- Trending Now:
റിയൽ എസ്റ്റേറ്റ് രംഗത്ത് വസ്തു വാങ്ങുമ്പോൾ ബ്ലാക്കിൽ വാങ്ങിക്കുന്ന ഒരു ഏർപ്പാടാണ് പൊതുവേ കാണാറുള്ളത്. ഇത് കൊണ്ടുള്ള അപകടങ്ങൾ എന്തൊക്കെയാണ് എന്നതാണ് ഇന്ന് പരിശോധിക്കുന്നത്.
റിയൽ എസ്റ്റേറ്റ് പൊതുവേ പണ്ടുമുതൽ തന്നെ ബ്ലാക്ക് മണിയിലാണ് കൂടുതൽ ഡീൽ ചെയ്യാനുള്ളത്, ഇതിന്റെ പ്രധാനപ്പെട്ട കാരണം വമ്പിച്ച സ്റ്റാമ്പ് ഡ്യൂട്ടിയാണ്.സ്റ്റാമ്പ് ഡ്യൂട്ടി വളരെ കൂടുതൽ വയ്ക്കുന്നത് കാരണം വാങ്ങുന്നവർക്ക് വളരെയധികം നഷ്ടമുണ്ടാകാറുണ്ട്. 10% ആണ് സ്റ്റാമ്പ് ഡ്യൂട്ടി വരുന്നത്. ഈ 10 ശതമാനം എന്ന് പറയുന്നത് ഒരു വലിയ എമൗണ്ട് തന്നെയാണ്. ഇത് കൊടുക്കാതിരിക്കാൻ വേണ്ടിയാണ് പല ആളുകളും റിയൽ എസ്റ്റേറ്റിൽ വസ്തു കച്ചവടം നടത്തുമ്പോൾ ബ്ലാക്ക് മണിയിൽ ചെയ്യുന്നത്. ഇങ്ങനെ ബ്ലാക്ക് മണിയിൽ ചെയ്യുന്നതാണ് 99% ആളുകളും. എന്നാൽ ഇന്ന് ഇതിന് വളരെ കാര്യമായ ഇടിവ് സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ന് ലോണെടുത്ത് വസ്തു വാങ്ങുമ്പോൾ പൂർണ്ണമായും സ്റ്റാമ്പ് ഡ്യൂട്ടി കാണിച്ചു മാത്രമേ ചെയ്യാൻ സാധിക്കുകയുള്ളൂ. എങ്കിൽ മാത്രമേ ലോൺ നൽകുകയുള്ളൂ. അതുപോലെതന്നെ ഇന്ന് റിയൽ എസ്റ്റേറ്റ് രംഗത്ത് ബ്ലാക്ക് മണി മാറി വൈറ്റ് മണിയിലോട്ട് കൺവേർട്ട് ആയിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ പലരും ബ്ലാക്ക് മണിയിലൂടെ വീണ്ടും ചെയ്തു ടാക്സ് ലാഭിക്കാം എന്ന് വിചാരിച്ച് ചെയ്യുകയാണെങ്കിൽ നിങ്ങൾക്ക് വളരെ ഭീമമായ അബദ്ധങ്ങൾ പറ്റുവാൻ സാധ്യതയുണ്ട്. അങ്ങനെ നിങ്ങൾക്ക് പറ്റാവുന്ന അബദ്ധങ്ങൾ എന്തൊക്കെയാണ് എന്നാണ് ഇന്ന് പരിശോധിക്കുന്നത്.
അതുകൊണ്ട് തന്നെ കഴിയുന്നത്ര വസ്തുക്കൾ വൈറ്റ് മണിയിൽ വിൽക്കാൻ വേണ്ടി ശ്രമിക്കുക എന്നതാണ് ഇതിനുള്ള ഏക പരിഹാരം. പക്ഷേ ഇതിന് എല്ലാവരും തയ്യാറാകുന്നില്ല എന്നുള്ളതാണ് വാസ്തവം. പക്ഷേ കഴിയുന്നത്ര വൈറ്റ് മണിയിലോട്ട് കൺവേർട്ട് ചെയ്യുന്നതായിരിക്കും എപ്പോഴും വസ്തു വിൽപ്പനയ്ക്ക് സേഫ് ആയിട്ടുള്ള കാര്യം.
റിയൽ എസ്റ്റേറ്റ് രംഗത്ത് പ്രയോജനകരമായ ടിപ്പ്സുകളും അറിവുകളും നിരന്തരം ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.