Sections

യുപിഐ പെയ്‌മെന്റ് ശരിയാകാൻ വൈകാറുണ്ടോ?  ഈ കാര്യങ്ങൾ ശ്രദ്ധിക്കാം

Tuesday, May 30, 2023
Reported By admin

ഇത്തരം പ്രശ്നങ്ങൾ ഉണ്ടാവാതിരിക്കാൻ ചില ടിപ്പുകൾ നോക്കാം


യുപിഐ വഴി ഇടപാട് നടത്താമെന്ന പ്രതീക്ഷയിൽ കൈയിൽ ആവശ്യത്തിന് പണം കരുതാതെ പുറത്തിറങ്ങുമ്പോൾ, യുപിഐ ഇടപാട് പരാജയപ്പെടുമ്പോഴാണ് എല്ലാവരും ബുദ്ധിമുട്ടി പോകുന്നത്. ഒന്നെങ്കിൽ യുപിഐ ഇടപാട് ശരിയാകാൻ കാത്തുനിൽക്കും. അല്ലെങ്കിൽ മറ്റു വഴികൾ തേടി ഇടപാട് പൂർത്തിയാക്കാൻ ശ്രമിക്കുന്നതാണ് പതിവ്. ഇടപാട് പൂർത്തിയാക്കാൻ കഴിയാത്തതിന് പല കാരണങ്ങൾ ഉണ്ട്. യുപിഐ പിൻ കൃത്യമല്ലാതെ വരിക, പണം സ്വീകരിക്കുന്നയാളുടെ അഡ്രസ് കൃത്യമല്ലാതെ വരിക, ബാങ്ക് സർവർ ഡൗൺ ആകുക, ഇന്റർനെറ്റ് പ്രശ്നങ്ങൾ തുടങ്ങി നിരവധി കാരണങ്ങൾ മൂലം യുപിഐ ഇടപാട് പൂർത്തിയാക്കാൻ കഴിയാതെ വരാം. ഇത്തരം പ്രശ്നങ്ങൾ ഉണ്ടാവാതിരിക്കാൻ ചില ടിപ്പുകൾ നോക്കാം.

പ്രതിദിന യുപിഐ ഇടപാട് പരിധി പരിശോധിക്കുന്നത് നല്ലതാണ്. ഒറ്റ യുപിഐ ഇടപാട് വഴി പരമാവധി കൈമാറാൻ സാധിക്കുക ഒരു ലക്ഷം രൂപയാണ്. ഈ പരിധി കടന്നാൽ പണം കൈമാറാൻ സാധിച്ചെന്ന് വരില്ല. അങ്ങനെ വരുമ്പോൾ അടുത്ത ഇടപാട് നടത്താൻ 24 മണിക്കൂർ കഴിയുന്നത് വരെ കാത്തിരിക്കണം. ഒരു ബാങ്ക് അക്കൗണ്ടിൽ നിന്ന് തന്നെ മുഴുവൻ പണവും കൈമാറാതെ, വ്യത്യസ്ത ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് പണം കൈമാറാൻ ശ്രദ്ധിക്കുക. ഇത് ഇടപാട് സുഗമമമായി നടത്താൻ സഹായിക്കും.

ബാങ്ക് സർവർ തിരക്കിലാണ് എന്ന് കാണിക്കുന്നതാണ് പലപ്പോഴും ഇടപാട് പൂർത്തിയാക്കാൻ തടസ്സമായി നിൽക്കുന്ന മറ്റൊരു കാരണം. അതിനാൽ ഒരു ബാങ്ക് സർവർ ഡൗണായാലും ഇടപാട് പൂർത്തിയാക്കാൻ യുപിഐ ഐഡിയുമായി ഒന്നിലധികം ബാങ്ക് അക്കൗണ്ടുകളെ ബന്ധിപ്പിക്കുന്നത് നല്ലതാണ്.

ഇടപാടിന് മുൻപ് പണം സ്വീകരിക്കുന്നയാളുടെ ബാങ്ക് അക്കൗണ്ട് നമ്പർ,ഐഎഫ്എസ് സി കോഡ് എന്നിവ പരിശോധിച്ച് ഉറപ്പാക്കുന്നത് നല്ലതാണ്. 

യുപിഐ പിൻ കൃത്യമായി നൽകുന്ന കാര്യത്തിലും ശ്രദ്ധിക്കണം. പിൻ കൃത്യമല്ലെങ്കിൽ ഇടപാട് പൂർത്തിയാക്കാൻ സാധിക്കില്ല. പിൻ മറന്നുപോയാൽ ഫോർഗെറ്റ് യുപിഐ പിൻ ഓപ്ഷൻ തെരഞ്ഞെടുത്ത് പുതിയ പിൻ സെറ്റ് ചെയ്യാവുന്നതാണ്.

ഇന്റർനെറ്റ് കണക്ഷൻ നോക്കുക. യുപിഐ ഇടപാടുകൾ സുഗമമായി നടത്തുന്നതിന് ഇന്റർനെറ്റ് കണക്ഷൻ ഉറപ്പാക്കേണ്ടത് അനിവാര്യമാണ്. നെറ്റ് വർക്ക് കണക്ഷൻ മോശമാണെങ്കിൽ ഇടപാട് പരാജയപ്പെടാനുള്ള സാധ്യത കൂടുതലാണ്. ഇത്തരം സന്ദർഭങ്ങളിൽ ഹോട്ട്സ്പോട്ട് ഓണാക്കിയും മറ്റും പരസ്പരം ഇടപാട് പൂർത്തിയാക്കാവുന്നതാണ്. രണ്ടുപേരിൽ ഒരാളുടെ നെറ്റ് വർക്ക് കണക്ഷൻ മെച്ചപ്പെട്ടതാണെങ്കിൽ മാത്രമേ ഇത് സാധ്യമാകൂ.

ചെറിയ ഇടപാടുകൾക്ക് യുപിഐ ലൈറ്റ് ഉപയോഗിക്കുന്നത് നല്ലതാണ്. 200 രൂപ വരെയുള്ള ഇടപാടുകളാണ് ലൈറ്റ് വഴി ചെയ്യാൻ സാധിക്കുക. യുപിഐ പിനിനെയും ബാങ്ക് സർവറിനെയും ആശ്രയിക്കാതെ ഇടപാട് നടത്താൻ സാധിക്കും എന്നതാണ് ലൈറ്റിന്റെ പ്രത്യേകത.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.