Sections

ഐടെൽ പുതിയ പ്രീമിയം സ്മാർട്ട്‌ഫോൺ ഐടെൽ എസ്23 അവതരിപ്പിച്ചു

Saturday, Jun 10, 2023
Reported By Admin
Itel

ഐടെൽ എസ്23 അവതരിപ്പിച്ചു


കൊച്ചി: പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡുകളിലൊന്നായ ഐടെൽ പുതിയ പ്രീമിയം സ്മാർട്ട്ഫോൺ ഐടെൽ എസ്23 അവതരിപ്പിച്ചു. 9000 രൂപയിൽ താഴെയുള്ള വിഭാഗത്തിൽ മെമ്മറി ഫ്യൂഷനുമായുള്ള ഇന്ത്യയുടെ ആദ്യ 16ജിബി റാം ഫോണാണിത്. രാജ്യത്തെ മൊബൈൽ വ്യവസായത്തിൽ നാഴികക്കല്ലാകുന്ന എസ്23 16ജിബി ആമസോണിലൂടെ ആദ്യം അവതരിപ്പിക്കുന്നത്. എ60, പി40 തുടങ്ങിയ മോഡലുകളുമായി 8000 രൂപ വിഭാഗത്തിൽ ഇതിനകം ആയിരങ്ങളുടെ ഹൃദയം കവർന്ന ഐടെൽ ആമസോണിലൂടെ 8799 രൂപയ്ക്ക് പുതിയ സ്മാർട്ട്ഫോൺ അവതരിപ്പിച്ചുകൊണ്ട് 10000 രൂപ വിലവരുന്ന സ്മാർട്ട്ഫോൺ വിപണിയിൽ ആധിപത്യം പുലർത്താൻ ഒരുങ്ങുകയാണ്.

എസ്23 ഈ വിഭാഗത്തിൽ മികവ് പുനർ നിർവചിക്കുന്നു. വളരെ വ്യക്തമായ 50എംപി പിൻ ക്യാമറയും ഫ്ളാഷോടു കൂടിയ 8എംപി മുൻ ക്യാമറയുമുണ്ട്. എസ്23 8ജിബി വേരിയൻറിലും ലഭ്യമാണ്. വിവിധ റീട്ടെയിൽ ചാനലുകളിലും ലഭ്യമാകും.

ഇന്നത്തെ ഉപഭോക്താക്കൾ അവർക്ക് ഇഷ്ടമുള്ളത് തിരയുന്നവരുമാണെന്നും ഉപയോഗാവശ്യമനുസരിച്ചാണ് തെരഞ്ഞെടുക്കുന്നതെന്നും മൊബൈലുകൾ ഇപ്പോൾ വെറുമൊരു ഉപകരണമല്ല, ജീവിതശൈലിയുടെ തന്നെ ഭാഗമാണെന്നും സവിശേഷമായ ഫീച്ചറുകളിലൂടെ നൂതന സേവനങ്ങളാണ് ഐടെൽ എന്നും ഉപഭോക്താക്കൾക്ക് നൽകുന്നതെന്നും ഐടെൽ ഇന്ത്യ സിഇഒ അരിജീത് തലപത്ര പറഞ്ഞു.

5000 എംഎഎച്ച് ബാറ്ററി, 6.6 ഇഞ്ച് എച്ച്ഡി+ഐപിഎസ് വാട്ടർഡ്രോപ് ഡിസ്പ്ലേയുമായി എസ്23 സമാനതകളില്ലാത്ത അനുഭവം പകരും. സ്റ്റാറി ബ്ലാക്ക്, മിസ്റ്ററി വൈറ്റ് എന്നീ നിറങ്ങളിൽ ലഭ്യമാണ്. ഇത് രണ്ട് വകഭേദങ്ങളിൽ ലഭ്യമാണ്. 8ജിബി + 8ജിബി റാം ആമസോണിൽ മാത്രം; 4 ജിബി + 4ജിബി റാം റീട്ടെയിൽ ഔട്ട്ലെറ്റുകളിൽ ലഭ്യമാണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.