയുടെ ആവശ്യങ്ങളും തൊഴിൽ വിപണിയുടെ ആവശ്യകതകളും നിറവേറ്റുന്ന നിരവധി പ്രൊഫഷണൽ യോഗ്യതകളും ബിരുദ/ബിരുദാനന്തര പ്രോഗ്രാമുകളും നൽകി വരുന്നു. പ്രോഗ്രാമിനെക്കുറിച്ച് കൂടുതലറിയാൻ +91 9207080111 എന്ന നമ്പറിൽ ബന്ധപ്പെടുകയോ www.jaincgs.com എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോചെയ്യാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.