Sections

മുകേഷ് അംബാനിയുടെ മകൾ ഇഷയുടെ ഈ ആഗ്രഹത്തെ കുറിച്ചാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച

Monday, Mar 13, 2023
Reported By admin
isha ambani

റിലയൻസ് റീട്ടെയിലിന്റെയും റിലയൻസ് ജിയോയുടെയും ബോർഡുകളിൽ ചേർന്നു


ശതകോടീശ്വരനും റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ചെയർമാനുമായ മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും ഏക മകളാണ് ഇഷ അംബാനി. ഇവർക്ക് രണ്ട് ആൺമക്കൾ കൂടിയുണ്ട്. ആകാശ് അംബാനിയും അനന്ത് അംബാനിയും. ആകാശ് അംബാനിയും ഇഷ അംബാനിയും ഇരട്ടകളാണ്. ഈ അടുത്ത് റിലയൻസിൽ തലമുറമറ്റം മുകേഷ് അംബാനി നടപ്പാക്കിയിരുന്നു. മൂത്ത മകൻ ആകാശ് അംബാനി റിലയൻസ് ജിയോയുടെ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടു, ഇഷ അംബാനി റിലയൻസിന്റെ റീട്ടെയിൽ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കും, ഇളയവൻ അനന്ത് അംബാനി എനർജി യൂണിറ്റ് നോക്കും. ഇപ്പോൾ ഇഷ അംബാനിയുടെ കുട്ടികാലത്തെ ആഗ്രഹത്തെ കുറിച്ചാണ് സോഷ്യൽ മീഡിയയിൽ ചർച്ച.

1991 ഒക്ടോബർ 23 ന് ജനിച്ച ഇഷ അംബാനി മുംബൈയിലെ ധീരുഭായ് അംബാനി ഇന്റർനാഷണൽ സ്കൂളിൽ നിന്നാണ് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. തുടർന്ന് അമേരിക്കയിലെ യേൽ യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദം നേടി. സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഇഷ അംബാനി എംബിഎ പൂർത്തിയാക്കി.

23-ാം വയസിലാണ് ഇഷ അംബാനി പിതാവിന്റെ വ്യവസായത്തിലേക്ക് കാലെടുത്ത് വെക്കുന്നത്. 2020-ൽ ഇഷ, റിലയൻസ് റീട്ടെയിലിന്റെയും റിലയൻസ് ജിയോയുടെയും ബോർഡുകളിൽ ചേർന്നു. 2016-ൽ, ഇഷ അംബാനിയുടെ നിർദേശ പ്രകാരമാണ് കമ്പനി റിലയൻസ് റീട്ടെയിലിന്റെ ഇ-കൊമേഴ്സ്, ഫാഷൻ പ്ലാറ്റ്ഫോമായ അജിയോ ആരംഭിച്ചത്.

ആനന്ദ് പിരാമലിനെയാണ് ഇഷ അംബാനി വിവാഹം ചെയ്തത്. 25,000 കോടി രൂപ ആസ്തിയുള്ള പിരാമൽ ഗ്രൂപ്പിന് നേതൃത്വം നൽകുന്നത് ആനന്ദ് പിരാമലിന്റെ പിതാവ് അജയ് പിരാമലാണ്. വിവാഹ ശേഷം ആനന്ദ് സമ്മാനിച്ച 450 കോടി രൂപ വിലയുള്ള ഒരു ബംഗ്ലാവിലാണ് ഇഷ അംബാനി താമസിക്കുന്നത്. കുട്ടികാലത്ത് വ്യവസായി ആകുക എന്നതല്ലായിരുന്നു ഇഷ അംബാനിയുടെ ആഗ്രഹം. ഒരു അധ്യാപികയാകാനാണ് ഇഷ അംബാനി ആഗ്രഹിച്ചിരുന്നത് എന്നാണ് റിപ്പോർട്ട്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.