Sections

ഐടി കമ്പനികള്‍ ഫ്രഷെഴ്‌സിന് അവസരമൊരുക്കുന്നു

Monday, Jul 26, 2021
Reported By GOPIKA G.S.

ഈ സാമ്പത്തിക വര്‍ഷത്തില്‍ ഒന്നര ലക്ഷത്തിലധികം ഫ്രെഷര്‍മാരെ നിയമിക്കാന്‍ ഒരുങ്ങി ഐടി ഭീമന്മാര്‍ 

രാജ്യത്തെ ഐടി ഭീമന്മാര്‍ ഒന്നരലക്ഷത്തിലധികം ഫ്രെഷര്‍മാരെ നിയമിക്കാന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ടുകള്‍. കോവിഡ് പ്രതിസന്ധിയില്‍ ഭാവി ആശങ്കയിലായ ഉയര്‍ന്ന വിദ്യാഭ്യാസം നേടിയ നിരവധി ഉദ്യോഗാര്‍ത്ഥികള്‍ക്ക് ആശ്വസമാകും ഈ നടപടി.

ഇന്ത്യയിലെ ഏറ്റവും വലിയ ഐടി സേവനദാതാക്കളായ ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വ്വീസസ്,ഇന്‍ഫോസിസ്,വിപ്രോ എന്നീ ഐടിഭീമന്‍മാരായ ഈ സാമ്പത്തിക വര്‍ഷത്തില്‍ ഒന്നര ലക്ഷത്തിലധികം ഫ്രെഷര്‍മാരെ നിയമിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇന്ത്യയിലെ വിവിധ ക്യാമ്പസുകളിലെ പ്ലെയ്സ്മെന്റ് സെല്ലിന്റെ സഹായത്തോടെയാകും അനുയോജ്യരായ ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നത്. 

ടാറ്റാ കണ്‍സള്‍ട്ടന്‍സി അഥവ ടിസിഎസ് 2021 -22 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയിലെ ക്യാപസുകളില്‍ നിന്ന് 40,000 ഫ്രെഷര്‍മാരെ നിയമിക്കും എന്നറിയിച്ചിട്ടുണ്ട്. 5 ലക്ഷത്തിലധികം ജീവനക്കരുള്ള ടിസിഎസ് 2020ല്‍ 40000 ബിരുദധാരികളെ വിവിധ ക്യാപസുകളില്‍ നിന്ന് തെരഞ്ഞെടുത്തിരുന്നു. കോവിഡ് പകര്‍ച്ചവ്യാധിയുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ നിയമം നടത്തുന്നതിന് തടസ്സമാകില്ലെന്നും കോവിഡ് പടര്‍ന്നുപിടിച്ച 2020ല്‍ 3.60 ലക്ഷം ഫ്രെഷര്‍മാര്‍ പ്രേവേശന പരീക്ഷയ്ക്ക് ഹാജരായിട്ടുണ്ടെന്നും ടിസിഎസ് അധികൃതര്‍ പറയുന്നു.

ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രശസ്ത ഐടി കമ്പനിയായ ഇന്‍ഫോസിസ് ഈ സാമ്പത്തിക വര്‍ഷത്തില്‍ 35,000 ബിരുദധാരികളെ നിയമിക്കാന്‍ പദ്ധതിയിടുന്നതായി ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ പ്രവീണ്‍ റാവു അറിയിച്ചു.മാര്‍ച്ച പാദത്തില്‍ മാത്രം ഇന്‍ഫോസിസിന്റൈ ആകെ ജീവനക്കാരുടെ എണ്ണം 2.67 ലക്ഷമായിരുന്നു.2020ല്‍ ഇതെ കാലയളവില്‍ ജീവനക്കാരുടെ എണ്ണം 2.59 ലക്ഷമായിരുന്നു ഇന്‍ഫോസിസില്‍.രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഐടികമ്പനിയാണിത്.

ഇന്ത്യന്‍ മള്‍ട്ടിനാഷണല്‍ കോര്‍പ്പറേഷന്‍ കമ്പനിയായ വിപ്രോ ലിമിറ്റഡില്‍ നിലവില്‍ 2.09 പേരാണ് ജോലി ചെയ്യുന്നത്.ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ജീവനക്കാരുള്ള ഒന്‍പതാമത്തെ വമ്പന്‍ തൊഴില്‍ദാതാക്കളാണ് വിപ്രോ.ഈ വര്‍ഷം ആദ്യ പാദത്തില്‍ പതിനായിരത്തിലധികം ആളുകളെ കരാര്‍ അടിസ്ഥാനത്തിലും രണ്ടായിരത്തോളം ഫ്രെഷര്‍മാരെ വിവിധ പോസ്റ്റുകളിലും വിപ്രോ നിയമിച്ചിരുന്നു.രണ്ടാം പാദത്തില്‍ 6,000 പേരെ നിയമിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.ഇത് വിപ്രോയുടെ എക്കാലത്തെയും ഉയര്‍ന്ന നിരക്കാണ്.ഈ വര്‍ഷം 30000ല്‍  അധികം ഓഫര്‍ ലെറ്ററുകള്‍ വിപ്രോ പുറത്തിറക്കുകയും അതില്‍ 22,000 ഫ്രെഷര്‍മാരെ ഉള്‍പ്പെടുത്തുമെന്നും വിപ്രോ സിഇഒ തിയറി ഡെലാപോര്‍ട്ട് അറിയിച്ചിട്ടുണ്ട്.

കേരളത്തിലടക്കം കോവിഡ് കാരണം പ്ലെയ്സ്മെന്റ് പ്രതിസന്ധിയിലായ ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസമേകുന്ന നടപടിയാണ് ഐടി കമ്പനികളുടെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്.അതേസമയം കേരളത്തില്‍ 1350 കോടിയുടെ നിക്ഷേപം നടത്താന്‍ ടിസിഎസ് തീരുമാനിച്ചതായി വ്യവസായ മന്ത്രി പി രാജീവ് നിയമസഭയില്‍ അറിയിച്ചിരുന്നു.

കിന്‍ഫ്രയുമായി ഈ മാസം ഇതിനുള്ള ധാരണാപത്രം ഒപ്പിട്ടേക്കും.ആദ്യഘട്ടത്തില്‍ 600 കോടിയുടെയും രണ്ടാം ഘട്ടത്തില്‍ 750 കോടിയുടെയും നിക്ഷേപമാണ് ടിസിഎസ് നടത്തുക.ഈ പദ്ധതിയിലൂടെ 20,000 പേര്‍ക്ക് തൊഴില്‍ ലഭിക്കുമെന്നാണ് സൂചന.

ടിസിഎസിന് പുറമെ വി ഗാര്‍ഡ് 120 കോടിയുടെ നിക്ഷേപം  സംസ്ഥാനത്ത് നടത്തുന്നുണ്ട്.ഇതിലൂടെ 700 പേര്‍ക്ക് തൊഴില്‍ ലഭിക്കും.ലുലു ഗ്രൂപ് ക്രിന്‍ഫ്ര അപ്പാരല്‍ പാര്‍ക്കില്‍ 730 കോടിയുടെ പദ്ധതിക്ക് മുതല്‍ മുടക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്.ടാറ്റാ എലക്സിയയുമായി വ്യവസായ വകുപ്പ് 68 കോടിയുടെ പദ്ധതിക്കുള്ള ധാരണാപത്രം ഒപ്പിട്ടിരുന്നു.ഈ പദ്ധതികള്‍ വഴി നിരവധി പേര്‍ക്ക് തൊഴില്‍ അവസരങ്ങള്‍ തുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.