- Trending Now:
ഡിസംബര്‍ 22വരെ ഓണ്‍ലൈനായി അപേക്ഷിക്കാം
ഇന്‍ഡോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് ഫോഴ്‌സില്‍ കോണ്‍സ്റ്റബിള്‍/ട്രേഡ്‌സ്മാന്‍ തസ്തികകളിലായി 287 ഒഴിവ്. ഡിസംബര്‍ 22വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ഗ്രൂപ് സി നോണ്‍ ഗസറ്റഡ്,നോണ്‍ മിനിസ്റ്റീരിയല്‍ തസ്തികയാണ്. താല്‍ക്കാലിക നിയമനം. പിന്നീട് സ്ഥിരപ്പെടുത്തിയേക്കാം. പേ സ്‌കെയില്‍-ലെവല്‍ 3, 21,700-69,100 രൂപ. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും അപേക്ഷിക്കാം.
തസ്തിക, യോഗ്യത, പ്രായം:
കോണ്‍സ്റ്റബിള്‍ (ടെയ്ലര്‍, ഗാര്‍ഡ്‌നര്‍, കോബ്ലര്‍): പത്താം ക്ലാസ്, 2 വര്‍ഷ പരിചയം അല്ലെങ്കില്‍ ഒരു വര്‍ഷ ഐടിഐ/വൊക്കേഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ ബന്ധപ്പെട്ട ട്രേഡില്‍ 2 വര്‍ഷ ഐടിഐ ഡിപ്ലോമ, 18-23
കോണ്‍സ്റ്റബിള്‍ (സഫായ് കരംചാരി, വാഷര്‍മാന്‍, ബാര്‍ബര്‍): പത്താം ക്ലാസ്, 18-25.അപേക്ഷാ ഫീസ്: 100 രൂപ.കൂടുതല്‍ വിവരങ്ങള്‍ വെബ് സൈറ്റില്‍ www.recruitment.itbpolice.nic.in
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.